Monday, August 22, 2011

പ്രവാചകന്‍പറഞ്ഞു(മൂന്ന്‍)മര്യാദകള്‍

പ്രവാചകന്‍(സ.അ.) പറഞ്ഞു:-ഒരാളും മറ്റൊരാളെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ച് അവിടെ ഇരിക്കരുത്. എന്നാല്‍ നിങ്ങള്‍ വിശാല മനസ്കരാവുകയും (സൌകര്യം ചെയ്ത് കൊടുക്കുകയും) വിശാലത ഉണ്ടാക്കി കൊടുക്കുകയും ചെയ്യുക.
***************************************************************************************
നബി തിരുമേനി പറഞ്ഞു:- നിങ്ങള്‍ മൂന്ന് പേര്‍ ഒരുമിച്ച് ഉള്ളപ്പോള്‍ ജനങ്ങളില്‍ കൂടിക്കലരുന്നത് വരെ ഒരാളെ ഒഴിവാക്കി രണ്ടാളുകള്‍ മാത്രം രഹസ്യം പറയരുത്. അത് അയാളെ ദു:ഖിപ്പിക്കും.
(മൂന്നാളുകള്‍ ഒരുമിച്ച് നില്‍ക്കുന്നിടത്ത് നിന്ന് ഒരാളെ മാത്രം മാറ്റി നിര്‍ത്തി രഹസ്യം പറയുന്നത് മൂന്നാമനു അപമാനമായി അനുഭവപ്പെടുമെന്ന് സാരം)
***************************************************************************************
പ്രവാചകന്‍ അരുളി‌:-ഇളയവന്‍ മൂത്തവര്‍ക്കും, നടക്കുന്നവന്‍ ഇരിക്കുന്നവനും, ചെറിയ സംഘം വലിയ സംഘത്തിനുമാണ് സലാം ചൊല്ലേണ്ടത്.
*************************************************************************************
ഇസ്ലാമിലെ ഏത് പ്രവര്‍ത്തിയാണ് ഏറ്റവും പ്രയോജനകരമെന്ന ഒരു മനുഷ്യന്റെ പ്രവാചകനോടുള്ള ചോദ്യത്തിന് അദ്ദേഹം ഇങ്ങിനെ ഉത്തരം പറഞ്ഞു.“ആഹാരം നല്‍കലും നീ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം ചൊല്ലലും”
**************************************************************************************
പ്രവാചകന്‍ അനുചരന്മാരോട് ഇടകലര്‍ന്നാണ് ജീവിച്ചിരുന്നതെന്ന് അനസ്(റ.അ) റിപ്പോര്‍ട്ട് ചെയ്യുന്നു. എത്രത്തോളമെന്നാല്‍ അദ്ദേഹത്തിന്റെ കൊച്ചു സഹോദരന്‍ അബൂ ഉമൈറിനോട് “മോനേ! നിന്റെ കുഞ്ഞു പക്ഷിയുടെ വിശേഷമെന്തൊക്കെയുണ്ട് എന്ന് ചോദിക്കുമായിരുന്നു.
*************************************************************************************
പ്രവാചകന്‍ പറഞ്ഞു:-“ നിങ്ങള്‍ പരസ്പരം വിദ്വേഷം വൈക്കരുത്, അസൂയ കാണിക്കരുത്, പരസ്പരം അവഗണിച്ച് തിരിഞ്ഞ് കളയരുത്. ദൈവദാസന്മാരേ! നിങ്ങള്‍ പരസ്പരം സഹോദരങ്ങളാവുക.മൂന്ന് ദിവസത്തിനപ്പുറം തന്റെ സഹോദരനോട് ബന്ധം മുറിക്കാന്‍ ഒരു മുസ്ലിമിന് അനുവാദമില്ല.”
***************************************************************************************
പ്രവാചകന്‍ അരുളി :- “മൂന്ന് രാത്രിയില്‍ കൂടുതല്‍ ഒരാളും തന്റെ സഹോദരനോട് ബന്ധം വിഛേദിച്ച് നില്‍ക്കാന്‍ പാടില്ല. അവര്‍ പരസ്പരം കണ്ട്മുട്ടുന്നു, അവന്‍ ഇവനില്‍ നിന്നും മുഖം തിരിക്കുന്നു, ഇവന്‍ അവനില്‍ നിന്നും മുഖം തിരിക്കുന്നു.അവരില്‍ ആദ്യം സലാം ചൊല്ലി ബന്ധം പുന:സ്ഥാപിക്കുന്നവന്‍ ശ്രേഷ്ഠനും കൂടുതല്‍ പ്രതിഫലാര്‍ഹനുമാണ്.
*************************************************************************************
നബി തിരുമേനി കല്‍പ്പിച്ചു:- നിങ്ങള്‍ ഊഹങ്ങളെ സൂക്ഷിക്കുക.കാരണം സംസാരത്തില്‍ ഏറ്റം കളവായത് ഊഹമാണ്. നിങ്ങള്‍ മറ്റുള്ളവരുടെ രഹസ്യങ്ങളും ന്യൂനതകളും അന്വേഷിച്ച്കൊണ്ടിരിക്കുകയും അരുത്. നിങ്ങള്‍ പരസ്പരം കിടമത്സരം നടത്തരുത്. വിദ്വേഷം പുലര്‍ത്തരുത്. അവഗണിച്ച് തിരിഞ്ഞ് കളയരുത്.ദൈവദാസന്മാരേ! നിങ്ങള്‍ പരസ്പരം സഹോദരന്മാരാവുക.
*************************************************************************************
പ്രവാചകന്‍ പറഞ്ഞു:- സത്യസന്ധത പുണ്യത്തിലേക്കും പുണ്യം സ്വര്‍ഗത്തിലേക്കും നയിക്കും.ഒരു മനുഷ്യന്‍ സത്യസന്ധത പുലര്‍ത്തിക്കൊണ്ടിരുന്നാല്‍ അല്ലാഹുവിങ്കല്‍ അവന്‍ സത്യസന്ധന്‍ എന്ന് രേഖപ്പെടുത്തപ്പെടും.കളവ് ദുഷ്ക്കര്‍മ്മത്തിലേക്ക് നയിക്കും.ദുഷ്ക്കര്‍മ്മം നരകത്തിലേക് നയിക്കും.ഒരു മനുഷ്യന്‍ നിരന്തരം കളവ് പറഞ്ഞാല്‍ അല്ലാഹുവിങ്കല്‍ അയാളെ മഹാനുണയനെന്ന് രേഖപ്പെടുത്തും.
*************************************************************************************
നബി പറഞ്ഞു:- ഗുസ്തിയില്‍ എതിരാളിയെ പരാജയപ്പെടുത്തുന്നവനല്ല ശക്തന്‍ . കോപമുണ്ടാകുമ്പോള്‍ മനസ്സിനെ പിടിച്ച് നിര്‍ത്തുന്നവനാണ്.
*************************************************************************************
പ്രവാചകന്‍ പറഞ്ഞു:- സത്യ വിശ്വാസിക്ക് ഒരേ മാളത്തില്‍ നിന്നും രണ്ട് പ്രാവശ്യം കടി ഏല്‍ക്കുകയില്ല.
*************************************************************************************
പ്രവാചകന്‍(സ.അ.) അരുളി:- തീര്‍ച്ചയായും തീ നിങ്ങളുടെ ശത്രുവാണ്. ഉറങ്ങാന്‍ പോകുമ്പോള്‍ നിങ്ങള്‍ അത് കെടുത്തുക

