Tuesday, April 19, 2011

ബ്ലോഗമീറ്റ് അപൂര്‍വ ചിത്രങ്ങള്‍

എല്ലാ ബ്ലോഗ് മീറ്റിലും ആദ്യം പോസ്റ്റ് ഇടുന്നവന്‍ ഞാന്‍ . തുഞ്ചന്‍ പറമ്പ് മീറ്റ് കഴിഞ്ഞപ്പോള്‍ ഉണ്ടായബ്ലോഗ് പെരു വെള്ള പാച്ചിലില്‍ ഞാന്‍ മുങ്ങി പോയതിനാല്‍ (അതായത് പോസ്റ്റ് കളെല്ലാംവായിച്ച് കഴിഞ്ഞപ്പോഴേക്കും) ഞാന്‍ വളരെ പുറകിലായി പോയി. എങ്കിലും തുഞ്ചന്‍ പറമ്പില്‍ തലേദിവസം മുതല്‍ക്ക് തന്നെ ഹാജരുണ്ടായിരുന്നത് കൊണ്ട് ചില അപൂര്‍വ നിമിഷങ്ങള്‍ പോട്ടത്തിലാക്കി. പക്ഷേ പല ഫോട്ടോകളും പാളി പോയി . ഏതായാലും ലഭ്യമായത് ഇപ്പോള്‍ തന്നെ പോസ്റ്റുന്നു. ബാക്കിപിന്നാലെ പോസ്റ്റാം.
ഇങ്ങിനേം മന്‍ഷേരുണ്ടോ?! ശ്ശേടാ ! ബ്ലോഗ് മീറ്റ് വരും പോകും. ആരെങ്കിലും ഉദ്ദേശിച്ച കച്ചവടംനടന്നില്ലാ എന്ന് കരുതി പണിക്ക് ഇറങ്ങുമോ? താഴെ ഇറങ്ങ് കൊട്ടോട്ടീ....

കയറിന്റെ ഉറപ്പെല്ലം പരിശോധിച്ചു. പക്ഷേ മീറ്റൊന്ന് കഴിഞ്ഞോട്ടെ, പിന്നെ നമുക്ക്ആലോചിക്കാം.
മുമ്പില്‍ ഇരിക്കുന്നത് വെറും വെള്ളകുപ്പിയാണെന്നത് ഞാന്‍ സാക്ഷി. ജനലില്‍ ഇരിക്കുന്നത് കാലി ഗ്ലാസ്സും. പാമ്പുകളൊന്നും തുഞ്ചന്‍ പറമ്പില്‍ ഇല്ലായിരുന്നു. എങ്ങിനെയാണ് കടലാസ്സ് മുറിക്കുന്നതെന്ന വിഷയത്തില്‍ തോര്‍ത്ത് പുതച്ച കൊട്ടോട്ടിക്കാരനും ബനിയന്‍ ധരിച്ച സാക്ഷാല്‍ തോന്ന്യാസിയും ഉന്നത തല ചര്‍ച്ച നടത്തുന്നു. ബ്ലൊഗ് മീറ്റ് തലേ ദിവസം എടുത്തത്. സ്ഥലം തുഞ്ചന്‍ പറമ്പ്.
എല്ലാവരും മുകളിലെ ചര്‍ച്ച വീക്ഷിക്കുകയാണ്. ഇതിനിടയില്‍ ജയചന്ദ്രന്‍ (ജയന്‍ ) വലിച്ചൂ‍രുന്നത് തോക്ക് അല്ലാ എന്ന് ഉറപ്പ്.

എങ്ങോട്ട് പോകണം? ആര്‍ക്കും പോകാം, എപ്പോഴും പോകാം.

44 comments:

 1. ഷെരിഫ് സാര്‍.. ചിത്രങ്ങളും വിവരണങ്ങളും രസകരമായിട്ടുണ്ട് കേട്ടോ. ബ്ലോഗ്‌ മീറ്റ് ചിത്രങ്ങളില്‍ താങ്കളെയും കണ്ടിരുന്നു. ഞാന്‍ നേരിട്ട് കാണാന്‍ വളരെ അധികം ആഗ്രഹിക്കുന്ന ബ്ലോഗര്‍മാരില്‍ ഒരാളാണ് സാര്‍. മീറ്റില്‍ പങ്കെടുക്കാനാവും എന്ന് പ്രതീക്ഷിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ല. ഇത്രദൂരം താണ്ടി മലപ്പുറത്തെ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത് വിജയം ആക്കിയ സാറിന് അഭിനന്ദനങ്ങള്‍. നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ..:)

  ReplyDelete
 2. ഒരോ മീറ്റും വ്യത്യസ്ഥം...നന്നായി!

