പത്ര - ദൃശ്യ മാധ്യമങ്ങൾക്ക് പരസ്യ കൂലി ഇനത്തിലായി ഭരണകക്ഷി 706040464 രൂപാ നൽകിയതായി നിയമ സഭയിൽ ബന്ധപ്പെട്ട മന്ത്രി അറിയിച്ചു. അതിൽ അച്ചടി മാധ്യമങ്ങൾക്ക് 51.75 കോടിയും ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 18.85 കോടിയുമാണ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ഒന്നാം ഘട്ടം പരസ്യം ചെയ്യുന്നതിന് മാത്രം 1.5 കോടി രൂപാ ചെലവായത്രേ!.
ഭരിക്കുന്നവർ തങ്ങളുടെ ഭരണ നേട്ടങ്ങൾ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും എലൈറ്റ് ചെയ്ത് കാണിക്കുന്നത് പുതുമയുള്ള കാര്യമല്ല. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ മുഴുവൻ വെട്ടി തിളങ്ങുന്നതായി അന്ന് ഭരിച്ചിരുന്ന കേന്ദ്ര സർക്കാർ പരസ്യം ചെയ്തതും അടുത്ത തെരഞ്ഞെടുപ്പിൽ അവർ എവിടെ എത്തിയെന്നും നാം കണ്ട് കഴിഞ്ഞു. ചുരുക്കത്തിൽ ഈ വക പരസ്യങ്ങളിലൂടെ ജനത്തിന്റെ മനസ് കയ്യിലെടുക്കാമെന്ന് വിചാരിക്കുന്നത് അബദ്ധം തന്നെയാണ് എന്ന് മനസിലാക്കത്തവർ ഇപ്പോഴും മൂഡ സ്വർഗത്തിലാണ്. തങ്ങളുടെ ഭരണ നേട്ടം ഒരു പത്ര പ്രസ്താവനയിലൂടെ വെളിപ്പെടുത്താൻ മുഖ്യ മന്ത്രിക്കോ പ്രധാനമന്ത്രിക്കോ കഴിയാമെന്നിരിക്കെ കോടിക്കണക്കിന് തുക ഇപ്രകാരം
ചെലവഴിച്ച് ധാരാളിത്തരം കാട്ടുന്നത് പൊതുജനത്തോട് ചെയ്യുന്ന ദ്രോഹം മാത്രമാണ്. ഈ തുക ഭരിക്കുന്നവരുടെ പാർട്ടി ഫണ്ടിൽ നിന്നോ അവരുടെ തനത് സ്വത്തിൽ നിന്നോ അല്ലാ എടുത്ത് കൊടുക്കുന്നത് എന്ന് ഏവർക്കും അറിയാവുന്ന വസ്തുയാണ്. ഇത് പാവപ്പെട്ടവർ ഉൾപ്പടെയുള്ള നാട്ടിലെ പൗരന്മാർ പലയിനത്തിലായി സർക്കാരിന് നൽകിയ നികുതി തുകയിൽ നിന്നാണ് എടുത്ത് നൽകുന്നത്. ആരാന്റെ സ്വത്ത് എടുത്ത് നൽകുന്നതിൽ ദണ്ഡം കാണില്ലല്ലോ.
ഒരു ഉൾനാടൻ ഗ്രാമത്തിലോ നഗരത്തിലെ തിരക്കൊഴിഞ്ഞ ഇടങ്ങളിലോ മൂന്ന് സെന്റ് പുരയിടത്തിൽ ഒരു ചെറു വീട് 10 ലക്ഷം രൂപക്ക് പണി തീർത്തെടുക്കാം. വസ്തു വില ഉൾപ്പടെ. അപ്രകാരം 700 വീടുകൾക്ക് 70 കോടി രൂപാ ചെലവ് വരും. തങ്ങളുടെ ഭരണ നേട്ടങ്ങളെ പറ്റി പൊങ്ങച്ചം പറയാൻ വേണ്ടി പരസ്യത്തിന് ചെലവാക്കിയ 70 കോടി കൊണ്ട് ഒരു ജില്ലക്ക് 50 വീടുകൾ വീതം 14 ജില്ലകൾക്ക് 700 വീടുകൾ രാപ്പാർക്കാൻ വീടില്ലാത്ത പാവപ്പെട്ടവർക്ക് നൽകാൻ സാധിക്കുന്നതിനേക്കാൾ എന്ത് ഭരണ നേട്ടം സർക്കാരേ!

ഹഹഹ
ReplyDeleteഇത് ചെറുത്.....!!!
ഇതൊക്കെ ഒരു ചിലവാണോ..... വാൽ മാത്രമല്ലേ അളയ്ക്ക് വെളിയിൽ വന്നിട്ടുള്ളു.....
ReplyDelete