മീനിന്നു മത്തിയോ ചെമ്മീനോ..........
ചെമ്മീനുമില്ല നൈ മീനുമില്ല , അതെല്ലം പുറം കടലിൽ സായിപ്പുമാർ വലിയ കപ്പലുകളും യന്ത്ര സാമഗ്രികളുമായി വന്നു പിടിച്ചു കൊണ്ടു പോകും. നമുക്കു മത്തി തന്നെ ആധാരം. അതാണെങ്കിൽ ഇങ്ങു തീരത്തു ഒരു പഞ്ഞവുമില്ല. കോരി എടുത്തു വല സഹിതം പുന്നപ്ര മുതൽ തോട്ടപ്പള്ളി വരെ നാഷണൽ ഹൈ വേയുടെ വശങ്ങളിൽ കൊണ്ടു വെച്ചു നാട്ടുകാരെ കെട്ടി ഏൽപ്പിക്കുകയും ചെയ്യാം......
മത്തിയെ മോശപ്പെട്ട മീനായി കരുതരുത്
ReplyDeleteനെയ്മീന്‍ ചെമ്മീന്‍ പോലുള്ളവയ്ക്ക്
കൊളസ്ട്രോള്‍ കൂടുതലാണു
അതു വരുത്തുന്ന ദോഷം ചെറുമീനുകള്‍ വരുത്തുന്നില്ല
സ്റ്റാറ്റസ് കൂട്ടിപറയാന്‍ വലിയ മീന്‍ കൊള്ളമെന്നു കരുതുന്നവര്‍ രോഗം കൂടി വിലക്കു വാങ്ങുന്നു... മത്തിക്കു നല്ലാ സ്വാദാ :)
അരകിലൊ മത്തി $ 4
ഞാന്‍ എടുത്തു നോക്കിട്ട് പോന്നു:)
പ്രിയ മാണിക്യം, ഞാൻ മത്തിയെ മോശമാക്കി കണ്ടതല്ല. മത്തി ജനകീയ മൽസ്യമാണു, പാവപെട്ടവന്റെ ആഹാരം. എത്ര കഴിച്ചാലും കുഴപ്പമില്ലാത്തതു. ഞാൻ ഇവിടെ മൽസ്യ തൊഴിലാളിയുടെ ഭാഗത്തു നിന്നും സം സാരിച്ചതാണു. അവനു പത്തു പുത്തൻ കിട്ടണമെങ്കിൽ അവന്റെ വലയിൽ ചെമ്മീനോ നൈ മീനോ കയറണം.
ReplyDeleteഞാനൊരു മത്തി ഫ്രൈ ആരാധകനാണ്.
ReplyDeleteമത്തി ഒരു ഇൻറർനാഷനൽ മീനാ - സാധാരണക്കാർക്കു.!.
ReplyDelete