  ReplyDelete
 3. ഹൃദ്യമായി ഈ അപൂര്‍വ ചിത്രങ്ങള്‍ :)

  ReplyDelete
 4. രസകരമായ ഫോട്ടോകള്‍. അടിക്കുറിപ്പ് സൂപ്പര്‍

  ReplyDelete
 5. അവസാന പടം കൊള്ളാം കേട്ടാ....എല്ലാം നന്ന്...

  ReplyDelete
 6. ഉഗ്രന്‍ ചിത്രങ്ങള്‍...അടിക്കുറുപ്പും രസമായി...

  ReplyDelete
 7. മീറ്റാശംസകൾ!

  ReplyDelete
 8. ങ്ങള് ആളെ സുയിപ്പാക്കല്ലീന്നും....

  ReplyDelete
 9. ഷെരിഫ് സാര്‍... നന്നായിട്ടുണ്ട്. കൊട്ടോട്ടി തൂങ്ങി ചത്തോ ? ജീവിച്ചിരിപ്പുണ്ടോ?

  ReplyDelete
 10. ഷെരീഫ്ക്കാ...കോട്ടോട്ടിയെ ഇടക്ക് ഇടക്ക് വിളിച്ച് സമാധാനിപ്പിക്കണം..ആസുവനീറിന്റെ കാശോന്നും പിരിഞ്ഞ് കീട്ടീട്ടില്ലത്രെ..ശ്രദ്ധിക്കണം.

  ReplyDelete
 11. രസകരമായ ഫോട്ടോകള്‍
  അവസാന പടം നന്നായിട്ടുണ്ട്.

  ReplyDelete
 12. കോട്ടോടിക്കാരന് എവിടെ പോയി... ശരീഫിക്കയുമായി സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്ന് അത് നടക്കില്ലെന്ന് തോന്നി. മുഖ്യ സംഘാടകന്റെ റോളിലായിരുന്നല്ലോ. എല്ലായിടത്തും ചെന്നത്തി കുറവുകള് പരിഹരിക്കുന്ന താങ്കളുടെ രീതി ഇഷ്ടപ്പെട്ടു.

  ബ്ലോഗ് മീറ്റ് ഇങ്ങനെ മതിയോ.. എന്ന ചോദ്യം ഇനി ഉയരേണ്ടതുണ്ട്.

  ReplyDelete
 13. >>> സമാധാനിപ്പിക്കണം..ആസുവനീറിന്റെ കാശോന്നും പിരിഞ്ഞ് കീട്ടീട്ടില്ലത്രെ..ശ്രദ്ധിക്കണം.<<<

  ഒന്നേക്കാല്‍ ലക്ഷത്തോളം ചെലവ് വന്ന സുവനീര്‍ അന്ന് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പത്തിരുന്നൂറണ്ണം സ്‌പോട്ടില്‍ തന്നെ ചിലവാകുമായിരുന്നു. വേണ്ടത്ര പരസ്യവും ലഭിച്ചിട്ടില്ല എന്നാണറിഞ്ഞത്. പുലിവാലാകാതിരുന്നാല്‍ മതിയായിരുന്നു.

  ReplyDelete
 14. ഹഹ,ഇഷ്ടായി മാഷേ,ഒരിക്കലും മറക്കില്ല താങ്കളെ,
  രാവിലെ തുഞ്ചന്‍ പറമ്പില്‍ എത്തിയപ്പോള്‍ ഇരുട്ടില്‍ അവ്യക്തമായി ഒരാള്‍ മോര്‍ണിംഗ് വോക്ക് നടത്തുന്നത് കണ്ടു,പക്ഷെ താങ്കളാവുമെന്നു കരുതിയില്ല .ഇഷ്ട്ടായി .മീറ്റിനെക്കാള്‍ എനിക്കിഷ്ടമായത് അതിനു മുന്‍പ് ഡോര്‍മേട്ട്രിയിലെ വെടി വെട്ടമായിരുന്നു

  ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

  ReplyDelete
 15. ഹഹഹഹാ
  പാവം കൊട്ടോട്ടി :)

  ReplyDelete
 16. രസകരമായ ഫോട്ടോസ് ....

