ഇന്ന് രാവിലെ പത്രവായനക്ക് ശേഷം എന്റെ നല്ല പാതിയെ അടുത്ത് വിളിച്ചിരുത്തി ഞാൻ സത്യം ചെയ്തു.
"പടച്ചോനാണെ, മുത്തു നബിയാണെ എന്റെ മരിച്ച് പോയ വാപ്പയും ഉമ്മയുമാണെ ഉസ്താദിന്റെ മുട്ട് കാലാണെ സത്യം, നമ്മുടെ ഈ നാലു കുഞ്ഞുങ്ങളല്ലാതെ എനിക്ക് ഒരുത്തിയിലും വേറെ കുഞ്ഞുങ്ങൾ ജനിച്ചിട്ടില്ല, ഇത് സത്യം...."
"രാവിലെ വട്ടിളകിയോ മനുഷ്യാ നിങ്ങൾക്ക്....?" അവൾ ചൂടായി; "അടുക്കളയിൽ നൂറു കൂട്ടം പണി കിടക്കുമ്പോഴാണ് ങ്ങടെ ഒരു സത്യം ചെയ്യല്.... എന്തേ വല്ലിടത്തും പോയി വല്ല കോളും ഒപ്പിച്ചോ ? " അവൾ സംശയത്തോടെ എന്നെ നോക്കി.
"അതല്ലടോ, ഞാൻ ഒരു മുൻ കരുതൽ എടുത്തെന്നേ ഉള്ളൂ , ഇവിടെ വായനശാലയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാട്ടുകാർ എന്റെ പേര് നിർദ്ദേശിക്കാൻ സാദ്ധ്യതയുണ്ട്, റസിഡന്റ് അസ്സോസിയേഷനിലെ ഇപ്പോഴത്തെ നേതൃത്വം ഒഴിയുമ്പോൾ എന്റെ പേര് പരിഗണിച്ചേക്കാം...ഇതിലെല്ലാം അസൂയ ഉള്ള കക്ഷികൾ ധാരാളം പേർ കാണും....അവരെല്ലാം കൂടി സംഘടിച്ച് ദേ! ആ പെണ്ണിനെ ചെന്ന് നല്ലത് പോലെ കണ്ട് കരഞ്ഞ് പറഞ്ഞാൽ അവളുടെ ഇളയ കുഞ്ഞ് എന്റേതാണെന്ന് അവളൊരു പത്രപ്രസ്താവന നടത്തുമ്പോൾ എന്റെ പ്രസിഡന്റ് സ്ഥാനവും റസിഡന്റ് സ്ഥാനവും കട്ട പൊഹ! അവളാണെങ്കിൽ ആരെയും എന്തിനെയും എന്തും പറഞ്ഞ് എം.പി. സ്ഥാനവും മന്ത്രിസ്ഥാനവും ഫൂ! എന്ന് തെറിപ്പിക്കുന്നു. പിന്നല്ലേ ഈ പാവപ്പെട്ട ഞാൻ...പേടി ആകുന്നെടോ.....പുരുഷന്മാരെല്ലാം ഇനി ഭയന്ന് ജീവിച്ചേ മതിയാകൂ...അത് കൊണ്ടാണ് പൊന്നേ! ഞാൻ മുൻ കൂർ സത്യം ചെയ്യൽ നടത്തിയത്.......പടച്ചോനേ കാത്ത് കൊള്ളണേ!

No comments:
Post a Comment