അനുരാഗം പരിപാവനമാണ്. ദിവ്യമായ അനുഭൂതി പ്രദാനം ചെയ്യുന്ന വികാരമാണ്. അങ്ങിനെ പലതുമാണ്. പക്ഷേ ആ അനുരാഗം തന്നെ മറ്റുള്ളവർക്ക് കൊടും വിഷമായി മാറുന്ന ചില സന്ദർഭങ്ങളുണ്ട്. പരസ്പരം സ്നേഹിക്കുകയും ഒന്ന് ചേർന്ന് ജീവിക്കുന്നതിന് വേണ്ടി ആഗ്രഹിക്കുകയും അപ്പോൾ തടസ്സങ്ങൾ ഉണ്ടാവുകയും എതിർപ്പ് ശക്തമാവുകയും ചെയ്യുമ്പോൾ തടസ്സങ്ങൾ അതിജീവിക്കാൻ കമിതാക്കൾ ഒളിച്ചോടുന്നത് പതിവ് സംഭവങ്ങൾ മാത്രം. പക്ഷേ ആ ഒളിച്ചോട്ടത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങൾക്കും അതിന്റേതായ മര്യാദകൾ ഉണ്ടെന്ന് മാത്രം. മറ്റൊരാളുമായുള്ള വിവാഹത്തിനായി വിവാഹത്തിന് മുമ്പുള്ള എല്ലാ ചടങ്ങുകൾക്കും ഒരു മടിയുമില്ലാതെ പങ്കെടുക്കുകയും തന്റെ ഉള്ളിലിരിപ്പ് മനപൂർവം മറച്ച് വെച്ച് ഭാവി വരനുമായി ഫോട്ടോ വരെ എടുക്കുകയും ചെയ്തിട്ട് രക്ഷിതാക്കൾ കടം കയറി വാങ്ങി വെച്ച സ്വർണം കയ്യിലാകുന്നത് വരെ കാത്ത് നിന്ന് വിവാഹ ദിനം അതിരാവിലെ കമിതാവുമായി ഒളിച്ചോടുന്നതിന്റെ പേര് അനുരാഗമെന്നല്ല പോക്രിത്തരം എന്നാണ്. അത് ആണായാലും പെണ്ണായാലും ആര് കാണിച്ചാലും ആ രക്ഷിതാക്കളെയും ആരുമായാണോ വിവാഹം ഉറപ്പിച്ച് വെച്ചിരുന്നത് ആവ്യക്തിയോടും കാണിക്കുന്ന കൊടും വഞ്ചനയും നീച പ്രവർത്തിയുമാണെന്ന് തുറന്ന് പറയേണ്ടിയിരിക്കുന്നു. ആ രക്ഷിതാക്കളും പ്രതിശ്രുത വരനും അനുഭവിക്കുന്ന മാനസിക വ്യഥ അത് അളക്കാൻ ഒരു അളവ് പാത്രവും ഈ ഭൂമിയിലില്ല. തലേ ദിവസം വിവാഹ പാർട്ടിയിലും അനുബന്ധ ചടങ്ങുകളിലും യാതൊരു മടിയും കൂടാതെ പങ്കെടുക്കുകയും ആയതിന്റെ ഫോട്ടോയും മറ്റും വാട്ട്സ് അപ്പിലും ഫെയ്സ് ബുക്കിലും വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ട് നേരം വെളുക്കുമ്പോൾ പെണ്ണ് ഒളീച്ചോടി പോയെന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഞെട്ടലിന്റെ ഭീകരത ആ രക്ഷിതാക്കൾക്കും വിവാഹിതനാകാൻ തയാറായി വന്ന വരനും മാത്രമേ മനസിലാകൂ. ആ വീട് മരണ വീട് പോലെ മൂകമാകും. കല്യാണ വിരുന്നിനായി ലക്ഷങ്ങൾ മുടക്കി തയാറാക്കിയ ആഹാര സാധങ്ങൾ കൊണ്ട് നടന്ന് അനാഥ മന്ദിരങ്ങളിലും മറ്റും എത്തിക്കാനായി പെടുന്ന പാട് ശ്രമകരമാകും. കാര്യമറിയാതെ എത്തി ചേരുന്ന ക്ഷണിതാക്കളോട് പെണ്ണ് ഒളിച്ചോടി എന്ന് പറയുന്നതിലുള്ള നാണക്കേട് അത് വേറെ. ഇനി ഇതെല്ലാം കഴിഞ്ഞ് ആ വരനോ രക്ഷിതാക്കളൊ പൊതു സ്ഥാപനങ്ങളിലെ ജീവനക്കാർ ആണെങ്കിൽ ആ സ്ഥാപനങ്ങളിൽ അവർ തിരികെ എത്തുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന നാണക്കേട് എന്തും മാത്രമായിരിക്കാം.
പ്രണയ സാഫല്യം നേടുന്നതിന് ഈ ഒളിച്ചോട്ടം കുറേ നേരത്തെ ആക്കി കൂടെ? വിവാഹ ദിനം വരെ എന്തിന് കാത്തിരിക്കണം?
ഈ പോസ്റ്റ് ഒരു പ്രത്യേക സംഭവത്തോട് അനുബന്ധിച്ച് എഴുതിയതല്ല, നാല് ചുറ്റും നടക്കുന്നത് നോക്കി കാണൂമ്പോഴുള്ള വികാര വിചാരങ്ങൾ മാത്രമാണ് ഇതിന് പ്രചോദ്നമായത്.. അത് കൊണ്ട് തന്നെ ഇത് ഇന്ന ആളെ പറ്റിയല്ലേ ഇത് അവരെ സംബന്ധിച്ചല്ലേ എന്നൊന്നും ആരും കമന്റുകളിലൂടെ ദയവ് ചെയ്ത് ചോദിക്കരുത്. ഇത് ആരെയും പറ്റിയല്ല എന്നാൽ എല്ലായിടത്തും സംഭവിക്കുന്നത് മാത്രം.
സ്വന്തം വികാരങ്ങൾക്ക് മാത്രം ഊന്നൽ കൊടുത്ത് ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും മറ്റുള്ളവരുടെ വേദനകളും കഷ്ടതകളും കൂടി മനസിലാക്കാൻ ശ്രമിച്ചാൽ എത്ര നന്നായിരുന്നു എന്ന് അറിയിക്കാൻ വേണ്ടി മാത്രം. അല്ലെങ്കിൽ പരിപാവനമായ പ്രണയം പാഷാണമായി മറ്റുള്ളവർക്കു അനുഭവപ്പെടും.

No comments:
Post a Comment