.
എന്റെ മുമ്പിൽ മേശപ്പുറത്ത് കിടക്കുന്ന ദിനപ്പത്രത്തിൽ വിവാഹ വാഗ്ദാനം ചെയ്ത് പീഡനം നടത്തുകയും പിന്നീട് പെൺകുട്ടിയെ തഴഞ്ഞ് മറ്റൊരുവളെ വിവാഹത്തിനായി തെരഞ്ഞെടുക്കാൻ ശ്രമം നടത്തുകയും ചെയ്ത ഒരുവനെ പെൺകുട്ടിയുടെ പരാതിയിന്മേൽ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിലും തുടർന്ന് റിമാന്റ് ചെയ്ത് ജയിലിലും അടച്ച വാർത്ത തന്മയത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇനി അവന്റെ കാര്യം കട്ട പൊഹ. എന്തായാലും ഒരുകാര്യം ഉറപ്പ് മാധ്യമങ്ങൾ അവന്റെ ജീവിതം ഒരു കരയിലെത്തിച്ചിട്ടുണ്ട്.അവന് പറയാനുള്ളതെന്തെന്ന് പറയാനും കാര്യങ്ങൾ വിശദീകരിക്കാനും ഒരു ചാനലുകാരനും അവസരം നൽകിയിട്ടില്ല. മാധ്യമ റീപ്പോർട്ടിന് ശേഷം. അവർ പ്രതിയാക്കിയ യുവാവിന്റെ കുറ്റം പൊതുജന കോടതിയിൽ ശീക്ഷിക്കപ്പെട്ടിരിക്കുന്നു, അവന് ഇനി നല്ലൊരു വീട്ടിൽ നിന്നും പെണ്ണ് കൊടുക്കില്ല. ( ഈ മാധ്യമ-ചാനൽ വിശാരദന്മാർ ഇപ്രകാരം ഏകപക്ഷീയമായി വാർത്ത റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഒരു ശിക്ഷ എന്ന നിലയിൽ ദൈവം അവരെ അഭിഭാഷകരെ കൊണ്ട് ഓടിച്ചിട്ടടിപ്പിക്കുന്നത്.)
ഇന്ന് സാധാരണ സംഭവമായി രൂപം പ്രാപിച്ച മേൽക്കാണിച്ച പീഡന വാർത്തയെ പറ്റി പരാമർശിക്കാനല്ല ഇവിടെ തുനിയുന്നത്. ഇവിടെ എന്റെ മുമ്പിൽ ഒരു ചെറുപ്പക്കാരനിരുന്ന് കരയുന്നുണ്ട്. വികാര വിക്ഷോഭത്താൽ അവന്റെ നെഞ്ച് ഉയരുകയും താരുകയും ചെയ്യുന്നുണ്ട് . 5 വർഷമായി ആത്മാർത്മായി അവൻ സ്നേഹിച്ച പെണ്ണ് ഇപ്പോൾ അവനെ വിട്ട് പോയിരിക്കുന്നു. വിവാഹം കഴിക്കാൻ സമ്മതിക്കാമെന്ന് അവൾ പല തവണ സത്യം ചെയ്തിരുന്നു. അവർതമ്മിൽ പരസ്പരസമ്മതത്തോടെ ശരീര ബന്ധത്തിലേർപ്പെടുകയും ചെയ്തിട്ടുണ്ട്. അവൻ മറ്റൊരു പെണ്ണുമായി ജീവിതത്തിൽ ഇത് വരെ ഇപ്രകാരം ബന്ധത്തിൽ ഏർപ്പെട്ടിട്ടുമില്ല. ഇപ്പോൾ അവനേക്കാളും നല്ലൊരുത്തനെ കണ്ടപ്പോൾ അവൾ അവന്റെ പുറകേ പോയി.." ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് സർ? എന്ന ചോദ്യവുമായി എന്റെ മുമ്പിൽ ചടഞ്ഞിരുന്ന അവൻ മേശപ്പുറത്ത് കിടന്നപത്രത്തിൽ കണ്ണ് നട്ട് ഒരു ചോദ്യം ചോദിച്ചു.ഇന്ത്യൻ ഭരണഘടന സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നിയമത്തിന് മുമ്പിൽ തുല്യത പ്രഖ്യാപിക്കുന്നു. എങ്കിൽ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചേച്ച് പോയ പെണ്ണുങ്ങൾക്കെതിരെ കേസെടുക്കാൻ പുരുഷനെ അർഹനാക്കുന്ന വകുപ്പ് വല്ലതുമുണ്ടോ സാറേ? ശരിയാണ് അവന്റെ ചോദ്യം, അത് കൊണ്ട് തന്നെ എനിക്ക് ഉത്തരം മുട്ടുകയുംചെയ്തു.

ചിന്തിക്കേണ്ട വിഷയം. വണ്‍ സൈഡ് പീഡനം!!!!!
ReplyDelete