ആലപ്പുഴയിലെ കൊമേഴ്സ്യല്‍ കനാല്‍ -ഒരു ദൃശ്യം-
Monday, March 22, 2010
മൂക സാക്ഷി
ഒരു കാലത്ത് ഈ കനാലില്‍ കൂടി കെട്ടുവള്ളങ്ങള്‍ മലഞ്ചരക്കും,കയര്‍ കെട്ടുകളുമായി ഒഴുകി നടന്നു.രണ്ടറ്റവും തുഴക്കാരും. അവരുടെ പാട്ടുകള്‍ രാത്രികളെ കോള്‍മയിര്‍ കൊള്ളിച്ചു.കടവുകളില്‍ വള്ളം അടുക്കാനും അതില്‍ ചരക്കു കയറ്റാനും ഇറക്കാനും കാത്തു നിന്ന തൊഴിലാളികള്‍.കനാലിനു ഇരുവശത്തും ശബ്ദ മുഖരിതമായ പണിശാലകള്‍ . എല്ലാം പോയി. കെട്ടുവള്ളങ്ങള്‍ ഇപ്പോള്‍ വട്ടക്കായലില്‍ സായിപ്പിനെയും മദാമ്മയേയും കയറ്റുന്ന ഹൌസ് ബോട്ടുകളുടെ രൂപത്തിലായി.തൊഴിലാളികളും തൊഴില്‍ ശാലകളും കാല യവനികക്ക് അപ്പുറം കടന്നു.പായല്‍ മൂടി കിടക്കുന്ന ഈ കനാല്‍ മാത്രം ഗത കാല പ്രഭാവത്തിന്റെ മൂക സാക്ഷിയായി അവശേഷിക്കുന്നു.
Subscribe to:
Post Comments (Atom)
ഇത് കനാലാണോ? ഞാന്‍ കരുതി പ്ലേ ഗ്രൌണ്ട് ആണെന്ന്!
ReplyDeleteമനോഹരമായ ബ്ലോഗ്
ReplyDeleteപാനല്‍-പായല്‍ നിറഞ്ഞ കനാല്‍...
ReplyDeleteകനാൽ മണ്ണിട്ടു മൂടി ബഹുനിലമാളിക പണിതിട്ടില്ലല്ലൊ എന്ന് ആശ്വസിക്കാം.
ReplyDeleteശ്രദ്ധേയൻ, പ്രിൻസദ്, ജൂനൈദ്, മിനി, ഈ കനാലിന്റെ പഴയ പ്രഭാവം അറിയാവുന്നവർക്കു അതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കാലം മാറ്റി വരക്കുന്ന കോലങ്ങളെ കുറിച്ചു അതിശയം തോന്നും. കനാൽ സന്ദർശിച്ചതിനു ഏവർക്കും നന്ദി.
ReplyDelete