കുഞ്ഞുങ്ങളെ സായിപ്പും മദാമ്മയും ആയി മാറ്റിയേ മാതാപിതാക്കൾക്ക് ഉറക്കം വരൂ. സ്വതന്ത്രിയം കിട്ടിയിട്ടും അടിമത്തം മനസിൽ നിന്നും പോകണ്ടേ. പിന്നെ പൊങ്ങച്ചവും അനുകരണവും മലയാളിയുടെ ട്രേഡ് മാർക്കുമാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. അതും സി.ബി.എസ്. എന്ന അത്യന്താധുനികനാണെങ്കിൽ പറയുകയേ വേണ്ട. കൂണ് പോലെ മുളച്ച് വരുന്ന അൺ എയിഡ് സ്കൂളുകളിൽ കനത്ത തുക കൊടുത്ത് അഡ്മിഷനും തരമാക്കി ചെറുതല്ലാത്ത തുക മാസ ഫീസും കൊടുത്ത് നഴ്സറി സ്കൂളിൽ ( എൽ.കെ.ജി. എന്ന് പുതിയ വിവക്ഷ) പറഞ്ഞയക്കാൻ നമുക്ക് നല്ല താല്പര്യമാണ്.
എന്റെ വീട്ടിൽ ഇത് എന്നും തർക്ക വിഷയമാണ്. കുടുംബാംഗങ്ങൾ പറയുന്നത് കുഞ്ഞുങ്ങളുടെ ഭാവിക്ക് ഇപ്പോഴേ ഇംഗ്ലെഷ് പഠനം കൂടിയേ തീരൂ എന്നാണ്. അപ്പോൾ മലയാളം പഠിച്ച് അങ്ങ് വടക്ക് പ്രധാനമന്ത്രിയെ പോലും നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ സെക്രട്ടറിമാർ വരെ ഉണ്ടായത് ഈ കേരളത്തിൽ നിന്നല്ലേ. എന്ന് ഞാൻ പറഞ്ഞപ്പോൾ ഞാൻ പഴഞ്ചനാണെന്ന് അഭിപ്രായം ഉരുത്തിരിഞ്ഞ് വന്നെങ്കിലും ഇപ്പോഴും എന്റെ സംശയങ്ങൾ മാറി കിട്ടുന്നില്ല.
കുഞ്ഞുങ്ങൾ മുറി ഇംഗ്ലീഷ് പറഞ്ഞ് കേൾക്കുമ്പോൾ മാതാപിതാക്കൾ സായൂജ്യം അടയുന്നു. നമ്മുടെ വീടുകളിലെ പാറ്റാ (കൂറ) ഓടി പോകുമ്പോൾ കുഞ്ഞു മകൻ ഹായ്! കോക്ക്രോച്ച്" എന്ന് പറയുന്നത് കേട്ട ആ അമ്മയുടെ മുഖത്തെ അഭിമാനം ഒന്ന് കാണേണ്ടത് തന്നെയാണ്. മഴ കണ്ട് കുഞ്ഞ് സായിപ്പ് അമ്മയോട് "മമ്മീ റെയിൻ കമ്മിംഗ് പെട്ടെന്ന് റണ്ണിക്കോ" എന്ന് "വിളീച്ച് പറയുമ്പോൾ ശരീരത്ത് ഇല്ലാത്ത രോമവും എഴുന്നേറ്റ് നിൽക്കുന്നു.
എന്റെ കുഞ്ഞ് മകൻ എന്നോട് വന്ന് 'ഹൂ ഈസ് പാറാസുറമാ" എന്ന് ചോദിച്ചാൽ പൊന്ന് മോനേ അറിയില്ലടാ ചക്കരേ! എന്നല്ലേ ഈ മലയാളി തന്തക്ക് പറയാൻ കഴിയൂ. പക്ഷേ അവൻ എന്നോട് "പാറാസുറമാ ത്രൂ ഹിസ് ആക്സ് ഫ്രം കസ്സാർഗോഡ് റ്റു കാന്യകുമറി" എന്ന് പറഞ്ഞപ്പോഴാണ് ഓ! ഈ പാറസുറമാ ...ശരി ശരി...നമ്മുടെ പരശുരാമൻ കാസർഗോഡ് നിന്ന് കന്യാകുമാരിക്ക് അങ്ങേരുടെ മഴു എറിഞ്ഞ കഥയാണെന്നൊക്കെ നമുക്ക് പുടി കിട്ടുന്നത്. ഓണക്കളി ഓണക്കാളിയായും തിരുവാതിരക്കളീ തിരുവാതിരക്കാളിയുമായും മിസ്സിമാർ നമ്മുടെ കുഞ്ഞുങ്ങളെ പടിപ്പിക്കുമ്പോൾ എടീ മദാമ്മ കാളീ! മലയാളത്തെ കൊല്ലാതെടീ എന്തരവളേ എന്ന് പച്ച മലയാളത്തിൽ നമ്മൾ പറഞ്ഞ് പോകും. ഇതിത്രയും ഇവിടെ കുറിക്കാൻ കാരണം അഞ്ചാംക്ലാസ്സ്കാരൻ കൊച്ച് മകൻ പ്ലാസി യുദ്ധത്തെ പറ്റിയും സിറാജുദ്ദൗളയെയും പറ്റി ഇംഗ്ലീഷിൽ കാണാതെ പഠിക്കാൻ ശ്രമിക്കുന്നത് കണ്ട് അവനോട് പ്രസ്തുത വിഷയത്തെ പറ്റി അന്വേഷിച്ചപ്പോൾ അവന് ഇത് സംബന്ധമായി ഒരു ചുക്കും അറിയില്ല എന്ന് എനിക്ക് മനസിലായി. കുഞ്ഞുങ്ങൾക്ക് അവരുടെ ഭാഷയിൽ വിഷയം മനസ്സിലാക്കി കൊടുക്കാതെ ഇംഗ്ലീഷിൽ കാണാതെ പഠിക്കാൻ നിർദ്ദേശവും കൊടുത്ത് വിട്ടാൽ എന്ത് പ്രയോജനം. അവന് കാണാതെ പഠിച്ച് നല്ല മാർക്ക് കിട്ടിയേക്കാം. പക്ഷേ അത് വിദ്യാഭ്യാസമാകുന്നതെങ്ങിനെയാണ്. ഒരു വിഷയം മനസിലാക്കി പഠിക്കുമ്പോഴല്ലേ അത് വിദ്യാഭ്യാസമാകൂ. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സാധാരണക്കാരനായ മലയാളിയുടെ കുട്ടികൾ ഈ അവസ്ഥ നേരിടുമ്പോൾ വിദ്യാഭ്യാസത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി പോകുന്നു.

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
ReplyDelete