ഉദാഹരണാത്തിനായി പലപ്പോഴും ഞാൻ എന്റെ ബ്ലോഗിൽ ഉദ്ധരിച്ചിട്ടുള്ള ഈ പഴം കഥ ഒരിക്കൽ കൂടി പറയേണ്ടി വന്നിരിക്കുന്നു.
കലണ്ടറുകളും മറ്റും തീയതി അറിയുന്നതിനായി ഇല്ലാതിരുന്ന കാലത്ത് എത്ര തീയതി എന്നറിയുന്നതിന് ഉസ്താദ് സഹായം തേടിയിരുന്നത് മൊല്ലാക്കായെ ആയിരുന്നു. ഉസ്താദിന് അറബ് തീയതി പറഞ്ഞ് കൊടുക്കാൻ മൊല്ലാക്ക കണ്ട് പിടിച്ച മാർഗം ഇപ്രകാരമായിരുന്നു. ചന്ദ്ര പിറവി കാണുന്ന അന്ന് ഒരു കലത്തിൽ ഒരു ചെറിയ കല്ല് എടുത്തിടും. രണ്ടാം ദിവസം ഒരു കല്ല് കൂടി അങ്ങിനെ ദിവസം അടുത്ത ചാന്ദ്രിക പിറവിവരെ ദിവസവും ഓരോ കല്ല് വീതം മൊല്ലാക്കാ കലത്തിൽ ഇടും. ഉസ്താദ് ചോദിക്കുമ്പോൾ മൊല്ലാക്ക കലത്തിൽ നിന്നും കല്ല് കുടഞ്ഞിട്ട് എണ്ണി പത്ത് എണ്ണമുണ്ടെങ്കിൽ ഉസ്താദിനോട് പറയും " ഉസ്താദേ ഇന്ന് തീയതി പത്ത്..." ഇതായിരുന്നു പതിവ്. ഒരു ദിവസം കുരുത്തം കെട്ട കുട്ടികൾ മൊല്ലാക്ക കലത്തിൽ കല്ലിടുന്നത് കണ്ട് അവരും ഓരോ പിടി കല്ല് വാരി കലത്തിൽ ഇട്ടു. ഉസ്താദ് തീയതി ചോദിച്ചപ്പോൾ മൊല്ലാക്ക കലം കുടഞ്ഞിട്ട് എണ്ണാൻ തുടങ്ങി കുറേ കഴിഞ്ഞപ്പോൾ ഉസ്താദ് ചോദിച്ചു "എത്രയായി തീയതി?" മൊല്ലാക്ക പറഞ്ഞ് " "നാൽപ്പത്തിഒൻപത്" നാൽപ്പത്തി ഒൻപതോ? എന്ന് അതിശയം കൂറി നിൽക്കുന്ന ഉസ്താദിനോട് മൊല്ലാക്ക പറഞ്ഞു " ഇനിയുമുണ്ട് എണ്ണാൻ .. ഇത് ആരംഭം മാത്രമാണ്."
ഈ കഥ ഇപ്പോൾ ഇവിടെ പറയാൻ കാരണം നമ്മുടെ ബഹു:പ്രധാനമന്ത്രി നോട്ടുകൾ പിൻ വലിച്ച വിഷയം പരാമർശിച്ചപ്പോൾ കഴിഞ്ഞ ദിവസം പറഞ്ഞു വത്രെ! "ആരംഭിച്ചതേ ഉള്ളൂ..." എന്ന്. എന്ന് വെച്ചാൽ പുറകാലേ പലതും വരുന്നുണ്ടെന്ന്.
ദൈവമേ! ഇത് തന്നെ സഹിക്കാൻ വയ്യാതായിരിക്കുന്നു. ഇനി എന്തെല്ലാമാണോ വരുന്നത്? ഭയമാകുന്നു. ആശുപത്രിയിൽ പൈസാ കൊടുക്കാനാവാതെ , പെൺകുട്ടിയെ കെട്ടിച്ചയക്കാൻ കഴിയാതെ, വസ്തു വിൽക്കാൻ കഴിയാതെ അദ്ധ്വാനിച്ച് നിക്ഷേപിച്ച പൈസാ ആവശ്യത്തിന് പിൻ വലിക്കാനാവതെ ജനം മനസറിഞ്ഞ് ശപിക്കുകയാണ്. നരേന്ദ്ര മോദിയെയല്ല, ഒന്നും ചെയ്യാനാവാതെ പരസ്പരം പള്ളയിൽ കുന്തം കയറ്റാൻ തക്കം നോക്കുന്ന ഷണ്ഡന്മാരായ നിഷ്ക്രിയരായ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളെ മനസ്സറിഞ്ഞ് ജനം ശപിക്കുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്.

No comments:
Post a Comment