രാജാവിന്റെ പൂർവാശ്രമം അന്വേഷിക്കരുത് എന്നത് ഭാരതീയ സംസ്കാരം.
രാജാവിന് പകരം ഈ കാലത്ത് മന്ത്രിമാരാണ് ഭരണം കയ്യാളുന്നത് . മന്ത്രിമാർ മുമ്പ് എങ്ങിനെ പെരുമാറിയിരുന്നു, എന്ത് ജോലി ചെയ്തിരുന്നു, ഇതൊന്നും മേൽ പറഞ്ഞ പ്രമാണത്താൽ അന്വേഷണ വിഷയമാകേണ്ട കാര്യമില്ല. നമ്മുടെ മുഖ്യ മന്തി ശ്രീ പിണറായി വിജയൻ ഭരണം കയ്യാളുന്നതിനു മുമ്പ് എന്തായിരുന്നെന്നും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ കർക്കശത എത്രമാത്രം ഉണ്ടായിരുന്നെന്നും കേരളീയർക്ക് മന:പാഠമായിരുന്നു. കൊട്ടാരക്കരക്ക് സമീപം മൈലം ഗ്രാമത്തിൽ വന്ന് ഒരു മടിയും കൂടാതെ ആരുടെയൊക്കയോ പിതാക്കളെ പറ്റി പറഞ്ഞതും ലോകസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പറ്റി പരനാറി പ്രയോഗം നടത്തിയതും കർക്കശതയുടെ പ്രസിദ്ധമായ ഉദാഹരണങ്ങൾ മാത്രം.ഹാലിയുടെ കോമറ്റ് 80 കൊല്ലം കൂടുമ്പോൾ മാത്രം ആകാശത്തിൽ വരുന്നത് പോലെ അപൂർവമായി മാത്രം വരുന്ന പുഞ്ചിരി അദ്ദേഹത്തിന്റെ ചുണ്ടിലെ ഒരു കോണിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ! ഈ മനുഷ്യൻ ഭരണം കയ്യാളിയാൽ ഈ നാട്ടിന്റെ ഗതി എന്തായിരിക്കുമെന്ന് അന്ധാളിച്ചവർ ധാരാളം.
പക്ഷേ എല്ലാവരുടെയും ധാരണ തിരുത്തിക്കുറിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ കുറഞ്ഞ കാലത്തെ ഭരണം.( ഇനിയുള്ളതും അങ്ങിനെ തന്നെ ആയിരിക്കും എന്ന് കരുതാം) തന്റെ പാർട്ടിയുടെ മുഖ്യമന്ത്രി മാത്രമല്ല ജനങ്ങളുടെ എല്ലാം മുഖ്യ മന്ത്രിയാണ് താൻ എന്ന് അദ്ദേഹം ഭരണമേറ്റ നാളിൽ തന്നെ കാണാൻ എത്തിയ മത നേതാക്കന്മാർ തുടങ്ങി സമൂഹത്തിലെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് വന്നവരെ എല്ലാവരെയും സ്വീകരിച്ച രീതിയിൽ നിന്നും വെളിവാകുന്നു. നടേ സൂചിപ്പിച്ചത് പോലെ അപൂർവമായ പുഞ്ചിരി മുഖത്ത് ഇപ്പോൾ പ്രകാശം വിതറുന്ന പാൽ ചിരിയായി മാറ്റാൻ ഒരു പിശുക്കും അദ്ദേഹം പ്രകടിപ്പിക്കുന്നില്ല. വാക്കുകൾ അളന്ന് മുറിച്ച് പ്രയോഗിക്കുന്നു, അതും പഴയ രീതിയിലല്ലാതെ . ഒരിക്കൽ മാത്രം "രാജശേഖരാ" എന്ന് മാത്രം വിളിച്ച് നിർത്തി. എന്നോട് കളിക്കല്ലേ മോനേ! എന്റെ പഴയ സ്വഭാവം പുറത്തെടുപ്പിക്കല്ലേ കുഞ്ഞേ! എന്ന്പറയാതെ പറഞ്ഞു ആ വിളിയിലൂടെ. അതാണ് അളന്ന് മുറിച്ച പ്രയോഗം .അതങ്ങ് ഏൽക്കുകയും ചെയ്തു. തന്റെ മന്ത്രി സഭയിലെ തന്റെ പ്രിയപ്പെട്ട അനുയായിയെ സ്വജനപക്ഷപാത പരാതിയിന്മേൽ കുറഞ്ഞ സമയത്തിനുള്ളിൽ പുറത്താക്കി എങ്ങിനെയായിരിക്കും തന്റെ ഭരണമെന്നതിന്റെ മാതൃക ജനങ്ങൾക്ക് കാട്ടി കൊടുത്തു. പ്രതീക്ഷക്ക് വിപരീതമായ ഒരു ഭരണരീതിയിലൂടെ ശത്രുക്കളെ പോലും അമ്പരിപ്പിക്കുന്നു ശ്രീ വിജയൻ.
അഭിനന്ദനങ്ങൾ സഖാവേ! ലാൽ സലാം.

No comments:
Post a Comment