  ReplyDelete
 17. ശരിയാണ്.
  അപൂർവ ചിത്രങ്ങൾ!!


  എന്റെ വക ചിത്രങ്ങൾ ദാ ഇവിടുണ്ട്.
  http://jayanevoor1.blogspot.com/2011/04/blog-post_19.html

  ReplyDelete
 18. പാവം..,ആ കൊട്ടോട്ടിയെ വെറുതെവിട്ടുകൂടായിരുന്നോ..? കവിഞ്ഞാല്‍ ദയാവധത്തിന്‍ വിധിക്കാരുന്നല്ലോ..!ആ കാണാച്ചരടുമായി അദ്ദേഹം തുഞ്ചന്‍പറമ്പ്‌ ലക്ഷ്യംവെച്ച് യാത്ര തുടങ്ങിട്ട് നാളേറെയായി.

  തുഞ്ചന്‍പറമ്പ്‌ മീറ്റ് പ്രതീക്ഷയോടെ കാത്തിരുന്നതാണ്,പക്ഷെ...

  നേരില്‍ കാണാന്‍ കൊതിച്ച പലരേയും ഫോട്ടോയിലെങ്കിലും കാണാനായി.ഒരുവേള പലരേയും നേരില്‍ കണ്ടതിലേറെ അനുഭൂതി തോന്നി എനിക്ക്‌,അതിന്‍ കാരണമായത്‌ താങ്കളുടെ രസകരമായ അടിക്കുറിപ്പുകള്‍ തന്നെ.!
  ആശംസകളോടെ,ഹാറൂണ്‍.

  ReplyDelete
 19. ഹഹ്ഹ ആദ്യ പടത്തില്‍ കൊട്ടോട്ടി എന്തോ വചന പ്രഘോഷണം നടത്തുകയാണെന്നല്ലേ ഞാന്‍ കരുതിയത്‌...മീറ്റ്‌ പൊട്ടുമോന്നുള്ള പേടിയില്‍ ബാക്കി കാര്യം ഉറപ്പിക്കാന്‍ കേറിയതാണെന്നു ഇക്ക പറഞ്ഞപ്പോളല്ലേ പുടികിട്ടിയത്..

  ReplyDelete
 20. അപൂർവ ചിത്രങ്ങൾ കലക്കി

  ReplyDelete
 21. നല്ല ചിത്രങ്ങൾ ഷരീഫിക്കാ. രണ്ടാമത്തെ ചിത്രം കണ്ടു ചിരിച്ചു മരിച്ചു

  ReplyDelete
 22. ഹ ഹ ഹ... ഇത് കലക്കി ഷരീഫിക്കാ ,,,

  പാവം കൊട്ടോട്ടി .. മൂപ്പരെ സമ്മതിക്കണം ... ( കൊട്ടോട്ടി തന്നെയാണ് താരം )

  ReplyDelete
 23. താങ്കളിൽ നിന്നും ഇങ്ങിനെയൊരു പോസ്റ്റല്ലാ ഞാൻ പ്രതീക്ഷിച്ചത്..:(

  ReplyDelete
 24. ഒന്നിച്ച് ചിലവഴിച്ച ഏതാനും നിമിഷങ്ങളുടെ സ്മരണയ്ക്ക്.

  ReplyDelete
 25. പ്രിയ ശ്രീജിത് കൊണ്ടോട്ടി, താങ്കള്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു, അത് പോലെ മറ്റു ചിലരെയും കാണാന്‍ പറ്റിയില്ല.എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് തീര്‍ച്ചയായും കാണാം എന്ന് പ്രതീക്ഷിക്കുന്നു.

  ഐക്കരപ്പടിയന്‍, ജഫു ജൈലാഫ്, അജിത്, ആചാര്യന്‍, മഞ്ഞു തുള്ളി, ഇസ്മൈല്‍ ചെമ്മാട്, അലി, പ്രിയപ്പെട്ടവരേ! അഭിപ്രായത്തിന് നന്ദി.
  പൊന്മളക്കാരന്‍ പ്രിയ സ്നേഹിതാ ആ ഒരു രാത്രി ഞാന്‍ മറക്കില്ല
  പ്രിയ റജി പുത്തന്‍ പുരക്കല്‍, കൊട്ടോട്ടി പൂര്‍ണാരോഗ്യത്തോടെ സസുഖം വാഴുന്നു.
  പ്രിയ റഫീഖ് കീഴാറ്റൂര്‍, കൊട്ടോട്ടി ആള് പുലിയാ, കാര്യങ്ങള്‍ ഭംഗിയായി ഡീല്‍ ചെയ്യും.
  റ്റോംസ്,പ്രിയ സ്നേഹിതാ നന്ദി.

