അത്യുഷ്ണം! എനിക്ക് അതിയായ ദാഹമുണ്ട്. എന്റെ മുമ്പിൽ നല്ല തണുത്ത ശുദ്ധജലം ഇരിപ്പുണ്ട്. ഞാൻ തനിച്ചാണ്. അതിൽ ഒരു പാത്രം ജലം കുടിച്ചാൽ ആരുമറിയില്ല, അഥവാ അറിഞ്ഞാലും ആരും എന്നെ തടയില്ലെന്നെനിക്കുറപ്പുണ്ട്. പക്ഷേ ഒരു നിശ്ചിത സമയം വരെ ഞാൻ ആ ജലം കുടിക്കാതെ എന്റെ ഇച്ഛയെ നിയന്ത്രിക്കുന്നു.
എനിക്ക് അതിയായ വിശപ്പ് ഉണ്ട്. കയ്യെത്താവുന്ന അകലത്തിൽ എനിക്ക് ആഹരിക്കാൻ കഴിയുന്ന വിധം രുചികരമായ ആഹാരം ഇരിപ്പുണ്ട്. എനിക്ക് അത് ആഹരിക്കണമെന്നുമുണ്ട്. പക്ഷേ എന്റെ ഇച്ഛയെ ഞാൻ നിയന്ത്രിക്കുന്നു, ഒരു നിശ്ചിത സമയം വരെ ഞാൻ ആ വിശപ്പ് സഹിക്കുകയാണ്.
എന്റെ ഇണ എനിക്ക് പ്രാപ്യമാണ്. എന്റെ ശാരീരിക ആവശ്യം നിറവേറ്റാൻ ഒരുക്കവുമാണ്. പക്ഷേ ഒരു നിശ്ചിത സമയം വരെ എന്റെ ശാരീരിക ആഗ്രഹത്തെ ഞാൻ നിയന്ത്രിച്ച് നിർത്തുന്നു.
എന്നെ അതി ശക്തമായ വിധത്തിൽ നിങ്ങൾ പ്രകോപിപ്പിക്കുകയാണ്. പക്ഷേ ഞാൻ എന്റെ കോപത്തെ ഒരു പ്രത്യേക ഉദ്ദേശത്താൽ നിയന്ത്രിച്ച് പ്രകോപനത്തിൽ നിന്നും പിൻ മാറുന്നു.
പത്രങ്ങളിലെ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങൾ വഴിയും ഇല്ലാത്തവന്റെ വിശപ്പ് ഉള്ളവൻ അറിയാനാണ് നോമ്പെന്ന് ഉദ്ഘോഷിപ്പിക്കുമ്പോൾ അത് മാത്രമാണ് നോമ്പിന്റെ ലക്ഷ്യമെന്ന് തോന്നി പോകും. അത് മാത്രമല്ല നോമ്പിന്റെ ലക്ഷ്യം. ഇച്ഛാ നിയന്ത്രണ പരിശീലനമാണ് വൃതം. ഈ ഒരു മാസത്തെ പരിശീലനം ബാക്കി 11 മാസത്തേക്ക് കൂടി പ്രയോജനപ്പെടുത്തുന്ന വിധമുള്ള ആത്മ സംസ്കരണം. ഇത് മനസിലാക്കി വൃതം നോക്കുന്നവൻ പരീക്ഷണത്തിൽ വിജയിക്കുന്നു. അല്ലാത്തവൻ പട്ടിണി കിടക്കുന്നു എന്നതല്ലാതെ ഉദ്ദേശ സാദ്ധ്യത കൈവരിക്കാതെ പരാജയപ്പെടുന്നു. അത്രമാത്രം.

No comments:
Post a Comment