Friday, December 14, 2018

ബ്ളോഗ് മീറ്റ് വിശേഷങ്ങൾ

അങ്ങിനെ ഒരു ബ്ളോഗ് മീറ്റ് കൂടി കഴിഞ്ഞു. 8-12-2018 ശനിയാഴ്ച കൊട്ടാരക്കരയിൽ വെച്ച്.

ഉത്തര കേരളത്തിലുള്ളവർക്ക്  വിദൂരമായി സ്ഥിതി ചെയ്യുന്നതായി  അനുഭവപ്പെടുന്ന കൊട്ടാരക്കരയിൽ  മലപ്പുറത്ത് നിന്നും സാബു കൊട്ടോട്ടിയും  വളാഞ്ചേരി ഭാഗത്ത് നിന്നും  ഹാഷിമും  (കൂതറ എന്ന് സ്വയം  ഈ നല്ലവനായ ചെറുപ്പക്കാരൻ  നെറ്റിപ്പട്ടം ചാർത്തിയതെന്തെന്ന്  പങ്കെടുത്തവരിൽ പലരും ഇപ്പോഴും ചോദിച്ച് കൊണ്ടിരിക്കുന്നു) ) അരൂരിൽ നിന്നും രമേശ് അരൂരും,  തൊടുപുഴയിൽ നിന്നും ദേവനും കിളിമാനൂർ നിന്നും  സജിം തട്ടത്ത്മലയും  പഴയ ബ്ളോഗറന്മാരിൽ നിന്നും  എത്തിച്ചേർന്നപ്പോൾ പുതിയ തലമുറയിൽ നിന്നും ഫെയ്സ്ബുക്കിലെ സ്ഥിര സാന്നിദ്ധ്യങ്ങളായ   ഷമീം നിയോൺ,ഷിജു പടിഞ്ഞാറ്റിങ്കര, സവാദ്,  നിസാർ, കലതിവിള, അൽ അമീൻ, സാബു ചിറയിൽ ,   ബിജു പത്തനാപുരം (അഡ്വൊക്കേറ്റ് ക്ളർക്ക്)   സിറാജ് അബ്ദുൽ ഖാദർ (ബാബു എറുണാകുളം) മുജീബ് (കടക്കൽ)  , ബെയ്സിൻ (കടക്കൽ) ഷം നാദ് കൊച്ചുപിള്ള,  തുടങ്ങിയവരും പങ്കെടുത്തു. രസകരമായ സംഗതി മീറ്റ് സമയത്തെ പറ്റി അജ്ഞരായിരുന്ന  ചിലർ 3 മണി കഴിഞ്ഞ്  എന്നെ ഫോണിൽ വിളിച്ച്  ഞങ്ങൾ അങ്ങോട്ട് വരട്ടെ സർ, എന്ന് ചോദിച്ചതായിരുന്നു. എന്തായാലും മനസ്സിൽ സംതൃപ്തി തോന്നി ഇത്രയും  പേർ  എത്തിച്ചേർന്നതിലും മീറ്റ് അവസാനിക്കുന്നത് വരെ എല്ലാ കാര്യത്തിലും പങ്കെടുത്തതിലും.
 പരിചയപ്പെടുത്തൽ കഴിഞ്ഞതോടെ  മീറ്റ് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗ്മായി ബ്ളോഗ് ഇന്നലെ ... ഇന്ന്..നാളെ  എന്ന  വിഷയം ആസ്പദമാക്കി  ക്ളാസ്സും ചർച്ചകളും നടത്തി. ക്ളാസ്സ് ശ്രീ രമേശ് അരൂർ തുടങ്ങി വെച്ചു, എല്ലാവർക്കും മനസിലാകുന്ന വിധം ലഘുവായി വിഷയം അവതരിപ്പിച്ചു രമേശ്. രമേശ് നിർത്തിയിടത്ത്   ഹാഷിം ഏറ്റെടുത്തു,  അത് കഴിഞ്ഞപ്പോൾ സാബു കൊട്ടോട്ടിയുടെ ഊഴമായി, പിന്നീട് സജിം തട്ടത്തുമലയിലെത്തി അവസാനിച്ചു.  ബ്ളോഗ് ലോകത്തെ പറ്റി  അജ്ഞരായിരുന്നവർക്ക് പ്രയോജനപ്പെടുന്ന വിധം എളുപ്പമായിരുന്നു പ്രഭാഷണ രീതി.  ഏതായാലും  പലരും പുതിയ ബ്ളോഗറന്മാരായി വരുമെന്നുറപ്പ്.
ഉച്ച ഭക്ഷണം കഴിഞ്ഞതോടെ  ദൂരെ നിന്നും വന്നവർ തിരികെ പോരാൻ തുടങ്ങിയപ്പോൽ  പുതിയ ആൾക്കാർ ബ്ളോഗ്ഗ്  ക്രിയേറ്റ്  ചെയ്യുന്ന വിധം ലാപ്പ് ടൊപ്പിലൂടെ  ഹാഷിമും കൊട്ടോട്ടിയും കൂടി നടത്തുന്ന  പ്രാക്റ്റിക്കൽ  ക്ളാസിലായിരുന്നു. പിന്നീട് കൊട്ടോട്ടിയും ഹാഷിമും കൂടി  കൊച്ച് കുട്ടികൾക്ക്  ക്ളാസ്സെടുത്തു. പങ്കെടുത്ത ആ കുട്ടികൾ ഇനിയും ഇപ്രകാരമുള്ള ക്ളാസ്സ് ഉണ്ടാകുമ്പോൾ ഞങ്ങളെ അറിയിക്കണേ  എന്ന് അപേക്ഷ ഇന്നും എന്നെ അറിയിച്ചു.
  കൂട്ടത്തിൽ ഒന്നു കൂടി. ബ്ളോഗ് ലോഗത്ത്  സജീവമായുണ്ടായിരുന്ന  ഡാക്ടർ  രതീഷ് കുമാർ  തിരൂരിൽ നിന്നും ബ്ളോഗ് മീറ്റ് കഴിഞ്ഞ്  ദിവസങ്ങൾക്ക് ശേഷമാണെങ്കിൽ പോലും എന്നെ വിളീച്ച് മീറ്റ് വിശേഷങ്ങൾ തിരക്കി. അതായത് പഴയ ബ്ളോഗറന്മാരുടെ മനസ്സിൽ ഇന്നും ബ്ളോഗ് പൂത്തുലഞ്ഞ് നിൽക്കുന്നുവെന്ന് വ്യക്തം.

