സന്ധ്യയുടെ ചെന്തുടിപ്പ് മാഞ്ഞു കഴിഞ്ഞ് തുഞ്ചന്‍ പറമ്പില്‍ ഇരുള്‍ പരന്ന് തുടങ്ങിയ നേരം ഈ മണലില്‍ എന്തെല്ലാമോ ചിന്തകള്‍ മനസില്‍ ചുമന്ന് ഞാന്‍ ഏകനായി നിന്നു. അല്‍പ്പം ദൂരെ ഞങ്ങളുടെ രാത്രി വിശ്രമ കേന്ദ്രമായ ഡോര്‍ മിറ്റിന്റെ വാതിലില്‍ കൂടിയുള്ള വെളിച്ചം മുറ്റത്ത് ഒരു ചതുര പ്രകാശം സൃഷ്ടിച്ചു. അവിടെ ബ്ലോഗെര്‍ കായംകുളം സ്വദേശി എസ്.എം. സാദിഖ് തന്റെ വീല്‍ ചെയറില്‍ കരയിക്കാന്‍ എത്ര ശ്രമിച്ചിട്ടും ആ ശ്രമത്തില്‍ പരാജയമടഞ്ഞ വിധിയുടെ നേരെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു.
തുഞ്ചന്‍ പറമ്പ് നിശബ്ദമാണ്. മാനത്ത് അമ്പിളി തെളിഞ്ഞു നിന്നു.
നിലാവും ഏകാന്തതയും സമ്മേളിക്കുന്ന ഈ അവസ്ഥയില്‍ മനസ്സ് ഇങ്ങിനെ വിഷാദ ഭരിതമാകുന്ന അവസ്ഥ മുമ്പും എനിക്ക് ഉണ്ടായിട്ടുള്ളതിനാല്‍ അതിന്റെ പ്രതി വിധിയായ ആള്‍ക്കൂട്ടത്തിലേക്കുള്ള തിരിച്ച് പോക്കിനായി ഞാന്‍ ഡോര്‍ മിറ്റിലേക്ക് നടന്നു. നാളെ പുലര്‍ കാലത്ത് പതിവ് പോലെ എഴുന്നേല്‍ക്കണം. പതിവ് നടത്ത നാളെ തുഞ്ചന്‍ പറമ്പില്‍ ആകട്ടെ!
പ്രഭാതം ഇന്നലെ എന്റെ മനസില്‍ ഉണ്ടായ എല്ലാ ഗ്ലാനിയും തൂത്തെറിഞ്ഞു. പുലരി നല്‍കിയ ആഹ്ലാദം മനസിലേറ്റി ഞാന്‍ തുഞ്ചന്‍ പറമ്പിലൂടെ കറങ്ങി നടന്നു. അപ്പോള്‍ തോന്നി തുഞ്ചന്‍ പറമ്പിലെ പ്രഭാതം ചിത്രങ്ങളായി ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെന്നു. പ്രഭാതത്തിന്റെ അരണ്ട വെളീച്ചത്തില്‍ എന്റെ കൊച്ചു ക്യാമറായില്‍ ആവാഹിച്ച ആ ചിത്രങ്ങള്‍ ഇതാ:-
കൂടുതല്‍ വ്യക്തതക്കായി ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്ത് കാണുക
ReplyDeleteമാഷേ..കലക്കി..
ReplyDeleteവ്യത്യസ്ഥമായ ഒരു തുഞ്ചന്‍ മീറ്റ് പോസ്റ്റ്...
മനോഹരമായി എഴുതിയ ചിന്തകളും ചിത്രങ്ങളും..!
എന്റെ തുഞ്ചന്‍ മീറ്റ് പോസ്റ്റ് ലിങ്ക്സില്‍
ചൂടോടെ ഇത് കൊടുക്കുന്നുണ്ട് കെട്ടോ..
