Tuesday, April 5, 2011

രണ്ടുവർഷം 185 പോസ്റ്റ്‌...



ബൂലോഗത്ത് ഞാന്‍ എത്തി ചേര്‍ന്നിട്ട് മാര്‍ച്ചില്‍ രണ്ട് വര്‍ഷം തികഞ്ഞു. 185പോസ്റ്റുകള്‍ എന്റെവകയായി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ബഹുമാന്യരായ നിങ്ങള്‍ രണ്ട് വര്‍ഷമായി എന്നെ സഹിച്ച്കഴിയുകയുമാണ്.

തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു ആത്മ പരിശോധന ആവശ്യമെന്ന് തോന്നി.

ബ്ലോഗ് എന്താണ് എനിക്ക് തന്നത്. ചിന്ത എന്റെ ഉള്ളില്‍ ഉയര്‍ന്നപ്പോല്‍ മറ്റൊരു സത്യം ഞാന്‍തിരിച്ചറിഞ്ഞു..

ഉള്ളിലുള്ളത് കടലാസ്സില്‍ പകര്‍ത്തി അത് ചെത്തി മിനുക്കി ഏതെങ്കിലും ആനുകാലികങ്ങള്‍ക്ക് അയച്ച്കൊടുത്തതിന് ശേഷം അത് അച്ചടി മഷി പുരളുമോ ഇല്ലയോ എന്ന് കാത്ത് കാത്തിരുന്ന അവസ്തഎന്നില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇല്ലാതായിരിക്കുന്നു.

എന്ത് വേണമെങ്കിലും എനിക്ക് ഇപ്പോള്‍ എഴുതാം.പത്രാധിപരെന്ന ദുഷ്ടന്റെ മനസറിഞ്ഞ് വാക്കുകള്‍ക്ക് രൂപഭേദം വരുത്തി ഭയങ്കരന്റെ ഹിതാനുസരണം സാഹിത്യ സൃഷ്ടി നടത്തേണ്ടതില്ലഇപ്പോള്‍ .അയച്ച് കൊടുത്തത് അയാള്‍ പ്രസിദ്ധീകരിക്കുമോ എന്ന ഉല്‍ക്കണ്ഠയില്‍ ഓരോ നിമിഷവുംനീറി നീറി ചാകേണ്ടതില്ല. പോസ്റ്റ്മാന്‍ കൊണ്ട് വരുന്ന നീളമുള്ള കവര്‍ ദൂരെ നിന്ന് കാണുമ്പോല്‍ മഹാപാപി ഇത്തവണയും എന്റെ രചന തിരിച്ച് വിക്ഷേപിച്ചല്ലോ എന്ന് ദുഖിക്കേണ്ടതുമില്ല. മഹാസാഹിത്യകാരന്മാരും ആനുകാലികങ്ങളിലെ സ്ഥിരം സാഹിത്യകാരന്മാരും എഴുതുന്ന ചപ്പ്ചവറുകളേകളും എത്ര മനോഹരമായിരുന്നു എന്റെ രചനയെന്നും അത് തുറന്ന് നോക്കുകപോലുംചെയ്യാതെ കഷ്മലന്‍ അയാളുടെ ഖേദം മേമ്പൊടി ചേര്‍ത്ത് തിരിച്ചയച്ച് കളഞ്ഞല്ലോഉടയതേ!എന്ന് വിലപിക്കേണ്ടതുമില്ല. എന്നാല്‍ പിന്നെ മെനക്കേടിനൊന്നും പോകാതെനിനക്കങ്ങ് വെറുതേ ഇരുന്നൂടേ! എന്ന സ്വയം ചോദ്യത്തിന് എനിക്ക് എഴുതാതിരിക്കാന്‍ വയ്യല്ലോഎന്റെ ഉള്ള് നിറഞ്ഞ് നില്‍ക്കുന്നത് കുടഞ്ഞിടേണ്ടേ, ഇല്ലെങ്കില്‍ എനിക്ക് വീര്‍പ്പ് മുട്ടില്ലേ?എന്ന്ദയനീയമായി മറുപടി പറയേണ്ടതുമില്ല.
ഇതാ ഇവിടെ എനിക്ക് തോന്നുന്നത് പോലെ തോന്നുന്ന രൂപത്തില്‍ സാഹിത്യ സൃഷ്ടി നടത്താന്‍കഴിയുന്നു , എന്റെ മണ്ടന്‍ പടം പിടുത്തം യന്ത്രത്തില്‍ പൂവും കായും പറമ്പും പാടവും തോടും കുന്നുംമരവും കടലും പുഴയും ദുനിയാവിലെ എനിക്കിഷ്ടപ്പെട്ട എല്ലാത്തിന്റെയും പടങ്ങള്‍ ആവാഹിച്ച്എനിക്ക് തോന്നുമ്പോള്‍ ക്ലിക്ക് എന്ന് ഒരു കാച്ച് കാച്ചിയാല്‍ 10മാലോകരുടെ മുമ്പില്‍ അത് നിരത്താന്‍കഴിയുന്നു. അതാണ് ബ്ലോഗ് എനിക്ക് തന്ന അനുഗ്രഹം.

