Thursday, September 16, 2010

അരമുക്കാല്‍ കള്ളന്മാര്‍


അരക്കള്ളനും മുക്കാല്‍ കള്ളനും. രണ്ടും നേര്‍ക്കു നേരെ കണ്ടാല്‍ മല്പിടുത്തം തൊഴില്‍. തൊട്ടു മുമ്പുനടന്ന ബാലി-സുഗ്രീവ യുദ്ധത്തില്‍ നിന്നും പിടിച്ചു മാറ്റി രണ്ടു വശത്തായി നിര്‍ത്തി ഒരു ഫോട്ടോഎടുക്കാന്‍ തുനിഞ്ഞപ്പോള്‍ ലവന്മാരുടെ മുഖ ഭാവം കണ്ടോ! കള്ള ലക്ഷണം കാണിച്ചുനില്‍ക്കുകയാണു, ആളു മാറണം എന്നിട്ടു വേണം അടുത്ത ഗുസ്തിക്കു സമയം കണ്ടെത്താന്‍. എവന്മാരെ മുമ്പേ നിങ്ങള്‍ക്കു പരിചയമുണ്ടു. ഇവിടെയും അതാ അവിടെയും ഒന്നു പോയിനോക്കൂ.....(http://sheriffkottarakara.blogspot.com/2010/04/blog-post. ഉം

http://sheriffkottarakara.blogspot.com/2010/02/blog-post_05.)

5 comments:

  1. ഹഹ ഇപ്പോഴൊക്കെയല്ലേ ഇത് പോലെ തല്ലു കൂടി കളിക്കാന്‍ പറ്റൂ..

    ReplyDelete
  2. അവനേയും,ഇവനേയും കണ്ടു..!
    അഭിനവ ബാലി-സുഗ്രീവന്മാര്ക്ക്
    അവസരം നല്‍കൂ..വളരട്ടെ...
    എവന്മാരെ മുന്നെ പരിചയപ്പെടാനായില്ല.

    ReplyDelete
  3. കൊച്ചു മിടുക്കന്മാര്‍ 

    ReplyDelete
  4. മിടുക്കന്മാർ!
    ആശംസകൾ!

    (എന്റെ വീട്ടിലുണ്ട് ശരിക്കും രണ്ട് ബാലി- സുഗ്രീവന്മാർ! കണ്ണനും കിണ്ണനും. എന്റെ അനിയന്മാരാണ്!
    http://jayandamodaran.blogspot.com/2009/02/blog-post.html)

    ReplyDelete
  5. ഇവിടെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete