കത്തി പഴം മുറിക്കാനുപയോഗിക്കുമ്പോൾ അത് ഉപകാരപ്പെടുന്ന ഉപകരണമായും കഴുത്ത് മുറിക്കാനുപയോഗിക്കുമ്പോൾ വിനാശ കാരണമായ ഉപകരണവുമായി മാറ്റപ്പെടുന്നു. മൊബൈലിൽ പരസ്പരം കണ്ട് സംസാരിക്കാനുപകരിക്കുന്ന വെബ് ക്യാമറാ അപ്രകാരമൊരു ഉപകരണമായി മാറ്റപ്പെടുന്നതായി ഈ അടുത്ത ദിവസങ്ങളിൽ ഇടപെടേണ്ടി വന്ന ചില കേസുകൾ വ്യക്തമാക്കുന്നു. ഒരെണ്ണം മാത്രമായിരുന്നെങ്കിൽ അത് അവഗണിച്ച് നിശ്ശബ്ദത പാലിക്കാമായിരുന്നു. ഇപ്പോൾ ആ ഇനം മൂന്നെണ്ണമായിരിക്കുന്നു. എന്റെ അടുത്ത സുഹൃത്ത് ഗൾഫിൽ ജോലി ചെയ്യുന്ന തന്റെ ബന്ധുവിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ബന്ധുവിന്റെ ഭാര്യയുടെ രഹസ്യ കാമുകനുമായുള്ള ചാറ്റിംഗും തുടർന്നുള്ള ചിത്രങ്ങളും (വെബ് ക്യാമറയിലൂടെ കാമുകൻ എടുത്തത്) എന്നെ കാണിച്ചപ്പോൾ ഞാൻ ഓർമ്മിച്ചു, ഈ ഇനം ഇപ്പോൾ മൂന്നെണ്ണമായി. സ്ത്രീകളിൽ ഈ രോഗം ഇപ്പോൾ പകർന്ന് പിടിക്കുകയാണോ? ഹോട്ടൽ ബാത്ത് റൂം പോലുള്ളതിൽ രഹസ്യക്യാമറാ കുബുദ്ധികൾ സ്ഥാപിച്ചതിനെതിരെ ശക്തമായ നിയമ നടപടികൾക്ക് ശബ്ദമുയർത്തുന്നവരാണ് ഇന്നത്തെ സ്ത്രീ തലമുറ. അത് കൊണ്ട് തന്നെ ആ വക കുറ്റകൃത്യങ്ങൾ ഏറെ കുറഞ്ഞിട്ടുമുണ്ട്. പക്ഷേ.....
രഹസ്യ ഭാഗങ്ങൾ സ്വന്തം ഇണയെ പോലും നേരിൽ കാണിക്കാൻ മടിക്കുന്ന പെണ്ണ് കാമുകൻ നിർബന്ധിക്കുമ്പോൾ യാതൊരു ഉളുപ്പുമില്ലാതെ വെബ് ക്യാമറാക്ക് മുമ്പിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത് അവളുടെ തന്നെ ആത്മനാശത്തിന് വഴിവെക്കുമെന്നാണ് ആ വക കേസുകൾ വെളിപ്പെടുത്തുന്നത്..അവളുടെ കാമുകൻ വൃത്തികെട്ട മനസിന്റെ ഉടമസ്തനായത് കൊണ്ടാണ് ആ ആവശ്യം ഉന്നയിക്കുന്നത്. അവൻ ആ ചിത്രങ്ങൾ അവന്റെ കൂട്ടുകാരനെ കാണിക്കും. അവസാനം അത് കറങ്ങി കറങ്ങി ആര് കാണണരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ ആ വ്യക്തിയുടെ ശ്രദ്ധയിൽ എത്തപ്പെടും. അതോടെ എല്ലാം തകരും കാമുകനെന്ന പര നാറി ആ നിമിഷം മുങ്ങുകയും നിങ്ങൾ വഴിയാധാരമാവുകയും ചെയ്യും. വെറും സൗഹൃദ ചാറ്റിംഗിൽ നിങ്ങൾ ആരംഭിച്ചതാണ് ഈ ബന്ധം. വെറും സൗഹൃദം, സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ ഒൺളി ഫ്രണ്ട്ഷിപ്പ്. പക്ഷേ അതിര് വിടുമ്പോൾ അത് എവിടെ എത്തി ചേരുമെന്ന് കഴിഞ്ഞ ദിവസം എന്റെ സ്നേഹിതൻ പറഞ്ഞ കേസ് വെളിവാക്കുന്നു.
അതേ! കത്തി പഴം മുറിക്കാൻ ഉപകരിക്കും. അത് കഴുത്ത് മുറിക്കാൻ ഉപയോഗിക്കുമ്പോൾ മാരകമാകുമെന്ന് ഓർമ്മിക്കുക.

No comments:
Post a Comment