ഞാന്‍ തന്നെ രചയിതാവ്. ഞാന്‍ തന്നെ പ്രസാധകന്‍ . ഞാന്‍ തന്നെ വിതരണക്കാരന്‍ . വായനക്കാരോ? ഇഷ്ടമുള്ളവര്‍ വായിക്കട്ടെ. ഏതായാലും ഒരളെങ്കിലും വായിക്കുന്നുണ്ട് എന്നത് തന്നെഒരു അനുഭൂതിയല്ലേ ചങ്ങായീ!
ഇത്രയും എഴുതിയപ്പോള്‍ 2011ഫെബ്രുവരി20ലെമാതൃഭൂമി വാരികയില്‍ എന്‍ .എസ്.മാധവനുമായുള്ളഅഭിമുഖത്തിലെശ്രീ. മാധവന്‍ പറഞ്ഞ വാചകം ഉദ്ധരിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.
ബ്ലോഗ് ഏതാണ്ട് ഇല്ലാതായി കഴിഞ്ഞില്ലേ..............വംശ നാശം വന്ന് കൊണ്ടിരിക്കുന്ന മാധ്യമമാണ്ബ്ലോഗ്..”
പ്രസ്താവന ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല. ബ്ലോഗ് അനുദിനംഅഭിവൃദ്ധിപെട്ട് വരികയാണ് എന്നാണ് എന്റെ നിരീക്ഷണം. ശ്രീ മാധവനും അദ്ദേഹത്തിന്റെ മകള്‍മീനാക്ഷിയുടെ കാര്യത്തില്‍ ഇത് ശരിയാണെന്ന് സമ്മതിക്കുന്നുണ്ട്.
പതിനഞ്ച് ലക്ഷത്തോളംഹിറ്റുകളുള്ള പ്രശസ്തയായ ബ്ലോഗ് എഴുത്തുകാരിയാണവള്‍.’‘എന്ന് ലേഖനത്തില്‍ തന്നെഅദ്ദേഹം നിരീക്ഷിക്കുന്നു. വംശ നാശം വന്ന് കൊണ്ടിരിക്കുന്ന മാധ്യമത്തില്‍ അദ്ദേഹത്തിന്റെ മകള്‍തന്നെ പ്രശ്തയായി വരുന്നു എന്നും അദ്ദേഹം പറയുന്നു.
ആരു എന്ത് മൊഴിഞ്ഞാലും മലയാള ബ്ലോഗ് വളര്‍ച്ചയുടെ ലോകത്താണ്. സാഹിത്യ സൃഷ്ടിനടത്തുന്നവര്‍ വിട്ട് പോകാതെ ഇവിടെ തന്നെയുണ്ട്. ഒരു ഭ്രമത്തിന് വരുന്നവന്‍ വന്നത് പോലെമടങ്ങിയിട്ടുമുണ്ട്. പോയവരില്‍ കാമ്പ് ഉള്ള പലരും തിരികെ എത്തിയ ചരിത്രവുമുണ്ട്.

രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കമ്പ്യൂടറില്‍ ഞാന്‍ ഇപ്പോഴും ശിശു തന്നെയാണ്. കുറച്ച് നാളുകള്‍ക്ക്മുന്‍പ് ശ്രീ കെ.പി.എസ്. മാഷിനെ കണ്ട് മുട്ടിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: എന്താ മാഷേ! എച്.റ്റി.എം.എല്‍.? എന്താ ടാഗ് എന്ന് പറഞ്ഞാല്‍? അദ്ദേഹം അല്‍പ്പം വിവരിച്ച്തന്നെങ്കിലും പൂര്‍ണമായി തലയില്‍ കയറിയിട്ടുമില്ല. എങ്കിലുംഞാനും ഒരു ബ്ലോഗറാണേഎന്നഭാവത്തില്‍ അല്‍പ്പം ഗമയില്‍ തന്നെ ബൂ ലോഗത്ത് ഞാന്‍ ചെത്തി നടക്കുകയാണ്.

ഇത് വരെ എന്നെ പ്രോത്സാഹിപ്പിച്ചവരും എന്നെ സ്നേഹിച്ചവരുമായ എല്ലാവരോടും നന്ദി പറയുന്നു. ഓരോരുത്തരുടെയും പേരും രൂപവും എന്റെ മനസിലുണ്ട്. എന്നും നിങ്ങള്‍ ഇവിടെ ഉണ്ടായിരിക്കുകയുംചെയ്യും. നന്ദി. പ്രിയപ്പെട്ടവരേ! നന്ദി.

20 comments:

  1. തുടര്‍ന്നും എഴുതുക..നല്ല നല്ല പോസ്റ്റുകള്‍ക്കായി ഞാനും ഇവിടെ തന്നെ കാണും.

    എല്ലാ മംഗളങ്ങളും നേരുന്നു..

    ReplyDelete
  2. ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

    ReplyDelete
  3. ഇനിയും തുടരുക യാത്ര. ആശംസകള്‍

    ReplyDelete
  4. ജൈത്രയാത്ര തുടരൂ മാഷേ... ആശംസകള്‍!

    ReplyDelete
  5. ആശംസകളും സ്നേഹവും ...

    ReplyDelete
  6. എഴുത്ത് തുടരുക .... ഞങ്ങളുണ്ട് കൂടെ ....

    ReplyDelete
  7. വ്യത്യസ്തനായ ഒരു ബ്ളോഗര്‍ ആണു താങ്കള്‍ കാരണം കോടതിയിലെ അനുഭവ സമ്പത്തുള്ള മറ്റൊരു ബ്ളോഗറെ കണ്ടിട്ടില്ല ബ്ളോഗര്‍ മാര്‍ കപട ജാഡകളോ ഗ്രൂപ്‌ കളിയോ ഇല്ലാത്തവരാണല്ലോ, പല എഴുത്തുകാരെയും അടുത്തറിയുമ്പോള്‍ ഈ ആളിനെ ആണൊ നാം ആരാധിച്ചതെന്നു തോന്നും എന്നാല്‍ ബ്ളോഗ്‌ ഉലകത്തില്‍ എല്ലാവരും ഉന്നത ബൌധിക നിലവാരം ഉള്ളവരാണു എഴുത്തിനെ സ്നേഹിക്കുന്നവരാണു, കക്ഷി രാഷ്ട്രീയം ഒക്കെ ഉണ്ടെങ്കിലും ആരും അസഹിഷ്‌ണുതയോടെ പ്രതികരിക്കുന്നില്ല മിക്കവാറും എല്ലാ ലേഖനങ്ങളില്‍ നിന്നും പുതിയ എന്തെങ്കിലും അറിവ്‌ നല്‍കാന്‍ താങ്കള്‍ ശ്രധിക്കുന്നുണ്ട്‌, ബെര്‍ളി തോമസിനെ പോലെ ഒക്കെ എന്തു ചവറും എഴുതുക അമാന്യമായി പ്രതികരിക്കുക ഇതൊന്നും ഇല്ല വളരെ മെച്വേര്‍ഡ്‌, കമണ്റ്റിടുന്നവരെക്കാള്‍ എത്രയ്യോ മടങ്ങ്‌ വായനക്കാര്‍ ഉണ്ടെന്നറിയുമോ ഏതു മോശം ബ്ളോഗര്‍ക്കു പോലും. അപ്പോള്‍ തുടരുക നിസ്വാര്‍ഥമായ ഈ ഉദ്യമം ആള്‍ ദി ബെസ്റ്റ്‌

    ReplyDelete
  8. തുടര്‍ന്നും എഴുതുക..

