എസ്.എസ്.എൽ.സി. പരീക്ഷ ഫലം പുറത്ത് വന്ന് നിരാശരാകുന്നവർക്കായി പഴയ ഒരു എസ്.എസ്.എൽ.സി.ക്കാരന്റെ അനുഭവം പങ്ക് വെക്കുന്നു.
അന്ന് റിസൽറ്റ് അറിയാൻ കമ്പ്യൂട്ടറുകൾ ഒന്നുമില്ല ഫലം പുറത്ത് വരുന്ന ദിവസത്തെ പത്രം അതിരാവിലെ അന്വേഷിച്ച് കണ്ട് പിടിച്ച് അതിൽ സ്വന്തം നമ്പറുണ്ടോ എന്ന് നോക്കുമ്പോഴുള്ള നെഞ്ചിടിപ്പ് നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ? ഏതെങ്കിലും ഒരു വിഷയത്തിന് പാസ്സാകാൻ ലഭിക്കേണ്ട മാർക്ക് അൽപ്പം കുറഞ്ഞാൽ തോറ്റിരിക്കും. അപ്പോഴുള്ള നിരാശ അത് അനുഭവിച്ചവർക്കേ മനസിലാകൂ അങ്ങിനെയുള്ള ഒരുവനാണ് ഞാൻ.
ധാരാളം കുട്ടികൾ പരീക്ഷ എഴുതിയാലും കഷ്ടിച്ച് രണ്ടോ മൂന്നോ കുട്ടികൾ മാത്രം പാസ്സാകുന്ന ഒരു സ്കൂളീൽ എനിക്ക് ലഭിച്ച 363 മാർക്ക് അതിശയം തന്നെയാണ്. അത് ഫസ്റ്റ് ക്ളാസ്സ് മാർക്കാണ്. (360 ആണ് ഫസ്റ്റ് ക്ളാസ്) ആ ഫസ്റ്റ് ക്ളാസ് മാർക്ക് ലഭിച്ചിട്ടും തോറ്റ് പോയാലുള്ള ദുഖം ആലോചിച്ച് നോക്കൂ. ഇംഗ്ളീഷിന് 35 മാർക്കാണ് എനിക്ക് ലഭിച്ചത്, ഇംഗ്ളീഷും മലയാളവും പാസ്സാകാൻ 40 മാർക്ക് അന്ന് വേണം. ഇംഗ്ളീഷ് ഒഴികെ ബാക്കി വിഷയത്തിനെല്ലാം നല്ല മാർക്കും. ഇംഗ്ളീഷിന് കേവലം 5 മാർക്ക് കുറവ് കാരണം എന്റെ ജീവിതം തന്നെ മാറി പോയി.
പക്ഷേ ഞാൻ പിൻ മാറിയില്ല, സെപ്റ്റംബറിലെ പരീക്ഷക്കായി അതി കഠിനമായി പടിച്ചു. അന്ന് ട്യൂഷന് പോകാൻ സാമ്പത്തിക പരാധീനത മൂലം നിവർത്തിയില്ല. ആലപ്പുഴ കടൽ പാലത്തിന്റെ താഴെ മണലിൽ ഏകാന്തതയിൽ പോയി കിടന്ന് സ്വയം പഠിച്ചു, അടുത്ത സെപ്റ്റംബറിൽ പരീക്ഷ എഴുതി ജയിച്ചു. മാർച്ചിലെ മാർക്കിനേക്കാളും കുറവെങ്കിലും പരീക്ഷ ജയിച്ചു. പിന്നീട് ജീവിതത്തിൽ എത്താൻ കഴിയുന്ന ഇടത്തെല്ലാം എത്തി പിടിക്കാൻ ശ്രമിച്ചു.എനിക്കറിയാം ആദ്യത്തെ പരാജയത്തിൽ നിരാശനായി ഞാൻ പിൻ വാങ്ങിയെങ്കിൽ ഞാൻ ഒന്നുമാകില്ലായിരുന്നു. പഠിക്കാനുള്ള ആഗ്രഹവും കഠിന പ്രയത്നവും നിങ്ങൾക്കുണ്ടായാൽ മതി ബാക്കി ഫലം താനെ നമ്മെ തേടി വരും.
അത്കൊണ്ട് മാർക്ക് കുറഞ്ഞവരും പരാജയപ്പെട്ടവരുമായ കുട്ടികൾ നിരാശരാകേണ്ട, ഈ കാലത്ത് നിങ്ങളുടെ മുമ്പിൽ ധാരാളം വാതിലുകൾ തുറന്ന് കിടപ്പുണ്ട് നല്ലതെന്ന് തോന്നുന്ന വഴിയിലൂടെ നീങ്ങുക, മാർഗ ദർശനങ്ങൾ (ഗൈഡ് ലൈൻസ്) പിൻ പറ്റുക , നിങ്ങളുടെ ഭാവി നിങ്ങൾ തന്നെ അന്വേഷിക്കുക, അത് തീർച്ചയായും നിങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും

No comments:
Post a Comment