  പ്രിയപ്പെട്ട സി.കെ. ലത്തീഫ് സാഹിബ്, താങ്കളെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്.കൂടുതല്‍ സംസാരിക്കാനോ അല്‍പ്പം നേരം അടുത്ത് വന്നിരിക്കാനോ സമയം ലഭിക്കാത്തതിനാല്‍ ദുഖവും ഉണ്ട്. താങ്കള്‍ വന്നു എന്ന വിവരം കൈമാറിയപ്പോല്‍ പല സഹോദരന്മാരും താങ്കളെ നേരില്‍ വന്ന് കാണാനും പരിചയപ്പെടാനും ആവേശം പൂണ്ട് നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. താങ്കള്‍ പരിപാടിയില്‍ ബദ്ധ ശ്രദ്ധനായതിനാല്‍ പലരും അകത്ത് വരാന്‍ മടിച്ച് നില്‍ക്കുന്നതും കണ്ടു.സുവനീറിന്റെ കാര്യം പ്രശ്നം തന്നെയാണ്. ഇനിയും നേരില്‍ കാണാം എന്ന് പ്രതീക്ഷിക്കുന്നു.ഇ.അ.

  ReplyDelete
 26. ഏലീ.... ഏലീ.... ലമ്മാ സബക്താനീ....

  ReplyDelete
 27. പ്രിയ യൂസുഫ്പാ നന്ദി.
  ജിക്കൂ, മരം ചാരി നില്‍ക്കുന്ന പ്രിയപ്പെട്ട ചങ്ങായീ, അതേ! മീറ്റ് ദിവസത്തേക്കാളും ഒന്നു കൂടി ഹൃദ്യമായത്, തലേ ദിവസം രാത്രിയിലെ വെടിക്കെട്ട് തന്നെയായിരുന്നു.
  പ്രിയ ഹാഷിം, നൌഷു, ഡോക്റ്റര്‍ ജയന്‍ ഏവൂര്‍, നന്ദി സ്നേഹിതരേ!

  പ്രിയം നിറഞ്ഞ ഹാറൂണ്‍ സാഹിബ്, വീണ്ടും രണ്ട് വരി, കമന്റ് കാളത്തില്‍ താങ്കളുടേതായി വരുന്നത് കാണുമ്പോല്‍ എനിക്ക് അത്യാനന്ദം തോന്നുന്നു.അതേ! ബുദ്ധിമുട്ടിയാണെങ്കിലും ഇത്ര അടുത്ത് ഒരു മീറ്റ് നടക്കുമ്പോള്‍ താങ്കള്‍ക് എത്തിചേരാമെന്ന് അന്ന് വിചാരിച്ചിരുന്നു. പക്ഷേ മുകളിലിരിക്കുന്നവന്റെ തീരുമാനം ആര്‍ക്കാണ് മാറ്റാന്‍ സാധിക്കുക. ആ കാരുണ്യാവാന്റെ ദയക്കായി കാത്തിരിക്കുക. നല്ലത് വരട്ടെ.

  ReplyDelete
 28. പ്രിയ ജുനൈദ്, നന്ദി സ്നേഹിതാ. ഇപ്പോള്‍ ആളെ കാണാറേ ഇല്ലല്ലോ.

  ബിഗു, തെച്ചിക്കോടന്‍, അപ്പു, റിയാസ്, പ്രിയപ്പെട്ടവരേ! നന്ദി.
  പ്രിയ ഹംസാ, കൊട്ടോട്ടി സൂപ്പര്‍ താരം തന്നെയാണ്.

