പ്രവാചകന്‍ (സ.അ) അരുളി”രണ്ട് പേരുടെ ഭക്ഷണം മൂന്ന് പേര്‍ക്ക് മതിയാകും. മൂന്ന് പേരുടെ ഭക്ഷണം നാലു പേര്‍ക്കും.
***************************************************************************************
നബി പറഞ്ഞു.“സത്യവിശ്വാസി ഒരു വയറിനുള്ളതേ തിന്നൂ, എന്നാല്‍ സത്യ നിഷേധി ഏഴു വയറിനുള്ളത് തിന്നും.“
****************************************************************************************
ഉമറിബിനു അബൂസലമയില്‍ നിന്നും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.”ഞാന്‍ നബിയുടെ സംരക്ഷണത്തില്‍ വളരുന്ന ഒരു ബാലനായിരുന്നു. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ എന്റെ കൈ പാത്രത്തിന്റെ ഭാഗങ്ങളിലേക്ക് ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ പ്രവാചകന്‍ എന്നോട് പറഞ്ഞു” കുട്ടീ നീ ദൈവനാമത്തില്‍ ആരംഭിക്കുക., വലത് കൈ കൊണ്ട് തിന്നുക, പാത്രത്തിന്റെ നിന്നിലേക്ക് അടുത്ത ഭാഗത്ത് നിന്നും തിന്നുക.” അതിനു ശേഷം എന്റെ ഭക്ഷണ രീതി അപ്രകാരമായിരുന്നു.
**************************************************************************************
അനസ് (റ.അ) റിപ്പോര്‍ട്ട് ചെയ്തു.” നബി മരണം വരെ നേരിയ റൊട്ടിയോ രോമം കളഞ്ഞ് ചുട്ടെടുത്ത ആട്ടിന്‍ കുട്ടിയെയോ കഴിച്ചിരുന്നില്ല.
അനസ് തുടര്‍ന്നു.പ്രവാചകന്‍ വിഭവ സമൃദ്ധമായ ഭക്ഷണ ഇനമുള്ള പാത്രങ്ങള്‍ നിരത്തി വെച്ച് തിന്നുകയോ മൃദുവായ റൊട്ടി നബിക്ക് വേണ്ടി തയാറാക്കുകയോ ആഹാരം മേശമേല്‍ വെച്ച് തിന്നുകയോ ചെയ്തതായി എനിക്കറിയില്ല.
(ഇതെല്ലാം സാധിക്കുമായിരുന്ന കാലഘട്ടത്തില്‍ പോലും എത്രയും ലളിതമായാണ് പ്രവാചകന്‍ ജീവിച്ചിരുന്നത്.)
*************************************************************************************
പ്രവാചകന്‍ പറഞ്ഞു”നിറക്കപ്പെടുന്ന പാത്രങ്ങളില്‍ ഏറ്റവും ഹീനമായത് ആമാശയമാണ്.
നോമ്പ് തുറക്കുമ്പോള്‍ തീന്മേശയില്‍ പലതരം ഭക്ഷണ കൂമ്പാരങ്ങള്‍ നിരത്തുന്ന അഭിനവ സമൂഹത്തിനു ഒരു താക്കീതാവട്ടെ ഈ സന്ദേശം..
ReplyDeleteഇന്ന് ഇഫ്താര്‍ വിരുന്നു എന്ന് പറയുന്നത് ഭക്ഷ്യമേള ആണല്ലോ...നബി തിരുമേനി പഠിപ്പിച്ച ലാളിത്യം ഇന്ന് എവിടെ...ഇപ്പോള്‍ എല്ലാം ഒരുമാതിരി കാട്ടിക്കൂട്ടല്‍..
ReplyDeleteഷാനവാസ് പറഞ്ഞത് ചിന്തിക്കേണ്ട ഒന്നാണ്, നബി വചനങ്ങളുടെ വെളിച്ചത്തിൽ
ReplyDelete