ലിങ്ക് : http://entevara.blogspot.com/
ഈ പോസ്റ്റ് വ്യത്യസ്തമായി മാഷേ.. എന്റെ ചില പോസ്റ്റുകള്‍ ബ്ലോഗിലുണ്ട്.. മീറ്റുമായി ബന്ധപ്പെട്ടത്. രണ്ടെണ്ണം. സമയം പോലെ നോക്കുക :)
ReplyDeleteഈ പോസ്റ്റ് വ്യത്യസ്തമായി. എന്റെയും പോസ്റ്റുണ്ട്. നോക്കുമല്ലോ..
ReplyDeleteപോസ്റ്റ് കൊള്ളാം!
ReplyDeleteഞാന്‍ വേറെ പോസ്റ്റിട്ടിട്ടില്ല. അത് കൊണ്ട് അവിടെ നോക്കണ്ട :):)
കൊള്ളാം മാഷേ ... നല്ല പോസ്റ്റ് ...
ReplyDeleteബ്ലോഗ് മീറ്റില്‍ പങ്കെടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ,പറ്റിയില്ല
ReplyDeleteഇതുപോലുള്ള പോസ്റ്റുകളില്‍ നിന്നും മീറ്റിനെ പറ്റി അടുത്തറിയാന്‍ പറ്റുന്നു,
മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞത് ഒരു നഷ്ടമായി പോയി
എന്ന വിഷമവും മനസില്‍ നിറയുന്നു..
നല്ല ചിത്രങ്ങള്‍
അതിരാവിലെ തന്നെ എടുത്തതിന്റെ ഒരു സുഖം ചിത്രങ്ങള്‍ക്കുമുണ്ട്
ReplyDeleteശരീഫ്ക മീറ്റില്‍ സജീവമായിരുന്നുവെന്നു മീറ്റ് ഫോട്ടോകളില്‍ നിന്നും അറിഞ്ഞിരുന്നു. താങ്കളുടെ മനസ്സ് തുഞ്ചന്‍ പറമ്പിനോട് എത്രമാത്രം ഇഴുക്കി ചേര്‍ന്നിരുന്നുവെന്നു എഴുത്തും ഈ ഫോട്ടോകളും ഫോട്ടോകളും വിളിച്ചു പറയുന്നുണ്ട്.
ReplyDeleteവ്യത്യസ്തമായ ഒരു മീറ്റ് പോസ്റ്റ്..
ReplyDeleteകലക്കീട്ടോ..
ആശംസകൾ
ശരീഫ്ക്ക എന്റെ നാട്ടിലെ ഒരു പ്രധാന സ്ഥലത്തെ പറ്റി എനിക്ക് പോലും അസൂയ ജനിപ്പിക്കും വിധം കവിതപോലെ വരച്ച വാക്കുകള്‍ !!!
ReplyDeleteസത്യത്തില്‍ വലിയ നഷ്ടബോധം എന്നില്‍ ഉണ്ടാക്കിയ ഒന്നായിരുന്നു ഈ മീറ്റ്.
ചിത്രങ്ങള്‍ക്കും വരികള്‍ക്കും വളരെ നന്ദി
ഒരു കവിത പോലെ.......
ReplyDeleteഫോട്ടോകള്‍ ഇനിയും കാണുമല്ലോ...
ആശംസകള്‍.
This comment has been removed by the author.
ReplyDeleteശരീഫ്ക്ക കലക്കി... വെളുപ്പിനെ എടുത്തതാ അല്ലെ? പകലും തലേന്നും ഞാന്‍ കണ്ടപ്പോലോന്നും ക്യാമറ കണ്ടില്ല.
ReplyDeleteപങ്കെടുത്ത ബ്ലോഗേര്‍സിന്റെ ബ്ലോഗിന്റെ ലിങ്ക് വെച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. കണ്ടിരുന്നോ?
KALAKKI, BOOLOKA KALIYIL ENNEYUM KOOTUMO KOTTARAKKARIKKA.....?