  പ്രിയ ഹരീഷ്, അള്‍പ്പം തമാശ ആയിക്കോട്ടേ എന്ന് കരുതിയാണ് ഈ പോസ്റ്റിട്ടത്. അല്‍പ്പം കാര്യ ഗൌരവമുള്ള പോസ്റ്റ് പുറകേ വരുന്നുണ്ട്.
  പ്രിയ മൈ ഡ്രീംസ് നന്ദി.
  പ്രിയ കേരളദാസനുണ്ണി, താങ്കളെ നേരില്‍ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ട്. താങ്കളുടെ വരവ് സാര്‍ത്ഥകമാവുകയും ചെയ്തു എന്നാണ് എന്റെ വിശ്വാസം.ഞാന്‍ പോയപ്പോള്‍ തമ്മില്‍ കാണാനും പറ്റിയില്ല. ക്ഷമിക്കുക.

  പ്രിയപ്പെട്ട കൊട്ടോട്ടീ, ഇത് പണ്ട് അദ്ദേഹം കുരിശില്‍ കിടന്ന് പറഞ്ഞതാണല്ലോ. ആ അവസ്ഥ ഏതായാലും വരില്ല തീര്‍ച്ച.

  ReplyDelete
 29. അപ്പോ ഞാൻ ഇവിടെ കമന്റിട്ടില്ലായിരുന്നോ? ശ്ശേ! നല്ല പോസ്റ്റ്. ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായിട്ടുണ്ട്. തലേദിവസം നിങ്ങൾക്കൊപ്പം കൂടാതിരുന്നത് നഷ്ടം തന്നെ! ങാ, ഇനിയും മീറ്റുകൾ വരുമല്ലോ!

  ReplyDelete
 30. ഷെരീഫ് സാർ മീറ്റിന്റെ തികച്ചും വ്യത്യസ്തമായ ചിത്രങ്ങൾ. നന്ദി

  ReplyDelete
 31. നാട്ടില്‍ വരാന്‍ ഒതില്ലെങ്കിലും
  നിങ്ങളെ ഒക്കെ ഫോട്ടോയില്‍ കണ്ടപ്പോള്‍
  ഒത്തിരി സന്തോഷം തോന്നി ..പിന്നെ
  പലരും മീടിനു ശേഷം ഫോട്ടോ
  വഴിയാണ് പരിചയപ്പെട്ടത്‌ അല്ലെ
  ഞങ്ങളെപ്പോലെ തന്നെ? ..അതൊരു കുറവ്
  ആയിപ്പോയി . .പിന്നെ എല്ലാകാര്യങ്ങളും
  ഒരു ദിവസം ഒന്നിച്ചു തീര്കേണ്ടി
  വരുമ്പോള്‍ ഈ ബുദ്ധിമുട്ടുകള്‍ സ്വാഭാവികം ..

  ReplyDelete
 32. സജീം തട്ടത്തുമല, എന്റെ ലോകം, മണി കണ്ഠന്‍ , പള്ളിക്കരയില്‍ , പ്രിയമുള്ളവരേ! സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 33. അപ്പൊ തലേ ദിവസം അവിടെ നല്ല ഒരു മീറ്റ് നടന്നു അല്ലെ? ഞാന്‍ കുഞ്ഞാ, എനിക്ക് ഒന്നും മനസ്സിലായിട്ടില്ല. എന്നാലും എന്റെ വക ഒരു വേസ്റ്റ് ഗ്ലാസ്‌ അവിടെ വക്കാമായിരുന്നു. നഷ്ടം പറ്റി

  ReplyDelete
 34. ചിത്രങ്ങളും വിവരണങ്ങളും രസകരമായിട്ടുണ്ട്

  ReplyDelete
 35. പ്രിയപ്പെട്ട പത്രക്കാരന്‍, മര്യാദക്കുള്ള ഒരു “തലേ രാത്രിയായിരുന്നു“ അവിടെ ഉണ്ടായത്.അത് തമാശയും പൊട്ടിച്ചിരിയും നിറഞ്ഞതായിരുന്നു എന്ന് മാത്രം. ഒരു വേസ്റ്റ് ഗ്ലാസിന്റെയും പ്രസക്തി അവിടുണ്ടായില്ല. ഇവിടെ സന്ദര്‍ശിച്ചതില്‍ നന്ദി.

  പ്രിയ അരീക്കോടന്‍ മാഷ്, നന്ദി ചങ്ങാതീ.

  ReplyDelete
 36. ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
  ഒന്ന് സന്ദര്‍ശിക്കുക
  http://yathravazhikal.blogspot.com/2011/04/blog-post.html

  ReplyDelete
 37. ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
  ഒന്ന് സന്ദര്‍ശിക്കുക
  http://yathravazhikal.blogspot.com/2011/04/blog-post.html

  ReplyDelete