സി.പി. എം നേതാക്കളായ പ്രകാശ് കാരേട്ടു, രാമചന്ദ്രൻ പിള്ള തുടങ്ങിയവർ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച യോഗങ്ങളിൽ ഈ തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടി വരുന്നത് ചരിത്രത്തിലെ ഏറ്റവും മോശമായ ഫലമാണ് എന്നും അവർ മൂന്നക്കം തികക്കില്ലാ എന്നും പ്രസ്താവിച്ചതായി പത്ര വാർത്തകൾ കണ്ടു. ശരിയാണ്. താടിക്കാരൻ സിംഗിന്റെ കഴിഞ്ഞ അഞ്ച് വർഷ ത്തെ ഭരണം വളരെ പരിതാപകരവും സാധാരണ ജനങ്ങൾക്ക് ഉപദ്രവകരവുമായിരുന്നു, അതിനാൽ തന്നെ അവർ അർഹിക്കുന്ന ശിക്ഷ അവർക്ക് ലഭിക്കേണ്ടത് തന്നെയെന്നതിൽ സംശയമില്ല. അടുത്ത ചോദ്യം നമുക്ക് സഖാക്കളോട് ചോദിക്കാം. എന്നിട്ട്?........എന്നിട്ട് ഞങ്ങൾ ആരെ ജയിപ്പിക്കണം? കേരളത്തിലും ത്രിപുരയിലും (ഒരുകാലത്ത് കത്തി നിന്നതും ഇപ്പോൾ പടുതിരി കത്തുന്ന) ബംഗാളിലുമൊഴികെ മറ്റൊരിടത്തും കാല് കുത്താനാവാത്ത കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കോ? വർഗീയ വിഷം ചീറ്റി നാട്ടിൽ ഭയം വിതറുകയും ഒരു സമൂഹത്തെ അപ്പാടെ തുടച്ച് മാറ്റാൻ വെമ്പുകയും ചെയ്യുന്ന കാവി പടക്കോ? സ്വന്തം താല്പാര്യത്തിന് മാത്രം മുൻ തൂക്കം നൽകുകയും പ്രധാന മന്ത്രി സ്ഥാനം എന്ന അപ്പക്കഷണത്തിനായി ഒരു തത്വദീക്ഷയുമില്ലാതെ ആരുമായും കൂട്ടുകൂടാൻ ഒരു മടിയുമില്ലാ എന്ന് കഴിഞ്ഞ കാലാനുഭവങ്ങളാൽ തെളിയിച്ച് തന്ന മതേതര കക്ഷികളെന്ന ആവരണം എടുത്തണിഞ്ഞ് തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം വരിവരിയായി നിന്ന് കൈ കോർത്ത് കക്ഷം പൊക്കി കാണിക്കുന്ന അവസരവാദികളായ മൂന്നാം മുന്നണിയിലെ ഘടക കക്ഷികൾക്കോ? അഴിമതി...അഴിമതി...എന്ന് മാത്രം കൂവി ആർക്കുകയും അഴിമതി നിർമ്മാജനം ചെയ്ത് കഴിഞ്ഞ് പിന്നെന്ത് തരത്തിലുള്ള ഭരണമാണ് ഞങ്ങളുടേതെന്ന് വിശദീകരിക്കാൻ കഴിയാത്ത വ്യകതമായി ഒരു പോളിസി പ്രോഗ്രാം അവതരിപ്പിക്കാൻ കഴിയാത്ത നവജാത തെരഞ്ഞെടുപ്പ് ശിശുക്കളായ ചൂൽ-തൊപ്പി പാർട്ടിക്കോ? ആരിലാണ് സഖാവേ! ഞങ്ങൾ പ്രതീക്ഷ അർപ്പിക്കേണ്ടത്. മേൽപ്പറഞ്ഞവരേക്കാളും എല്ലാം വ്യത്യസ്ഥമായി ആസേതു ഹിമാചലം വേരുള്ളത് അഴിമതി വീരന്മാരായ കോൺഗ്രസ്സ്കാർക്ക് മാത്രമാണ് എന്ന് സഖാക്കൾക്കും അറിയാവുന്ന സത്യം തന്നെയാണല്ലോ? ..