മെയ് മാസം അഞ്ചാം തീയതി മുതൽ ബസ് മുതലാളിമാർ സമരത്തിലാണത്രേ!. മിനിമം ബസ് കൂലി പത്ത് രൂപാ ആക്കണം പോലും.അപ്പോൾ ഒരു കാര്യം ഉറപ്പായി. ബസ് ചാർജ് വർദ്ധിപ്പിക്കാൻ പോകുന്നു. ഇപ്പോൾ ഫയങ്കര നഷ്ടത്തിൽ ഓടുന്ന ബസ് സർവീസ് അൽപ്പമെങ്കിലും നഷ്ടത്തിൽ നിന്നും കരകയറണമെങ്കിൽ ചാർജ് വർദ്ധനയല്ലാതെ മറ്റ് പോം വഴികൾ ഇല്ലാ എന്ന് മുതലാളിക്കും വകുപ്പ് മന്ത്രിക്കും തീർച്ച. സമീപ സംസ്ഥാനങ്ങളിൽ ഇതിലും കുറഞ്ഞ ചാർജിന് ബസ് സർവീസ് നടത്തുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
വകുപ്പ് മന്ത്രിയും മുതലാളിമാരും തമ്മിൽ ധാരണയ്ലെത്തുന്നു, നിങ്ങൾ സമരിക്കുക, ബസ് റോഡിലിറക്കാതെ സമരിച്ച് ജനത്തെ ബുദ്ധിമുട്ടിപ്പിക്കുക, അപ്പോൾ ഒത്ത് തീർപ്പ് ചർചക്ക് ഞങ്ങൾ നിങ്ങളെ വിളിക്കും, ഒരു ചർച്ചാ പ്രഹസനം, അതിന്റെ അവസാനം ചാർജ് കൂട്ടാൻ അനുവദിച്ച് ഒത്ത് തീർപ്പ്. അതു കൊണ്ട് രണ്ടുണ്ട് ഗുണം. ഒന്ന്. ഞങ്ങൾക്കും ഉണ്ടല്ലോ വെള്ളാന വണ്ടികൾ, കെ.എസ്.ആർ.റ്റി.സി. അതിന്റെ ചാർജ് ഞങ്ങൾ ഭരണക്കാരായി കൂട്ടിയാൽ ജനം ഞങ്ങളെ പഴി പറയും, നിങ്ങൾക്കൊപ്പം കൂട്ടിയാൽ അതിന് പഴിയില്ല, നിങ്ങൾക്കും സുഖം ഞങ്ങൾക്കും സുഖം. രണ്ടാമത്തെ ഗുണം, ചാർജ് കൂട്ടി തരുന്നതിനാൽ നിങ്ങൾ ഞങ്ങൾക്ക് തരുന്ന ഇലക്ഷൻ ഫണ്ട്. ബഹൂത്ത് അഛാ എല്ലാവർക്കും സുഖം..ചാർജ് വർദ്ധനവ് മൂലമുള്ള അധിക ഭാരമോ? അത് ചുമക്കാനല്ലേ ഇവിടെ പൊതുജനമെന്ന കഴുതകൾ വരി വരിയായി നിൽക്കുന്നത്. അവറ്റകൾ ചുമന്നോളും. അഞ്ച് വർഷം കൂടുമ്പോൾ അവറ്റകൾ കുത്തി തരും ഞങ്ങൾ മുന്നണികൾക്ക് ഭർക്കാനുള്ള ലൈസൻസ്. മറ്റവന്മാർ ഭരിച്ചാലും ഇത് തന്നെ അവസ്ഥ.അവർ കഴിഞ്ഞ ടേമിൽ കണ്ണിൽ ചോര ഇല്ലാതെ എത്ര തവണ ചാർജ് കൂട്ടി. അടുത്ത തവണ അവർ വന്നാലും ഇത് തന്നെ ഗതി ചങ്കരൻ അറ്റ് ദി കോക്കനട്ട് ട്രീ.
അപ്പോൾ പൊതു ജനമെന്ന കഴുതകളേ ! തയാറായ് നിൽക്കുക, അരിയുടെ പച്ചക്കറിയുടെ വില വർദ്ധനാ ഭാരത്തോടൊപ്പം യാത്രാക്കൂലി ഭാരവും ചുമക്കാൻ.

No comments:
Post a Comment