ആനക്ക് എന്തിന് അണ്ണേ! അണ്ടർവെയറ് ?
തിരുവനന്തപുരം ഭാഗത്ത് നാട്ടിൻപുറങ്ങളിലെ ഒരു പരിഹാസ ശൈലിയാണ് ഈ ചോദ്യം.ആന പൂർണ നഗ്നനാണ് .അത് എല്ലാവർക്കും അറിയാം. അതിന് പിന്നെ അണ്ടർവെയറിന്റെ ആവശ്യമില്ല.
സേവന തല്പരനായ ഒരാൾക്ക് തന്റെ സേവനം നിസ്വാർത്ഥമായി നിർവഹിക്കുവാൻ അധികാരത്തിന്റെ പിൻ ബലം ആവശ്യമില്ല. പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച് പുരുഷായുസിന്റെ തൊണ്ണൂറുകളിലേക്ക് മുന്നേറുന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വന്ദ്യ വയോധികന് തന്റെ അനുഭവ പരിചയം ഭരിക്കുന്ന തന്റെ സ്വന്തം പാർട്ടിക്ക് പ്രയോജനപ്പെടുത്തുന്ന വിധം വിനിയോഗിക്കുവാൻ ഭരണാധികാരത്തിന്റെ പിൻ ബലം ആവശ്യമില്ല. മാത്രമല്ല അദ്ദേഹം ഇപ്പോൾ ഒരു ജനപ്രതിനിധി കൂടിയുമാണ്. ആവശ്യമുള്ള ഭരണ പരിഷ്കാരങ്ങൾ പാർട്ടി വേദികളിലോ നിയമസഭാ വേദിയിലോ ഉന്നയിക്കാൻ അദ്ദേഹത്തിന് കഴിയും. പരിണിതപ്രജ്ഞനായ ആ പൊതുജന സേവകന്റെ നിർദ്ദേശങ്ങൾ അവഗണിക്കുവാൻ അദ്ദേഹത്തിന്റെ പാർട്ടിക്ക് കഴിയുകയുമില്ല. പിന്നെന്തിനാണ് നിലവിലുള്ള നിയമം അദ്ദേഹത്തിന് വേണ്ടി ഭേദപ്പെടുത്തി അദ്ദേഹത്തിന്റെ അനുഭവ പരിചയം ഉപയോഗപ്പെടുത്താൻ അദ്ദേഹത്തെ ക്യാബിനറ്റ് റാങ്കുള്ള ഒരു ലാവണത്തിൽ പ്രതിഷ്ഠിക്കുന്നത്. ഒരു പക്ഷേ പാർട്ടിക്ക് ഇപ്രകാരം ആഗ്രഹം ഉണ്ടായാൽ തന്നെ അത് ആദ്യം എതിർക്കേണ്ടത് നിസ്വാർത്ഥനായ ജനസേവകൻ എന്ന പട്ടം വഹിക്കുന്ന അദ്ദേഹം തന്നെ ആയിരിക്കേണ്ടേ? വിശപ്പിനുള്ള ആഗ്രഹം ഭക്ഷണം കഴിച്ച് അവസാനിപ്പിക്കാം. ശാരീരികാവശ്യങ്ങളും ഒരു പ്രായം ചെല്ലുമ്പോൾ അവസാനിക്കും.പണം അധികമായി ഉണ്ടായി കഴിയുമ്പോൾ അതിനോടും വിരക്തി ഉണ്ടാകും. പക്ഷേ അധികാരത്തിനോടുള്ള ആഗ്രഹം ഒരിക്കലും അവസാനിക്കില്ലാ എന്ന് പറഞ്ഞ മഹദ് വാക്യം ഇവിടെയും പുലരുകയാണോ? അപ്പോൾ അധികാരം ഉണ്ടെങ്കിൽ മാത്രമേ സഖാവ് ഉഷാറാകുകയുള്ളോ?
പാർട്ടി സെക്രട്ടറി എന്ന നിലയിൽ നിന്നും വളരെ വ്യത്യസ്തനായി ജനങ്ങളുടെ മുഖ്യമന്ത്രി എന്ന നിലയിൽ പ്രശോഭിക്കുന്ന സഖാവ് പിണറായി വിജയൻ , "ജോലി സമയം യൂണിയൻ പ്രവർത്തനത്തിനുള്ളതല്ല" എന്ന് ധൈര്യത്തോടെ പ്രഖ്യാപിച്ച ആ തൻടേടം, ജനത്തോടുള്ള പ്രതിബദ്ധത, ജനം നികുതി അടക്കുന്ന പണം ചെലവഴിച്ച് സ്റ്റേറ്റ് കാറും സ്റ്റാഫ്ഫും നൽകി ഇപ്രകാരം ഒരു ലാവണം സൃഷ്ടിച്ച് നഷ്ടപ്പെടുത്തുന്നത് പുനരാലോചിക്കേണ്ട സമയമായി.

No comments:
Post a Comment