പ്രവാചകന്‍ മുഹമ്മദ് നബി (സ.അ.) പറഞ്ഞു:- “ നീ ഇഹലോകത്തില്‍ അപരിചിതനെ പോലെ അല്ലെങ്കില്‍ വഴിയാത്രക്കാരനെ പോലെ ജീവിക്കുക. വൈകുന്നേരമായാല്‍ നീ പ്രഭാതത്തെ പ്രതീക്ഷിക്കരുത്. പ്രഭാതമായാല്‍ വൈകുന്നേരത്തേയും കാത്തിരിക്കരുത്. നിന്റെ ആരോഗ്യാവസ്ഥയില്‍ നിന്നും നിന്റെ രോഗാവസ്ഥയിലേക്ക് വേണ്ടത് നീ എടുത്ത് വെക്കുക. നിന്റെ ജീവിതത്തില്‍ നിന്നും മരണത്തിലേക്കും എടുത്ത് വെക്കുക.
*****************************************************************************************
നബി പറഞ്ഞു:- വൃദ്ധന്റെ ഹൃദയം രണ്ട് കാര്യങ്ങളില്‍ യുവാവായിരിക്കും. ഈ ലോകത്തോടുള്ള ഭ്രമത്തിന്റെ കാര്യത്തിലും ദീര്‍ഘായുസിന്റെ കാര്യത്തിലും.
***************************************************************************************
പ്രവാചകന്‍ അരുളി:- മനുഷ്യന് സമ്പത്തിന്റെ രണ്ട് താഴ്വര ഉണ്ടായാലും മൂന്നാമതൊന്ന് കൂടി അവന്‍ ആഗ്രഹിക്കും. അവന്റെ ഉള്ളം നിറക്കാന്‍ മണ്ണിനല്ലാതെ സാധ്യമല്ല.
*****************************************************************************************
നബി പറഞ്ഞു:- ധനവും ശാരീരിക ഗുണങ്ങളും തന്നേക്കാള്‍ കൂടുതലുള്ളവരിലേക്ക് നിങ്ങളിലാരെങ്കിലും നോക്കിയാല്‍ ആ രണ്ട് കാര്യങ്ങളിലും തന്നെക്കാളും താഴ്ന്ന നിലവാരമുള്ളവരിലേക്കും അവന്‍ നോക്കട്ടെ.
നബി ഇതും കൂടി പറഞ്ഞു:- ഒരു കണ്ണുള്ളവന്‍ ( തനിക്ക് ഒരു കണ്ണേ ഉള്ളൂ എന്ന് പരിതപിക്കാതെ) രണ്ട് കണ്ണുമില്ലാത്തവനെ (കുരുടനെ ) നോക്കട്ടെ.
*****************************************************************************************
പ്രവാചകന്‍ പറഞ്ഞു: ഉണങ്ങിയ മുന്തിരിങ്ങ പോലെ തലയുള്ള ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയെങ്കില്‍ പോലും അദ്ദേഹത്തെ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക.
*************************************************************************************
പ്രവാചകന്‍ അരുളി:- കോപാകുലനായിരിക്കെ ഒരു ന്യായാധിപനും രണ്ട്പേര്‍ക്കിടയില്‍ വിധി കല്‍പ്പിക്കരുത്.
***************************************************************************************
മനുഷ്യ കുലത്തിന്റെ അന്ത്യ നാല്‍വരെക്കുമുള്ള നിത്യ ഗുരുവിന്റെ മൊഴിമുത്തുകള്‍..!
ReplyDeleteപ്രശംസനീയം താങ്കളുടെ ഈ ഉദ്യമം..പ്രാര്‍ഥനയോടെ.!!
നബി വചനങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുന്ന സല്‍ക്കര്‍മ്മം തുടരട്ടെ.. ആശംസകളും ഒപ്പം പ്രാര്‍ധനയും. ഖുറാന്‍ മലയാളത്തില്‍ ലഭ്യമാണോ?
ReplyDeleteപ്രിയം നിറഞ്ഞ ബീമാപ്പള്ളി, താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
ReplyDeleteപ്രിയ ജിഷ്ണു ചന്ദ്രന്‍, താങ്കളുടെ സന്ദര്‍ശനത്തിന് നന്ദി രേഖപ്പെടുത്തുന്നു.
ഇപ്പോള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നത്, നബി വചനങ്ങളാണ്. ഹദീസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
താങ്കള്‍ ചോദിച്ച ഖുര്‍ ആന്‍ മലയാളത്തില്‍ ലഭ്യമാണ്.ഖുര്‍ ആന്റെ പരിഭാഷ മലയാളത്തില്‍ ധാരാളം ഉണ്ട്.
ലളിതമായ ഭാഷയില്‍ ശ്രീ വാണീദാസ് എളയാവൂരും, ഷൈഖ് മുഹമ്മദ് കാരക്കുന്നും ചേര്‍ന്ന് പരിഭാഷപ്പെടുത്തിയ “ഖുര്‍ ആന്‍ ലളിതസാരം” ഏളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.kimcalicut@gmail.com എന്ന ഇ.മെയില്‍ മേല്വിലാസത്തിലോ 04952724510,2725957 എന്ന ഫോണ്‍ നമ്പറിലോ പ്രസ്തുത ഗ്രന്ഥം പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചാല്‍ അവര്‍ എത്തിച്ച് തരും.
മറ്റ് മലയാള പരിഭാഷകളും ഗ്രന്ഥശാലകളില്‍ കിട്ടും.
താങ്കളുടെ ഒരു കമന്റ് ആസ്പദമാക്കി അഷ്ടാംഗഹൃദയം വായിക്കാന്‍ മാര്‍ഗമുണ്ടോ എന്ന് ഞാന്‍ അന്വേഷിക്കുകയാണ്. പഠനം എപ്പോഴും നല്ലതാണല്ലോ.
എല്ലാം പഠിക്കുക, നമ്മുടെ ബുദ്ധിയാല്‍ പഠിച്ചത് തിരിച്ചറിയുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
വളരെ നന്ദി. അഷ്ടാംഗ ഹൃദയം മലയാളം ലഭ്യമാണ്. തിരുവനന്തപുരത്ത് ആയുര്‍വേദകോളേജിന്‍റെ അടുത്തായി ഒരു പ്രഭൂസ് ബുക്സ്റ്റാള്‍ ആയുര്‍വേദ പുസ്തകങ്ങള്‍ക്ക് പേരുകേട്ടിടമാണ്. അഷ്ടാംഗ ഹൃദയത്തില്‍ ആയുര്‍വേദമാണ് പ്രതിപാദ്യം. സദ്വൃത്തിന്‍റെ ഭാഗമായി ചില സ്ഥലങ്ങളില്‍ നല്ല ജീവിത ചര്യകള്‍ തുടങ്ങിയവ പറയുന്നു.
ReplyDeleteഷെരീഫിക്കാ .... ഈദു ആശംസകള്‍...
ReplyDelete