    ആശംസകളോടെ.!

    ReplyDelete
  9. ഇതാണ് ബ്ലോഗ്ഗെരുടെ നിഷ്കളങ്കത ,ഇഷ്ട്ടപെട്ടു മാഷേ,കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന് മറ്റുള്ളവര്‍ കാണുമ്പോള്‍ ബ്ലോഗ്‌ എഴുത്തിലെ പരാക്രമങ്ങളെ കാണുമ്പോള്‍ നമ്മുക്ക് ഇത് ബഡീ ഘുഷീ കീ ബാത്ത് ഹേ നാ?

    "പോസ്റ്റ്മാന്‍ കൊണ്ട് വരുന്ന നീളമുള്ള കവര്‍ ദൂരെ നിന്ന് കാണുമ്പോല്‍ ആമഹാപാപി ഇത്തവണയും എന്റെ രചന തിരിച്ച് വിക്ഷേപിച്ചല്ലോ എന്ന് ദുഖിക്കേണ്ടതുമില്ല. " ഇതി കലക്കി.

    ആശംസകള്‍ മാഷേ

    ReplyDelete
  10. തുടരുക, ആശംസകള്‍.

    ReplyDelete
  11. പ്രിയ കോമിക്കോള, നന്ദി സുഹൃത്തേ!താങ്കളുടെ സന്ദര്‍ശനം വിലയുള്ളതായി ഞാന്‍ കാണുന്നു.

    ശ്രീജിത് കൊണ്ടോട്ടി, പ്രിയ സ്നേഹിതാ ഉള്ളത് വെട്ടിത്തുറന്ന് പറയാനുള്ള താങ്കളുടെ ആര്‍ജവത്തെ പല പോസ്റ്റിലും ഞാന്‍ കണ്ടിട്ടുണ്ട്.സന്ദര്‍ശനത്തിന് നന്ദി ചങ്ങാതി.

    പ്രിയ ചെറുവാടീ ചങ്ങാതീ, പലപ്പോഴും എന്റെ പോസ്റ്റുകളില്‍ വന്ന് എന്നെ അഭിനന്ദിച്ചത് ഞാന്‍ ഓര്‍മിക്കുന്നു. തീര്‍ച്ചയായും ഈ യാത്രകളില്‍ നാം ഒരുമിച്ചുണ്ടാകണം. നന്ദി കൂട്ടുകാരാ.

    ശ്രീ,പ്രിയ സുഹൃത്തേ!നന്ദി പറയുന്നു, എന്നും നല്ലത് വരാന്‍ ആശംസിക്കുകയും ചെയ്യുന്നു.

    ശ്രീ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി, പ്രിയപ്പെട്ട മാഷേ! ഇവിടെ വന്ന് ആശംസകളും സ്നേഹവും അര്‍പ്പിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.താങ്കളുമായി നേരില്‍ സംസാരിച്ച ഏതാനും മണിക്കൂറുകള്‍ എനിക്ക് മറക്കാനാവാത്തതാണ്. തിരൂരില്‍ വരുമെന്ന് കരുതുന്നു.

    Naushu പ്രിയ ചങ്ങാതി, ബൂലോഗത്തെ എല്ലാ ബ്ലോഗര്‍മാര്‍ക്കും പ്രചോദനമാണ് താങ്കള്‍.എന്റെ എല്ലാ പോസ്റ്റിലും താങ്കളുടെ സാന്നിദ്ധ്യം ഞാന്‍ കണ്ടിരുന്നു.നന്ദി അനിയാ, എന്നും നല്ലത് ഭവിക്കട്ടെ.

    പ്രിയപ്പെട്ട സുശീലന്‍, താങ്കളുടെ ഈ അഭിപ്രായം ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. ഒരു ബ്ലോഗര്‍ക്ക് ലഭിക്കാവുന്ന ഉന്നത സാക്ഷിപത്രം.നന്ദി സുഹൃത്തേ! എന്നും എല്ലായ്പോഴും ഈ സൌഹൃദത്തെ ഞാന്‍ മാനിക്കുന്നു.

