കഴിഞ്ഞ ദിവസം നഗരത്തിലേക്കിറങ്ങിയപ്പോൾ ജംഗഷനിൽ അറപ്പുര ഹോമിയോ മെഡിക്കൽ സ്റ്റോറിന് മുമ്പിൽ നല്ല ജനക്കൂട്ടം. വിവരമെന്തെന്നറിയാൻ അന്വേഷിച്ചപ്പോൽ അതിന്റെ ഉടമസ്തൻ പറഞ്ഞു, സാറേ! കോവിഡിനെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വാങ്ങാനുള്ള തിരക്കാണെന്ന്. ഏതായാലും ഐ.എം.എ. ക്കാർ വിചാരിച്ചത് കൊണ്ട് ഹോമിയോ പ്രതിരോധ മരുന്നിന് നല്ല മൈലേജ് കിട്ടി. 10 തെറി കൂടി
ഹോമിയോയെ പറഞ്ഞാൽ ഹോമിയോക്കാർ രക്ഷപെട്ടു. ഒന്ന് കൂടി തെറി പറയുക അപ്പോത്തിക്കിരിമാരേ! യുക്തി വാദികളേ!
വിദ്യാഭ്യാസത്തിൽ കേരളം മുൻ പന്തിയിലാണ്. ജനം ജാഗ്രത ഉള്ളവരും കൂലംകഷമായി ചിന്തിക്കുന്നവരുമാണ്. അവർക്ക് താല്പര്യമുള്ള ചികിൽസ അവർ തിരഞ്ഞ് കണ്ട് പിടിച്ച് കൊള്ളും. വേണ്ടാത്തത് അവർ ഉപേക്ഷിക്കുകയും ചെയ്യും. മറ്റൊരു ചികിൽസാ പദ്ധതിയെ നിങ്ങളെന്തിന് കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ വാദഗതികൾ നിങ്ങളുടേത് മാത്രമാണ്. ശാസ്ത്രീയം നിങ്ങളുടെ ശാസ്ത്രീയമാണ്. എതിർഭാഗത്തിന്റേതല്ല. അവർക്ക് അവരുടെ ശാസ്ത്രീയ വശങ്ങൾ വിവരിക്കാൻ ഉണ്ട്. പക്ഷേ ഈ ഹോമിയോക്കാർ നിങ്ങളെ പോലെ ധാർഷ്ട്യവും രൂക്ഷതയും ഉള്ളവരല്ല. ആ പാവങ്ങൾ എവിടെയെങ്കിലും വിനയത്തൊടെ ഇരുന്ന് കൺസൽട്ടിംഗും മരുന്ന് വിലയും ഉൾപ്പടെ പരമാവധി 100 രൂപാ വാങ്ങുമ്പോൾ നിങ്ങൾ കൺസൽട്ടിംഗ് ഫീ മരുന്ന് വില , ടെസ്റ്റ് ചിലവ് എന്നിവയൊക്കെ ചേർത്ത് ജനങ്ങളുടെ പോക്കറ്റ് കീറും. ജനം പാവം പിടിച്ച ഹോമിയോക്കാരനെ തിരക്കി പോകും. അത് കൊണ്ട്
രോഗം മാറിയില്ലെങ്കിൽ മോഡേൺകാരനെ തിരക്കി പോകും ഹോമിയോക്കാരന്റെ മരുന്ന് കൊടുത്ത് രോഗം മാറുന്നത് പ്ളാസിബോ എഫക്റ്റ് ആണെന്നാണ് നിങ്ങൾ കൂവുന്നതെങ്കിൽ അതങ്ങനെ ആയിക്കോട്ടെ. എന്തായാലും ശരീരത്തിൽ മറ്റ് വിഷം കയറില്ലല്ലോ വെറും പഞ്ചര ഗുളിക യല്ലേ , അതുമല്ല ഒരു ഔഷധ ഗുണവുമില്ലാ എന്ന് നിങ്ങൾ ശാസ്ത്രീയം പറഞ്ഞ് സ്ഥാപിച്ചും കഴിഞ്ഞു. പിന്നെന്തിന് ഈ വെപ്രാളം. ആ പാവപ്പെട്ടവരും 200 കൊല്ലം കൊണ്ട് ജീവിക്കുന്നു, 200 കൊല്ലത്തിന് മുമ്പ് നിങ്ങളുടെ അവസ്ഥ ഭീകരമായത് കൊണ്ടാണ് ഹോമിയോ ജന്മമെടുത്തതെന്ന വിവരം കൂടി മനസിലാക്കിക്കൊള്ളൂ.
