90 വയസുകാരിയെ മാനഭംഗപ്പെടുത്തിയെന്ന് തെക്ക് നിന്നൊരു റിപ്പോർട്ട്. പ്ലസ് റ്റു കാരിയെ അഛൻ പീഡിപ്പിച്ച് ഗർഭിണി ആക്കിയെന്ന് വടക്ക് നിന്നൊരു റിപ്പോർട്ടും പത്രത്തിലുണ്ട്. രണ്ടും കേരളത്തിൽ തന്നെ. ഗോവിന്ദച്ചാമിക്ക് തൂക്ക് എന്ന മുദ്രാവാക്യവും അമീറുൽ ഇസ്ലാമിനെ രണ്ട് തൂക്ക് എന്ന മുറവിളിയും പത്രങ്ങളിലും ചാനലിലും കൂടി നാട്ടിൽ പ്രചരിക്കുമ്പോൾ തന്നെ അതിനെല്ലാം പുല്ല് വില കൽപ്പിച്ച് മാനഭംഗവും ബലാൽസംഗവും ഗംഭീരമായി നടന്ന് കൊണ്ടിരിക്കുന്നു. . പെണ്ണിനെ 40 സെക്കന്റ് നേരം തുടർച്ചയായി നോക്കിയാലോ ആംഗ്യം കാണിച്ചാലോ ജാമ്യം കിട്ടാത്ത വകുപ്പുകളാൽ സ്ത്രീ സംരക്ഷാ നിയമ ഗ്രന്ഥങ്ങൾ സമ്പുഷ്ടമാണ്. എന്നാലുംആർക്കുമൊരു ഭയവുമില്ല. ബലാൽസംഗത്തിന് 7 വർഷം തടവ് മാത്രം നിഷ്കർശിച്ചിരുന്ന കാലത്തു ഇപ്രകാരമൊരു അവസ്ഥ നാട്ടിൽ ഇല്ലായിരുന്നു. ഒരു മടിയുമില്ലാതെ ഇപ്പോൾ പുരുഷന്മാർ ഇപ്രകാരം തെരുവ് നായ്ക്കളെക്കാളും അധ:പതിക്കാൻ എന്താണാവോ കാരണം. യാതൊരു ഭവിഷ്യത്തും കണക്കിലെടുക്കാതെ ആണുങ്ങൾ ഇങ്ങിനെയുള്ള പ്രവർത്തികൾക്ക് ചാടിപ്പുറപ്പെടാൻ തക്ക വിധം പുരുഷന്മാരെ പ്രകോപിക്കുന്ന എന്തെല്ലാംഘടകങ്ങളാണ് നാലുചുറ്റുമുള്ളത്. നിരീക്ഷണങ്ങൾ ഈ കാര്യത്തിൽ അത്യന്താപേക്ഷിതമായിരിക്കുന്നു.
No comments:
Post a Comment