ഹോ! എന്തെങ്കിലും സംഭവിച്ച് ആ കെട്ടിടം ഒന്ന് പൊളീഞ്ഞ് വീണിരുന്നെങ്കിൽ...
സ അദ് പറഞ്ഞു.
“ഏത് കെട്ടിടമാണ് മോനേ“ വിചിത്രമായ പ്രാർത്ഥന കേട്ട് ഞാൻ അവനോട് തിരക്കി.
“ആ ട്യൂഷൻ കെട്ടിടം...ഹല്ലാ പിന്നെ...ആണ്ടിലൊരിക്കൽ ഒരു വെക്കേഷൻ, അപ്പോഴും ഒന്ന് കളിക്കാൻ സാധിക്കാതെ ആ സാറ് അടുത്ത വർഷത്തേക്കുള്ള ട്യൂഷൻ ഇപ്പോഴേ തുടങ്ങീരിക്കുവാ, സ്കൂൾ കാലത്ത് , അതിരാവിലെയുള്ള ട്യൂഷൻ, പിന്നെ സ്കൂളിൽ പോക്ക്, രാത്രി പഠനം,ഒരു ഒഴിവുമില്ല, വെക്കേഷൻ ആയപ്പോൾ ഒരിത്തിരി ഒഴിവ് തരേണ്ടേ കുട്ടികൾക്കൊന്ന് കളിക്കാൻ പോലും സമയം തരില്ല“ അവന്റെ ധർമ്മ രോഷം അണ പൊട്ടി.
അവന്റെ പരാതി കേട്ടിരുന്ന ഞങ്ങൾ ചിരിച്ചെങ്കിലും എന്റെ ഓർമ്മ വളരെ വളരെ പുറകോട്ട് പോയി.
“ ഈ മഴയത്തും കാറ്റത്തും ആ സ്റ്റഡിസർക്കിളോന്ന് പൊളിഞ്ഞ് വീണെങ്കിൽ...“ ഒരു ഇടവപ്പാതി തകർത്ത് പെയ്യുന്ന രാത്രിയിൽ ഞാൻ പടച്ചവനോട് കേണ് വീണ് പ്രാർത്ഥിച്ചു.
വളരെ ചെറുപ്പത്തിൽ ഞാൻ നടത്തിയ ഈ പ്രാർത്ഥന കേട്ട് എന്റെ ഉമ്മാ പൊട്ടി പൊട്ടി ചിരിച്ചു. ആലപ്പുഴ വട്ടപ്പള്ളിയിൽ മസ്ജിദിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന മദ്രസയായിരുന്നു സ്റ്റഡി സർക്കിൾ. അന്ന് ആ കെട്ടിടം ഓലയും മുളയും കൊണ്ട് നിർമ്മിച്ചതും പഴയതുമായിരുന്നു. മദ്രസയിലെ ഇബ്രാഹികുട്ടി ഉസ്താദിന്റെ നുള്ളൽ സഹിക്കാൻ വയ്യാതെയായിരുന്നു എന്റെ ആ പ്രാർത്ഥന. പാഠം ചൊല്ലുമ്പോൾ ചെറിയൊരു തെറ്റിനും ഉസ്താദ് ശരിക്കും നുള്ളി നോവിച്ചിരുന്നുവല്ലോ. സക്കര്യാ ബസാറിലെ അഞ്ച്മൺ പ്രൈമറി സ്കൂൾ വിട്ട് കഴിഞ്ഞാൽ കളിക്കാനൊന്നും മുതിരാതെ ഉടൻ മദ്രസയിൽ പോകണമെന്നാണ് വാപ്പായുടെ ഉഗ്ര ശാസന. ഇതെല്ലാം കൊണ്ട് സഹികെട്ടായിരുന്നു എന്റെ പ്രാർത്ഥന.
അതിശയമെന്ന് പറയട്ടെ, പല കുടിലുകളും ആ കാറ്റത്തും മഴയത്തും തകർന്ന് വീണതിനോടൊപ്പം സ്റ്റഡി സർക്കിളും നിലം പൊത്തി. ഞാൻ സന്തോഷം കൊണ്ട് തുള്ളി ച്ചാടി. പടച്ചവൻ എന്റെ തേട്ടം കേട്ടു.
പക്ഷേ സന്തോഷം അൽപ്പം കാലത്തേക്ക് മാത്രമേ നീണ്ടുള്ളൂ. പള്ളിക്ക് സമീപമുള്ള കെട്ടിടത്തിന്റെ വരാന്തയിൽ മദ്രസ പുനരാരംഭിച്ചുവെന്നത് ബാക്കി ചരിത്രം.
സ്റ്റഡി സർക്കിൾ പിന്നീട് തടിയും ഓടും കൊണ്ട് പണി തീർത്ത് പ്രവർത്തനം തുടങ്ങി , കാലം കടന്ന് പോയപ്പോൾ ആ കെട്ടിടത്തിന്റെയും സ്ഥാനത്ത് ഇരു നില കെട്ടിടം ഇപ്പോൾ ഉയരുന്നു
ഇന്നിപ്പോൾ ഈ മദ്ധ്യ വേനൽ അവധി കാലത്തെ ഉഷ്ണ സായാഹ്നത്തിൽ എന്റെ കൊച്ച് മോന്റെ പ്രാർത്ഥന കേട്ടപ്പോൾ പഴയ ഓർമ്മകൾ മനസിലേക്ക് ഇരമ്പി കയറി വന്നു, ചരിത്രം ആവർത്തിക്കുന്നു.
ശരിയാണ് അവൻ പറയുന്നത്, ഈ പ്രായത്തിലല്ലേ കളിക്കാൻ സാധിക്കൂ, വലുതായി കഴിഞ്ഞാൽ കളിക്കാനിറങ്ങി യാൽ വട്ടാണെന്ന് ആൾക്കാർ പറയില്ലേ?! ഈ സത്യം രക്ഷിതാക്കൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ....

No comments:
Post a Comment