പ്രവാചകൻ അരുളിയതായി പ്രബലമായ ഹദീസ് ഗ്രന്ഥങ്ങളിൽ വന്ന ഒരു നബി വചനം.
"ഒരു പ്രദേശത്ത് പകർച്ച വ്യാധി ഉണ്ടെന്ന് കേട്ടാൽ നിങ്ങൾ അവിടേക്ക് പോകരുത്. നിങ്ങൾ ഒരു പ്രദേശത്തായിരിക്കെ അവിടെ പകർച്ച വ്യാധി വന്ന് പെട്ടാൽ അവിടെ നിന്നും നിങ്ങൾ പുറത്ത് പോവുകയും ചെയ്യരുത്."
രോഗപ്രതിരോധത്തിന് ഇസ്ലാം നൽകിയിരിക്കുന്ന സൂക്ഷമത ചൂണ്ടിക്കാണിക്കാനാണ് ഈ നബിവചനം ഇവിടെ ഉദ്ധരിച്ചത്. പ്രമാണങ്ങൾ ഇപ്രകാരമായിരിക്കവേ മലപ്പുറത്ത് വാക്സിനേഷൻ സംബന്ധമായി ഉണ്ടായി കൊണ്ടിരിക്കുന്ന കുപ്രചരണങ്ങൾ അസ്ഥാനത്താണ്. എല്ലാം അല്ലാഹു വരുത്തി വെച്ചതാണ് അതിനാൽ രോഗപ്രതിരോധമൊന്നും ആവശ്യമില്ലാ എന്ന് വാദിക്കുന്നവരും മുസ്ലിങ്ങൾ രോഗപ്രതിരോധത്തിനെതിരാണ് എന്ന് പറഞ്ഞ് പരത്തുന്നവരും വിഡ്ഡികളുടെ സ്വർഗത്തിൽ തന്നെയാണ്. രോഗപ്രതിരോധത്തിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് തന്നെയാണ് ഇസ്ലാം കൾപ്പിക്കുന്നത്. അല്ലാതെ എല്ലാം പടച്ചവൻ വരുത്തുന്നതാണ് എന്ന നിലപാട് എടുക്കരുത് എന്ന് മേൽ കാണിച്ച വചനം ചൂണ്ടിക്കാട്ടുമ്പോൾ ഏതോ ഉദ്ദേശ സാദ്ധ്യത്തിനായി മലപ്പുറം ജില്ലയിലെ ഭൂരിപക്ഷ സമുദായത്തെ ഇകഴ്ത്തിക്കാട്ടാൻ ചിലർ മെനക്കെടുന്നു. സത്യം ഇതിനെല്ലാം അപ്പുറത്തിനപ്പുറം നിന്ന് ചിരിക്കുകയും ചെയ്യുന്നു.

No comments:
Post a Comment