Wednesday, July 16, 2025

മെഡിസിപ്പ് തട്ടിപ്പ്

 മെഡിസിപ്പ്..

സ്വന്തം.ജീവനക്കാർക്കും പെൻഷൻ കാർക്കുമായി സർക്കാർ ഒരുക്കിയ ആരൊഗ്യ സംരക്ഷണ  കവചം.  അഥവാ ഇൻ ഷുറൻസ് കമ്പനിക്കായി ഒരുക്കിയ  സൽക്കാരം.

പ്രതിമാസം 500 രൂപാ വീതം അതായത്  വർഷം തോറും 6000 രൂപാ ഈ ഇനത്തിലായി  സർക്കാർ ജീവനക്കാരിൽ നിന്നും പെൻഷൻ കാരിൽ നിന്നും  സർക്കാർ ഈടാക്കുന്നുണ്ട്.

പകരം ജീവനക്കാരന്/പെൻഷൻ കാരന്  രോഗം വരുമ്പോൾ  സർക്കാർ ലിസ്റ്റിലുള്ള  ആശുപത്രിയിൽ കിടത്തി ചിൽസിക്കേണ്ടി വരുകയാണങ്കിൽ  ഒരു നിശ്ചിത ആശുപത്രി ചെലവ് സർക്കാർ നിയോഗിച്ച ഇൻഷുറൻസ്കാരൻ നൽകുമെന്നാണ് വ്യവസ്ഥ. 

കേട്ടാൽ തോന്നുക നമ്മൾ പഴം തൊലി ഉരിഞ്ഞ് തിന്നുന്നത് പോലെ എത്ര  എളുപ്പം.എന്ന്.

ഒരിക്കലുമല്ല. എങ്ങിനെ തുക കൊടുക്കാതിരിക്കാമെന്നാണ് ഇൻഷുറൻസ്കാരുടെ നോട്ടം.

എന്റെ വീട്ടിൽ നിന്നും 2 പെൻഷൻ കാർ ഉൾപ്പടെ 3 പേർ  മെഡിസിപ്പിൽ അംഗങ്ങളാണ്. 1500 രൂപ പ്രതിമാസം അടയുന്നുമുണ്ട്. എന്നിട്ടും അതിലൊരാൾ സർക്കാർ ലിസ്റ്റ് ചെയ്ത  ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഡോക്ടറന്മാരുടെ നിർദ്ദേശാനുസരണം 5 ദിവസം  അഡ്മിറ്റായി ചികിൽസിച്ച വകയിൽ 17570 രൂപാ  ക്ളൈം ഉന്നയിച്ച് ആശുപത്രിക്കാർ അയച്ച ബിൽ  ഇൻഷുറൻസ്കാർ ഒരു പൈസാ പോലും അനുവദിക്കാതെ പൂർണമായി തള്ളി തിരിച്ചയച്ച് തന്നു. പറഞ്ഞ കാരണം   മെഡിസിൻ കൊണ്ട് ഭേദമാകുന്ന ഈ രോഗത്തിനായി ഐ.പി.  ചെലവ് തരേണ്ട ആവശ്യമില്ലാ എന്ന്.

രോഗിക്ക് ഐ.പി. ആകാൻ ഒരു ആഗ്രഹവുമില്ലായിരുന്നു. രോഗത്തിന്റെ തൽസ്ഥിതിക്ക് ആശുപത്രിയിൽ ഡ്രിപ്പ് ഇട്ട് കിടന്നും മറ്റ് രീതികൾ അവലംബിച്ചും  കിടത്തി ചിൽസിച്ചേ മതിയാകൂ എന്നതിനാലാണ് ഡോക്ടറന്മാർ അഡ്മിറ്റ് ചെയ്തത്.

ഇവിടെ പ്രസക്തമായ ചോദ്യം  ഓ.പി. ചികിൽസയാണോ ഐ.പി.ചികിൽസയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഡോക്ടറാണോ ഇൻഷുറൻസ്കാരാണോ?

രോഗത്തെ സംബന്ധിച്ച് ആധികാരികമായ റിപ്പോർട്ട് തരേണ്ടത് ഡോക്ടറന്മാരോ  ഇൻഷുറൻസ്കാരോ?

പ്രതിമാസം ജീവനക്കാരിൽ നിന്നും 500 രൂപാ പിടിച്ച് സർക്കാർ ഈ ഇൻഷുറൻസ്കാർക്ക് നൽകുന്നതിൽ ജീവനക്കാർക്ക് എന്ത് മെച്ചം.

നാട്ടിൽ അനേകം ഇൻഷുറൻസ് കമ്പനിയുള്ളതിനാൽ തങ്ങളുടെ പൈസാ ഏത് കമ്പനിക്ക് ഏത് തോതിൽ കൊടുക്കണമെന്ന വിവേചനാധികാരം ജീവനക്കാർക്ക് നൽകുന്നതല്ലേ  ഉത്തമം. സർക്കാർ എന്തിന് ഈ പൊല്ലാപ്പ്  തലയിൽ വലിച്ച് വെയ്ക്കുന്നു?

ഈ കാര്യത്തിൽ പുനർ ചിന്തക്ക് സർക്കാർ തയാറാകണം. അതിനായി വേണം ജീവനക്കാർ പ്രതിഷേധിക്കേണ്ടത്.

No comments:

Post a Comment