Monday, March 22, 2010

മൂക സാക്ഷി


ഒരു കാലത്ത് കനാലില്‍ കൂടി കെട്ടുവള്ളങ്ങള്‍ മലഞ്ചരക്കും,കയര്‍ കെട്ടുകളുമായി ഒഴുകി നടന്നു.രണ്ടറ്റവും തുഴക്കാരും. അവരുടെ പാട്ടുകള്‍ രാത്രികളെ കോള്‍മയിര്‍ കൊള്ളിച്ചു.കടവുകളില്‍ വള്ളം അടുക്കാനും അതില്‍ ചരക്കു കയറ്റാനും ഇറക്കാനും കാത്തു നിന്ന തൊഴിലാളികള്‍.കനാലിനു ഇരുവശത്തും ശബ്ദ മുഖരിതമായ പണിശാലകള്‍ . എല്ലാം പോയി. കെട്ടുവള്ളങ്ങള്‍ ഇപ്പോള്‍ വട്ടക്കായലില്‍ സായിപ്പിനെയും മദാമ്മയേയും കയറ്റുന്ന ഹൌസ് ബോട്ടുകളുടെ രൂപത്തിലായി.തൊഴിലാളികളും തൊഴില്‍ ശാലകളും കാല യവനികക്ക് അപ്പുറം കടന്നു.പായല്‍ മൂടി കിടക്കുന്ന കനാല്‍ മാത്രം ഗത കാല പ്രഭാവത്തിന്റെ മൂക സാക്ഷിയായി അവശേഷിക്കുന്നു.
ആലപ്പുഴയിലെ കൊമേഴ്സ്യല്‍ കനാല്‍ -ഒരു ദൃശ്യം-

5 comments:

  1. ഇത് കനാലാണോ? ഞാന്‍ കരുതി പ്ലേ ഗ്രൌണ്ട് ആണെന്ന്!

    ReplyDelete
  2. മനോഹരമായ ബ്ലോഗ്

    ReplyDelete
  3. പാനല്‍-പായല്‍ നിറഞ്ഞ കനാല്‍...

    ReplyDelete
  4. കനാൽ മണ്ണിട്ടു മൂടി ബഹുനിലമാളിക പണിതിട്ടില്ലല്ലൊ എന്ന് ആശ്വസിക്കാം.

    ReplyDelete
  5. ശ്രദ്ധേയൻ, പ്രിൻസദ്‌, ജൂനൈദ്‌, മിനി, ഈ കനാലിന്റെ പഴയ പ്രഭാവം അറിയാവുന്നവർക്കു അതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കാലം മാറ്റി വരക്കുന്ന കോലങ്ങളെ കുറിച്ചു അതിശയം തോന്നും. കനാൽ സന്ദർശിച്ചതിനു ഏവർക്കും നന്ദി.

    ReplyDelete