ഉണ്ടാക്കി വിട്ടവർകൾ രണ്ട് പേര്
കൊണ്ട് പോയി വിട്ടവർകൾ നാല് പേര്
എത്ര അർത്ഥവത്താണ് ഈ പഴയ തമിഴ് ഗാനം. അതേ! നിങ്ങളെ രണ്ട് പേർ ചേർന്ന് സൃഷ്ടിക്കുന്നു, നിങ്ങൾ മരിക്കുമ്പോൾ നാല് പേർ ചുമന്ന് ശ്മശാനത്തിൽ കൊണ്ട് പോകുന്നു.
തമിഴിലും മലയാളത്തിലും പഴയ സിനിമാ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ നമ്മെ പ്രേരിപ്പിക്കും വിധം അർത്ഥ സമ്പുഷ്ടമായിരുന്നു.
വന്തത് തെരിയും പോവത് എങ്കേ
വാസൽ നമുക്ക് തെരിയാതേ
വന്തവർ എല്ലാം തങ്കി വിട്ടാൽ
ഇന്ത മണ്ണിൽ നമുക്ക് ഇടമേത്?
കോർട്ടുക്ക് പോയാൽ ജയിക്കാതേ
അന്ത കോട്ടക്ക് പോയാൽ തിരുമ്പാതേ...
വരികളിൽ വലിയ അർത്ഥങ്ങൾ നിറച്ച് വെച്ചാണ് അന്ന് ഗാനങ്ങൾ സൃഷ്ടിക്കപ്പെട്ടത്.
സ്വർണ ചാമരം വീശി എത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ... ഈ ഭാവഗീതം കേൾക്കുമ്പോൾ തന്നെ മനസ്സ് കുളിരണിയും, അതിന്റെ അർത്ഥ വ്യാപ്തി ഉള്ളിലേക്ക് ഉള്ളിലേക്ക് അലിഞ്ഞ് ചേരും.
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രീ
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ.
നിലാവുള്ള ഹേമന്ത രാത്രിയിൽ ഈ ഗാനം നമ്മളിൽ എന്ത് മാത്രം വികാര വിചാരങ്ങളാണ് ഉയിർത്തെഴുന്നേൽപ്പിക്കുന്നത്.
തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടേ, തൂവൽ കിടക്ക വിരിച്ചോട്ടേ,
നാണത്തിൽ മുക്കുമീ കുത്ത് വിളക്കിന്റെ മാണിക്ക കണ്ണൊന്ന് പൊത്തിക്കോട്ടേ.....
നമുക്ക് ഒന്നും പറഞ്ഞ് തരേണ്ട എന്താണ് ആ രംഗമെന്ന് രംഗം കാണാതെ തന്നെ നമുക്ക് മനസിലാകും എന്താണ് ആ രംഗമെന്ന്
പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാമിനി വരാൻ വൈകിയാൽ മനസ്സ് അറിയാതെ മൂളില്ലേ
തമസമെന്തേ വരുവാൻ പ്രാണ സഖീ എന്റെ മുന്നിൽ
താമസമെന്തേ അണയാൻ പ്രെമ മയീ എന്റെ കൺ മുന്നിൽ
ആ കാലം ഇങ്ങിനെ വരാതെ കടന്ന് പോയി. ഇപ്പോൽ പൂമരം കൊണ്ട് കപ്പലുണ്ടാക്കി നമ്മൾ പാടി നടക്കുമ്പോൾ ഹൃദയ തന്ത്രികളിൽ സ്വര രാഗം മീട്ടുന്ന പഴയ സിനിമാ ഗാനങ്ങൾ ഒരു മധുര സ്മരണയായി മനസ്സിൽ നിറഞ്ഞ് നിൽക്കുന്നതിൽ അതിശയമില്ല.

No comments:
Post a Comment