ReplyDeleteസ്നേഹം നിറഞ്ഞവരേ!
ReplyDeleteനിങ്ങളുടെ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും അനേകമനേകം നന്ദി.
നൌഷാദ് അകമ്പാടംതാങ്കളുടെ മീറ്റ് പോസ്റ്റില്‍ ഈ ലിങ്ക് കൊടുത്തതില്‍ നന്ദി.
കൃതി പബ്ലിക്കേഷന്‍സ്, പോസ്റ്റുകള്‍ കണ്ടു സുഹൃത്തേ.
മനോരാജാവേ! പോസ്റ്റ് വായിച്ചു കലക്കീട്ടാ!
വാഴേ! നന്ദി.പോസ്റ്റ് ഇട്ടില്ലേ! ആ കുത്ത് കൊള്ളാം.
നൌഷു, നന്ദി സുഹൃത്തേ
ജിത്തു, നമുക്കടുത്ത മീറ്റില്‍ പങ്കെടുക്കാമെന്നേ!
പ്രിയ ശ്രീ! നന്ദി.
പ്രിയ ശ്രദ്ധേയന്‍, താങ്കളുടെ അഭിപ്രായം ശരിയാണ്. പലപ്പോഴും തിരൂര്‍ കടന്ന് പോകുമ്പോല്‍ തുഞ്ചന്‍ പറമ്പില്‍ ഞാന്‍ പോയി കുറേ സമയം അവിടെ ഒറ്റക്കിരിക്കാറുണ്ട്. പ്രകൃതീ രമണീയമായ സ്ഥലം.
കമ്പര്‍, നന്ദി സുഹൃത്തേ!
ഇസ്മെയില്‍ കുറുമ്പടി, ചങ്ങാതീ നമ്മള്‍ ആ പറമ്പില്‍ വെറുതേ പോയിരുന്നാലും നമ്മുടെ വാക്കുകള്‍ കവിതാമയമാകും.താങ്കളുടെ നാട് തിരൂര്‍ ആണെന്നറിഞ്ഞതില്‍ സന്തോഷം.
പൊന്മളക്കാരന്‍, നന്ദി സുഹൃത്തേ! ഇനിയുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുന്നില്ല. മീറ്റിന്റെ പ്രസക്തി കഴിഞ്ഞിരിക്കുന്നു.
പ്രിയ ഡോക്റ്റര്‍, ഒരു ചെറിയ ക്യാമറാ കരുതിയിരുന്നു. അത് പ്രഭാതത്തില്‍ പുറത്തെടുത്തതിന്റെ റിസല്‍ട്ടാണ് ഈ ഫോട്ടോകള്‍.താങ്കളുടെ പോസ്റ്റ് ഞാന്‍ കണ്ടിരുന്നു.
പ്രിയ വി.കെ.ബാലകൃഷ്ണന്‍ , തീര്‍ച്ചയായും താങ്കളെയും കൂട്ടാം.
ഷെരീഫ്ക്കാ,പോസ്റ്റ് കളറായിട്ടോ....
ReplyDeleteജീവിച്ചത് എന്തിനെന്നുള്ള ഒരു സൂഫി ചിന്ത ദാ ഇവിടെ...http://kaakkaponn.blogspot.com/2011/04/blog-post.html
പ്രിയം നിറഞ്ഞ റഈസ്, ലിങ്ക് തന്നതിന് നന്ദി. ദാ , ഇപ്പോള്‍ തന്നെ ഞാന്‍ അവിടേക്ക് പോകുകയാണ് .
ReplyDeleteithu kalakki... a different post
ReplyDeleteഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
ഒന്ന് സന്ദര്‍ശിക്കുക
http://yathravazhikal.blogspot.com/2011/04/blog-post.html
നന്ദി ജാബിര്‍.
ReplyDeleteപോസ്റ്റ് ഞാന്‍ കണ്ടു. നന്നായിരിക്കുന്നു.