    ബീമാപ്പള്ളി, പ്രിയ ചങ്ങാതീ, സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി.ഏത് വിഷയവും നിര്‍ഭയമായി പറയാനുള്ള താങ്കളുടെ ചങ്കൂറ്റത്തെ പലപ്പോഴും അസൂയ നിറഞ്ഞ ബഹുമാനത്തോടെ ഞാന്‍ കണ്ടിരുന്നു.ഇപ്പോള്‍ സജീവമായി കാണാത്തതെന്തേ? ബ്ലോഗില്‍ സജീവമായി കാണാന്‍ പ്രാര്‍ത്ഥിക്കുന്നു.

    പ്രിയ ജിക്കു, പ്രിയപ്പെട്ട സ്നേഹിതാ, മരക്കൊമ്പില്‍ ചാരി നില്‍ക്കുന്ന ചെറുപ്പക്കാരന്റെ ചിത്രം സഹിതമുള്ള കമന്റുകള്‍ പലപ്പോഴും എന്റെ ബ്ലോഗില്‍ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളത് ഞാന്‍ സ്മരിക്കുന്നു. തീര്‍ച്ചയായും അത് ഒരു ബഹുമതിയായും ഞാന്‍ കാണുന്നു. അഭിപ്രായത്തിന് അനേകമനേകം നന്ദി.

    ReplyDelete
  12. പ്രിയ അജിത്, ബ്ലൊഗറന്മാര്‍ക്ക് താങ്കളുടെ പേര് സുപരിചിതമാണ്; കാരണം മിക്ക ബ്ലോഗുകളിലും താങ്കളെ സന്ദര്‍ശകനായി കാണുന്നുണ്ട്. ആ സന്ദര്‍ശനം എപ്പോഴും പ്രൊത്സാഹജനകമാണ് എന്ന് പറയേണ്ടതില്ലല്ലോ നന്ദി സുഹൃത്തേ!

    ReplyDelete
  13. ആശംസകൾ. ഇനിയും എഴുതിക്കൊണ്ടേയിരിക്കുക.

    ReplyDelete
  14. പ്രിയ എഴുത്തുകാരീ! നന്ദി സുഹൃത്തേ, അത്യുന്നതമായ സമാധാനം ജീവിതത്തില്‍ ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  15. ഷെറിഫ് സാര്‍,

    പല വിഷയങ്ങളില്‍ താങ്കള്‍ക്കുള്ള അറിവും 
    അനുഭവ പരിജ്ഞാനവുവും താങ്കളുടെ കുറിപ്പുകളെ മേന്മയുള്ളവയാക്കുന്നുണ്ട്.

    രണ്ട് കൊല്ലം ബ്ലോഗില്‍ സജീവ സാന്നിദ്ധ്യം 
    ആയതിന്ന് അഭിനന്ദിക്കുന്നതിനോടൊപ്പം ഇനിയും
    എഴുത്ത് സുഗമമായി തുടരാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

    ReplyDelete
  16. തുടര്‍ന്നും എഴുതൂ...ഇതൊക്കെയല്ലേ നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍!

    ReplyDelete
  17. പ്രിയ കേരള ദാസനുണ്ണീ, ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ!

    വാഴക്കോടന്‍, പ്രിയപ്പെട്ട ചങ്ങാതീ, ഈ വരവിനും അഭിപ്രായത്തിനും നന്ദി

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. രണ്ടുവര്‍ഷം 185 പോസ്റ്റുകള്‍... !!!

    കഴിഞ്ഞ മൂന്നുവര്‍ഷമായി എത്രയെണ്ണം ഞാനെഴുതി എന്ന്‌ എണ്ണി നോക്കാന്‍ പോലും ക്ഷമയില്ലാത്ത മടിയനായ എനിക്കിതൊരത്ഭുതമായിരിക്കുന്നു... ഭാവുകങ്ങള്‍ ..

    ReplyDelete
  20. നന്ദി, പ്രിയ ബക്കര്‍.
    താങ്കളുടെ എല്ലാ പോസ്റ്റുകളിലൂടെയും ഞാന്‍ കടന്ന് പോകാറുണ്ട്.

    ReplyDelete