Sunday, December 2, 2018

ബ്ളോഗ് മീറ്റ് കൊട്ടാരക്കരയിൽ

8-12-2018  ശനിയാഴ്ച രാവിലെ 10 മണിക്ക് കൊട്ടാരക്കരയിൽ വെച്ച്  ഓൺലൈൻ സൗഹൃദങ്ങളുടെ ഒരു കൂട്ടായ്മ  നടത്തുവാനുള്ള ആലോചന  പലരുമായി പങ്ക് വെക്കുകയും  അതിനെ സംബന്ധിച്ച് ബ്ളോഗിലും എഫ്.ബി.യിലും പോസ്റ്റുകൾ ഇടുകയും ചെയ്തു.  ആശാവഹമായ പ്രതികരണമാണ് ആ പോസ്റ്റുകൾക്ക് കിട്ടിയത്.  ബന്ധപ്പെടുവാനായി ഞാൻ നൽകിയ 9744345476 എന്ന ഫോൺ നമ്പറിൽ ധാരാളം സുഹൃത്തുക്കൾ  വിളിക്കുകയും വിവരങ്ങൾ  ആരായുകയും  പലരും മീറ്റിൽ  പങ്കെടുക്കുവാൻ താല്പര്യപ്പെടുകയും ചെയ്തു എന്ന വസ്തുത സന്തോഷത്തോടെ അറിയിക്കട്ടെ.
ബ്ളോഗ് ലോകത്തെ പഴയ പുലികളിൽ പലരും   മീറ്റിലെത്താമെന്ന് അറിയിച്ചിരിക്കുന്നു. എല്ലാവരുടെയും പേരുകൾ ഞാൻ ഇവിടെ സൂചിപ്പിക്കാത്തത്  മറവിയാലോ നോട്ടപിശകിനാലോ ആരുടെയെങ്കിലും പേരുകൾ വിട്ടു പോവുകയും അത് ഒരു  കരടായി വരുകയും വേണ്ടാ എന്ന് കരുതിയാണ്. പുതിയ ആൾക്കാർ കൂടുതലും ഫെയ്സ് ബുക്കിലെ  സ്ഥിരം  സാന്നിദ്ധ്യം ആണ് അവരിൽ   ധാരാളം പേർ മീറ്റിന് വരാനുള്ള സന്നദ്ധത അറിയി ച്ചിട്ടുണ്ട്.   ഞാൻ  അവരെയും ഓൺ ലൈൻ സൗഹൃദം  ഇഷ്ടപ്പെടുന്ന  ബൂലോഗത്തെ  തഴക്കവും പഴക്കവും ഉള്ള പഴയ ബ്ളോഗേഴ്സിനെയും   ഹാർദ്ദമായി ഈ മീറ്റിലേക്ക് സ്വാഗതം ചെ യ്തു കൊള്ളുന്നു.
പരസ്പരം  പരിചയപ്പെടാനും  ആശയങ്ങൾ പങ്ക് വെക്കാനും  ലഭിക്കുന്ന ഈ  സന്ദർഭം പരമാവധി ഉപയോഗപ്പെടുത്തുവാൻ  ശ്രമിക്കുക. പെട്ടെന്ന് തന്നെ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ഫോൺ നംബറിൽ ബന്ധപ്പെടുമല്ലോ. എത്ര പേർ വരുമെന്ന്  മുൻ കൂട്ടി അറിഞ്ഞാലല്ലേ  അന്നത്തെ ദിവസത്തെ മറ്റ് ക്രമീകരണങ്ങൾ  തയാറാക്കാൻ കഴിയൂ.  തലേ ദിവസം വരുന്നവർ ആ വിവരവും അറിയിക്കുക. കൊട്ടാരക്കരയിൽ കേരളത്തിലേ ഏത് ഭാഗത്ത് നിന്നെത്താനും ബസ്സും ട്രൈനും  ധാരാളം ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ.       മലപ്പുറത്ത് നിന്നും തൃശൂർ നിന്നും  തൊടുപുഴ നിന്നും  അരൂർ നിന്നും കിളിമാനൂർ നിന്നും പുനലൂർ നിന്നും  അങ്ങിനെ വിവിധ സ്ഥലങ്ങളിൽ നിന്നുംസുഹൃത്തുക്കൾ വരുന്നുണ്ട്.
 കൊട്ടാരക്കര വരുന്ന വിവരം      നിങ്ങളും ഉടനെ തന്നെ  അറിയിക്കുക.   കൊട്ടാരക്കര  വന്ന് എന്നെ ഫോണിൽ വിളിക്കുക അത്രമാത്രമേ നിങ്ങൾ ചെയ്യേണ്ടൂ.
അപ്പോൾ  മറക്കരുത്  8-12-2018  രാവിലെ 10 മണി. കൊട്ടാരക്കര വെച്ച് ബ്ളോഗ് മീറ്റ്/ ഫെയ്സ് ബുക്ക്/ വാട്ട്സ് അപ് /  ഓൺലൈൻ സൗഹൃദ കൂട്ടായ്മ.

3 comments:

  1. ഓൺലൈൻ സുഹൃദ് സംഗമത്തിനു എല്ലാ ആശംസകളും

    തീയതിയുടെ കാര്യത്തിൽ തെറ്റുപറ്റിയത് ശരിയാക്കുമല്ലൊ. പോസ്റ്റിന്റെ തുടക്കത്തിൽ 08/12/2018 എന്നും അവസാനം 07/12/2018 എന്നുമാണ് പറയുന്നത്.

    ReplyDelete
  2. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി ചങ്ങാതീ...അത് തിരുത്തിയിട്ടുണ്ട്.

    ReplyDelete
  3. എല്ലാം ഭംഗിയായില്ലേ?

    ReplyDelete