അഴിമതി കണ്ടില്ലാ എന്ന് നടിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ അവരെ കൊന്ന് പുതപ്പിച്ച് കിടത്തിയാൽ പകരം വരുന്നത് മുകളിൽ പറഞ്ഞ തരക്കാരാണെന്ന് മുൻ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ദാ...കഴിഞ്ഞ ദിവസം മതേതരത്തിന്റെ അപ്പോസ്തലൻ നായിഡു ബി.ജെ.പി. കൂട്ടിലേക്ക് പറന്ന് പറന്ന് ചെന്ന് ദോസ്ത് കൂടി. നാം ഇപ്പോൾ മുന്നോട്ട് വെക്കുന്ന 11 ഇന കക്ഷികളിൽ തൃണമൂലുമുണ്ട്, അവരുടെ ദീദി പ്രധനമന്ത്രിയായാൽ ബംഗാളിൽ നാമെന്ത് ചെയ്യും.ജയിച്ച് കഴിഞ്ഞ് അരശിളം കുമരി തലൈവി പഴയ സ്വഭാവം എടുത്ത് ഗുജറാത്തിയെ പിൻ താങ്ങ്യാൽ നമ്മുടെ കാര്യം സ്വാഹാ!! ഫയൽ വാൻ മൂലായം പ്രധാന മന്ത്രിയാകാൻ എന്തും ചെയ്ത് കളയും. ചരിത്രപരമായ വിഡ്ഡിത്തം കാട്ടുന്ന നമ്മൾ മാത്രമുണ്ട് അപ്പക്കഷണത്തിന് വേണ്ടി ആർത്തി കാണിക്കാത്തത്. ബാക്കി ആരെ നാം വിശ്വസിച്ച് ജയിപ്പിക്കും.
പിന്നെന്താണ് പകരം വെക്കാനെന്നോ? ഉണ്ടല്ലോ വഴി..പതിനാലാം ലോക് സഭ ആവർത്തിക്കണം..കേരളത്തിലും ത്രിപുരയിലും ബംഗാളിലും കോൺഗ്രസ്സിനെ കടിച്ച് കീറുകയും മറ്റിടങ്ങളിൽ അവർക്ക് ഉമ്മ കൊടുക്കുകയും അവിടങ്ങളിൽ അവരെ തോൽപ്പിച്ച് പകരം കാവി വരാതെ നോക്കുകയും വേണം.എന്നിട്ട് പതിനാലാം സഭയിൽ ചെയ്തത് പോലെ വലിയ മൂക്ക് കയറാൽ അവരെ ഭരണത്തിൽ നിയന്ത്രിക്കുകയും വേണം, ആ ഭരണം ജനത്തിന് ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ താടിക്കാരൻ മിണ്ടാ മനുഷ്യൻ പിന്നെയും അഞ്ച് കൊല്ലം ഭരിക്കാൻ ജനം പതിനഞ്ചാമത് സഭ കയ്യിൽ കൊടുത്തത്. .എന്തെങ്കിലും കാര്യത്തിൽ തർക്കം വരുമ്പോൾ ഇറങ്ങി ഓടുകയല്ല വേണ്ടത്, മൂക്ക് കയറിൽ മുറുകെ പിടിക്കുകയാണ് വേണ്ടത്. അല്ലാതെ ഗുജറാത്തിക്കാരൻ താടി വാലാക്ക് ചുവപ്പ് പരവതാനി വിരിക്കാനായി കോൺഗ്രസ്സിനെ കൊല്ലുക എന്ന ചരിത്രപരമായ വിഡ്ഡിത്തം ഇനിയും കാട്ടരുത്. അത് കൂവി നടക്കരുത്.

വളരെ നന്നായി പറഞ്ഞിരിക്കുന്നു.
ReplyDeleteവെല്‍ഫെയറും ആപും ഉണ്ടല്ലോ. ഒന്ന് പരീക്ഷിയ്ക്കരുതോ? എത്രയെന്ന് വച്ചാ ഈ കുത്തിയേടത്ത് തന്നെ കുത്തി കൊളമാക്കുന്നത്!!!
ReplyDeleteഎന്നാലും ശരീഫകാ AAP നെ പറഞ്ഞഞ്ഞത് ശെരിയായില്ല . ഇങ്ങിനെ ഒകെതെന്നെയെല്ലേ ഒരു പാർട്ടി ഉണ്ടാവുന്നത് . ഒരു വർഷം പോലും എടുത്തിട്ടില്ല . നമുക്ക് കുറച്ചു കൂടെ ക്ഷമികാം . ബഷീര് ദോഹ
ReplyDelete