മലയാള സിനിമ 75 വർഷം ആഘോഷിക്കുന്നു എന്ന വാർത്തയെ സംബന്ധിച്ച് ചരിത്രത്തെ തമസ്കരിക്കുന്ന ചെയ്തിയാണത് എന്ന് സ്പീക്കർ ജി.കാർത്തികേയൻ അഭിപ്രായപ്പെട്ടതായി പത്ര വാർത്ത.
ശരിയാണ് മലയാള മണ്ണിൽ സിനിമാ നിർമ്മിച്ചിട്ട് 85 വർഷങ്ങൾ കഴിഞ്ഞു എന്ന വാർത്ത തമസ്കരിക്കാൻ ആ ചിത്രം- വിഗതകുമാരൻ - ഇറങ്ങിയപ്പോഴുള്ള മാനസികാവസ്ഥയുള്ളവർ ഇന്നും ഉണ്ട് എന്നുള്ളതിന്റെ തെളിവാണത്. സ്വന്തം വസ്തുവും സ്വത്തും തീറെഴുതി അന്നത്തെ ആരും ചെയ്യാത്ത ഒരു കാര്യം ജെ.സി. ഡാനിയലെന്ന മനുഷ്യൻ ചെയ്തതിന്റെ ശിക്ഷയായി ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ഒരു ചായക്ക് പോലും പൈസ്സാ കൊടുക്കാതെ നന്ദി കാണിച്ചവരാണ് നമ്മൾ മലയാളികൾ. നമ്മുടെ പതിവ് സംസ്കാരം അനുസരിച്ച് മരണത്തിന് ശേഷം മലയാള സിനിമയുടെ അത്യുന്നത പുരസ്കാരം അദ്ദേഹത്തിന്റെ പേരിൽ നിലവിൽ വരുത്തി പണ്ട് ചെയ്തത് നമ്മൾ മറച്ച് വെച്ചു. തിരുവനന്ത പുരം പട്ടത്ത് ആദ്യമായി മലയാള സിനിമയുടെ നിർമ്മാണം നടന്ന ചരിത്രവും അതിലഭിനയിച്ച റോസി എന്ന പാവം സ്ത്രീ നായർ യുവതിയുടെ വേഷം അഭിനയിച്ചതിന് ജീവൻ രക്ഷിക്കാൻ നാട് വിട്ടതും പഴങ്കഥ ആയി എങ്കിലും ഇന്നും ആ മനോഭാവക്കാർ നിലവിലുണ്ട് എന്നത് മലയാള മണ്ണിിന് തന്നെ നാണക്കേടാണ്. ബാലനാണ് ആദ്യ സിനിമയെങ്കിൽ അതിന് മുമ്പ് മലയാള മണ്ണിൽ നിർമ്മിക്കപ്പെട്ട വിഗതകുമാരന്റെ നിർമ്മാതാവ് ജെ.സി. ഡാനിയലിന്റെ പേര് എന്തടിസ്ഥാനത്തിലാണ് മലയാള സിനിമയുടെ ഏറവും വലിയ അവാർഡിന് നൽകിയതെന്ന് ഈ കൂശ്മാണ്ഡങ്ങൾ പറയേണ്ടി ഇരിക്കുന്നു. ഡാനിയലിന്റെയും റോസിയുടെയും കഥ എന്റെ ബ്ലോഗിൽ വായിക്കുക:ആദ്യ സിനിമാ നടി റോസി http://www.blogger.com/blogger.g?blogID=4073231692109195740#editor/target=post;postID
നന്ദികേടിന്റെ വെള്ളിവെളിച്ചമാണ് സിനിമ ലോകം. അന്നും ഇന്നും എന്നും അങ്ങനെ തന്നെ.
ReplyDeleteനന്ദികേടിന്റെ വെള്ളിവെളിച്ചമാണ് സിനിമ ലോകം. അന്നും ഇന്നും എന്നും അങ്ങനെ തന്നെ.
ReplyDeleteകറക്റ്റ്!