എന്തായാലും ഇതിൽ പങ്കെടുത്തവർക്ക്  ഒരു കാര്യം ഉറപ്പായി. ബൂലോഗം ഇനിയും മടങ്ങി വരും  താൽക്കാലികമായുണ്ടായ മൗനത്തിന് ശേഷം എന്ന്.

നമുക്ക് ഇനിയും ഒത്ത് കൂടാം ചങ്ങാതിമാരേ! നിങ്ങൾ കൂടി സഹകരിക്കുമെങ്കിൽ,  കാരണം നമ്മൾ പണ്ട് ഒരുമിച്ചിരുന്നത്,  ബ്ളോഗിലൂടെയായിരുനല്ലോ.

5 comments:

  1. ബൂലോകം പഴയതു പോലെ വീണ്ടും സജീവമാകട്ടെ. ബ്ലോഗറിലൂടെ ആയാലും വേഡ്പ്രസ്സിലൂടെ ആയാലും കൂടുതൽ ആളുകൾ ഈ രംഗത്തേയ്ക്ക് വരട്ടെ. കഥയും കവിതയും തമാശകളും നുറുങ്ങുകളും രാഷ്ട്രീയവും അനുഭവങ്ങളും ഒക്കെയായി ബൂലോകം ഇനിയും വസന്തത്തിൽ ആറാടട്ടെ. ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച ഷരീഫ് സാറിനു അനുമോദനങ്ങൾ. ഹാഷിം ഇപ്പോൾ ബ്ലോഗ് എഴുതാറുണ്ടോ (കൂതറ എന്നത് ബ്ലോഗിന്റെ പേരാണ്. അത് സാറിനും അറിയാമല്ലൊ അല്ലെ). കൊട്ടോട്ടിക്കാരനെ മനോരാജ് അവാർഡ് ദിനത്തിൽ ചെറായിയിൽ കാണാറുള്ളതാണ്. പഴയ ബ്ലോഗർമാർക്കും പുതിയ ബ്ലോഗർമാർക്കും ഒത്തുകൂടാനുള്ള അവസരമാണ് മനോരാജ് അവാർഡ്.

    ReplyDelete
  2. ഷെരീഫിക്കാ പുതിയ ആളുകളുടെ ബ്ലോഗ്‌ ലിങ്കുകള്‍ കൂടി തരൂ

    ReplyDelete
  3. ദേവാ അവർ അതിന്റെ പണിപ്പുരയിലാണ്, അത് പൂർത്തിയാകുന്ന മുറക്ക് ലിങ്ക് എത്തിച്ച് തരുന്നായിരിക്കും

    ReplyDelete
  4. ബൂലോകം മടങ്ങി വരും എന്ന പ്രതീക്ഷയോടെ...
    ആശംസകൾ

    ReplyDelete