എന്നും പറഞ്ഞ് ഹോമിയോ പരിപൂർണ ചികിൽസാ പദ്ധതിയാണെന്നൊന്നും ജനത്തിന് അവകാശമില്ല , ഞാൻ പറഞ്ഞത് ജനം തരം പോലെ ചെയ്ത് കൊള്ളും എന്നാണ് . നിങ്ങൾ ആ പാവപ്പെട്ട ശൈലജാ ടീച്ചർ മന്ത്രി പറഞ്ഞെന്നും പറഞ്ഞ് വാളുമെടുത്ത് ഇറങ്ങിയത് ഒട്ടും ശരിയായില്ല
അന്ധവിശ്വാസം മാറ്റാൻ ശ്രമിക്കണമെന്ന്
ഭരണഘടന പറഞ്ഞത് ശരി തന്നെ അതിന് അന്ധവിശ്വാസമാണെന്ന് നിങ്ങളുടെ ശാസ്ത്ര ബോദ്ധ്യം മാത്രം പോരല്ലോ. ഈ നാട്ടിൽ ജനകോടികളുണ്ട്, അവർ തീരുമാനിച്ച് വേണ്ടത് ചെയ്യും
ഈ കുറിപ്പ് കാരൻ 50 വർഷം കൊണ്ട് ഹോമിയോ ഉപയോഗിക്കുന്നു , ആവശ്യം വന്നപ്പോൾ ആയുവേദം ഉപയൊഗിച്ചിട്ടുണ്ട്. സയൻസിന്റെ സംഭാവന ആയ ആധുനികാ ഉപകരണങ്ങളുടെ പിൻ ബലം മോഡേൺ മെഡിസിനുള്ളതിനാൽ അപ്രകാരം ആവശ്യം വന്നപ്പോൾ അലോപ്പതി എന്ന മോഡേൺ മെഡിസിന്റെ ചികിൽസയും തേടിയിട്ടുണ്ട്. ഇവിടെ ഇതെല്ലാം ചെയ്തത് എന്റെ നാട്ടിലെ നിയമം എനിക്ക് തന്ന സ്വാതന്തിയം അനുസരിച്ചാൺ`. അതിൽ കയറി ദയവ് ചെയ്ത് നിങ്ങൾ കടന്നാക്രമിക്കരുത്. അത് കൊണ്ട് നിങ്ങളുടെ ഏരിയായിൽ ദാദാ ആയിക്കൊള്ളുക, മറ്റ് പാവങ്ങൾ വാല് മാക്രികൾ എങ്ങിനെയെങ്കിലും കഴിയട്ടേന്ന്...പിന്നെ ജനത്തിനെ ഉപദേശിച്ച് നന്നാക്കാൻ നോക്കാൻ മെനക്കെടേണ്ട. അവർക്ക് ബെഹരം ഉണ്ട് സാറേ!.
ഇതും വായിച്ച് അലോപ്പതി താങ്ങികൾ പല ലിങ്കുകളുമെടുത്ത് ഇങ്ങോട്ട് വരേണ്ടാ, ഞാൻ പറഞ്ഞത് എന്റെ മതം, നിങ്ങൾക്ക് നിങ്ങളുടെ മതം, ഞാൻ വണ്ടി വിട്ടു.
No comments:
Post a Comment