6 comments:

  1. അഷ്ടാംഗഹൃദയം പറയുന്നു- കൊലപാതകം, മോഷണം,വ്യഭിചാരം, ഏഷണി, ശകാരം, കള്ളം, അസംബന്ധം പറയല്‍, ദ്രോഹവിചാരം, പരദ്രവ്യത്തിലുള്ള ആഗ്രഹം, നാസ്തികത, ഇപ്രകാരമുള്ള പത്തുവിധ പാപകര്‍മ്മങ്ങള്‍ വാക്കുകൊണ്ടും മനസുകൊണ്ടും ഉപേക്ഷിക്കണം....
    എല്ലാം ഒന്ന്........

    ReplyDelete
  2. പ്രിയ ജിഷ്ണു ചന്ദ്രന്‍, അറിവ് പകര്‍ന്ന് തന്നതില്‍ ഏറെ നന്ദി.

    ReplyDelete
  3. തീര്‍ച്ചയായും തീ നിങ്ങളുടെ ശത്രുവാണ്. ????

    that means without enemy u cant have your lunch :)

    ReplyDelete
  4. ഗുസ്തിയില്‍ എതിരാളിയെ പരാജയപ്പെടുത്തുന്നവനല്ല ശക്തന്‍ . കോപമുണ്ടാകുമ്പോള്‍ മനസ്സിനെ പിടിച്ച് നിര്‍ത്തുന്നവനാണ്. !!!

    ReplyDelete
  5. പ്രിയപ്പെട്ട കലി, പ്രിയ ശ്രീനാഥന്‍, നന്ദി സ്നേഹിതരേ! നിങ്ങളുടെ ഇവിടെയുള്ള വരവിനും അഭിപ്രായങ്ങള്‍ക്കും.

    പ്രിയപ്പെട്ട മുക്കുവന്‍ , സ്നേഹിതാ താങ്കള്‍ ചൂണ്ടിക്കാണിച്ച കമന്റിനു ആസ്പദമായ നബി വചനം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി എടുത്ത് കുറിച്ചിട്ടതാണ്. മദീനയില്‍ വെച്ച് ഒരുരാത്രിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ ദുരന്തം കണ്ട് നബി പറഞ്ഞ വാചകമാണത്.രാത്രിയില്‍ തീ അണക്കാതെ കിടന്നാല്‍ തീ ശത്രു തന്നെ ആകും.മാത്രമല്ല ഉറങ്ങുമ്പോള്‍ വിളക്ക് അണക്കുവാനും പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കാരണങ്ങള്‍(ഒന്ന്) അടഞ്ഞു കിടക്കുന്ന മുറിയിലെ പ്രാണവായു കുറയും(രണ്ട്)വിളക്ക് എലി പോലുള്ള ജീവികള്‍ തട്ടിയിട്ടാല്‍ ഉറക്കത്തില്‍ നമ്മള്‍ അറിയില്ല, അപകടം സംഭവിക്കും. അന്ന് ഇലക്ട്രിക് ലൈറ്റ് ഇല്ലാ എന്നും ഓര്‍മിക്കുക.
    താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി ചങ്ങാതീ!

    ReplyDelete