Sunday, March 7, 2010

മീനിന്നു മത്തിയോ ചെമ്മീനോ...

മീനിന്നു മത്തിയോ ചെമ്മീനോ.....


മീനിന്നു മത്തിയോ ചെമ്മീനോ..........
ചെമ്മീനുമില്ല നൈ മീനുമില്ല , അതെല്ലം പുറം കടലിൽ സായിപ്പുമാർ വലിയ കപ്പലുകളും യന്ത്ര സാമഗ്രികളുമായി വന്നു പിടിച്ചു കൊണ്ടു പോകും. നമുക്കു മത്തി തന്നെ ആധാരം. അതാണെങ്കിൽ ഇങ്ങു തീരത്തു ഒരു പഞ്ഞവുമില്ല. കോരി എടുത്തു വല സഹിതം പുന്നപ്ര മുതൽ തോട്ടപ്പള്ളി വരെ നാഷണൽ ഹൈ വേയുടെ വശങ്ങളിൽ കൊണ്ടു വെച്ചു നാട്ടുകാരെ കെട്ടി ഏൽപ്പിക്കുകയും ചെയ്യാം......

0 അഭിപ്രായ(ങ്ങള്‍):

11 comments:

  1. മത്തിയെങ്കിലും കിട്ടിയത് നന്നായി,

    ReplyDelete
  2. മത്തി കാണാൻ വന്നതിനു നന്ദി, മിനീ!

    ReplyDelete
  3. മത്തിയെങ്കില്‍ മത്തി!

    ReplyDelete
  4. മത്തിക്കച്ചോടം നടക്കട്ടെ.. എന്താ വെല മാഷേ ?

    ReplyDelete
  5. മത്തി വാങ്ങാൻ വന്ന എന്റെ നല്ല സുഹൃത്തുക്കൾക്കു നന്ദി.

    ReplyDelete
  6. ശരീഫ് ഭായ്,മത്തികിട്ടി!കാഴ്ചയില്‍ നല്ല
    പെടപെടക്കണ ഫ്രഷ് ! വീട്ടുകാരത്തി കൂട്ടാന്‍
    വെച്ച് കഴിഞ്ഞപ്പോള്‍,മത്തി നാവില്‍ വെച്ചൂടാല്ലോ!
    പിന്നാ മന്‍സ്സിലായത്,ചത്തു മയ്യത്തായതിനെ
    രാസപ്രയോഗം നടത്തീതാന്ന്!!കടല്‍ക്കരയിലു ജീവിക്കണ നമ്മുടെയൊക്കെ ഒരു ഭാഗ്യേയ് !!!

    ReplyDelete
  7. ചേമ്മീന്‍ ഉണ്ടൊ?

    ReplyDelete
  8. അതെ...ഞാനും വരുന്ന വഴിക്ക് ഇവരുടെ കയ്യില്‍ നിന്നും മീന്‍ വാങ്ങാറുണ്ട്... വണ്ടിയില്‍ കൊണ്ടുവരുന്ന മീനിനേക്കാള്‍ ഫ്രഷ്‌..വിലയും കുറവ്..ചിലപ്പോള്‍ അയലയും ഇവരുടെ വലയില്‍ കുടുങ്ങാറുണ്ട്..
    നല്ല ചിത്രം..

    ReplyDelete
  9. ഒരു നുറുങ്ങു, ഫു ആദ്‌, രഘുനാഥൻ,
    അഭിപ്രായങ്ങൾക്കു നന്ദി.

    ReplyDelete
  10. ബത്തലോ കൂന്തളോ ഉണ്ടോ..?

    ReplyDelete