കമന്റു താഴെ പറയും വിധമാണു.
പോസ്റ്റും കമന്റുകളുംവായിച്ചു കൊണ്ടിരിക്കുകയായിരുന്നു.എന്റെ ഈ കമന്റ് ഈപോസ്ടിലെ184-മത്തേതാണു.ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ച പ്രധാന ആശയത്തെ പിന്താങ്ങിയുള്ള കമന്റുകള്‍ഞാന്‍ പ്രതീക്ഷിച്ചു കൊണ്ടേ ഇരുന്നു.പോസ്റ്റുകാരന്‍ തന്നെ പോസ്റ്റിനെ തുടര്‍ന്നുള്ള കമന്റുകളുടെമറുപടിയില്‍ അദ്ദേഹം മുന്നോട്ടു വെച്ച ആശയം ആവര്‍ത്തിച്ചെങ്കിലും ആരും അതത്ര പ്രാധാന്യംകൊടുത്തതായി കാണപ്പെട്ടില്ല.മതവിശ്വാസിയോ മതനിരാസനോ/യുക്തിവാദിയോ ആരുമാകട്ടെ തങ്ങളുടെ അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ചു സമൂഹത്തിലെ സ്നേഹരാഹിത്വവും കരുണ ഇല്ലായ്മയുംഹിംസക്കും മറ്റു അനീതികള്‍ക്കുമെതിരെ ശബ്ദം ഉയര്‍ത്തുക എന്ന വിഷയത്തില്‍ യോജിച്ചുകൂടേ എന്നചോദ്യമാണു ശ്രി.കെ.പി.സുകുമാരന്‍ മുന്നോട്ടു വെച്ചതു. ഈ ആശയത്തോടു യോജിക്കുന്നവര്‍ ആരാണുവിയോജിക്കുന്നവര്‍ ആരാണു എന്തുകൊണ്ടു അവര്‍ യോജിക്കുന്നു/വിയോജിക്കുന്നു എന്നൊക്കെ മേല്‍കമന്റുകള്‍ നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളൂ.അദ്ദേഹം മുന്നോട്ടു വെച്ചആശയത്തിലുപരി ഇവിടെ ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നതു അറിയപ്പെടുന്ന യുക്തിവാദിയായശ്രി.സുകുമാരനെ തങ്ങളുടെ ഭാഗത്തു ലഭ്യമായതിലും/നഷ്ടപെട്ടതിലും ഉള്ള അഭിപ്രായപ്രകടനങ്ങളയിരുന്നു എന്നു കാണാന്‍ കഴിയുന്നു.ചിലര്‍ അദ്ദേഹം ഏകപക്ഷീയമായി കാര്യങ്ങള്‍വിഷയീഭവിപ്പിച്ചു എന്ന ആരോപണവും അതു തെളിയിക്കാന്‍ വാദഗതികളും ചോദ്യാവലിയും മുന്നോട്ടുവെച്ചു. ഒരു വ്യക്തി പഴയതില്‍ നിന്നും വ്യത്യസ്തമായി ആശയങ്ങള്‍ അവതരിപ്പിച്ചിടത്തു തുടങ്ങി ഈസംവാദം.തുറന്ന മനസ്സോടെ ലോകത്തെ നിരീക്ഷിക്കുന്ന വ്യക്തിയില്‍ കാലം ഉദ്പാദിപ്പിക്കുന്ന അനുഭവങ്ങളുടെവെളിച്ചം അദ്ദേഹം ഇതുവരെ കാണാതിരുന്ന വശങ്ങളെ പ്രകാശമാനമാക്കിയിരിക്കാം.പുതുതായി തന്റെനിരീക്ഷണത്തില്‍ പെട്ട വസ്തുതകളുടെ വെളിച്ചം തന്റെ പഴയ കാഴ്ചപ്പാടുകളുടെ എതിര്‍ദിശയെയായിരിക്കും ചൂണ്ടി കാണിച്ചു കൊടുത്തതു. ഈ അവസ്തയില്‍ പഴയതും പുതിയതുമായനിരീക്ഷണങ്ങള്‍ സംയോജിപ്പിച്ചു എന്താണു മനുഷ്യ ജീവിതം കൊണ്ടു ഈ ലോകത്തിനുണ്ടാകേണ്ടപ്രയോജനം എന്നിടത്തുഎത്തി ചേര്‍ന്നപ്പോള്‍ യോജിക്കാവുന്ന മേഖല അദ്ദേഹം കണ്ടെത്തുന്നു.ആശയാടിസ്ഥാനത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ചു അനീതികള്‍ തുടച്ചു മാറ്റിമനുഷ്യ സ്നേഹം എന്ന ലക്ഷ്യത്തില്‍ ഒന്നിച്ചു കൂടെ എന്ന ചോദ്യം ഉടലെടുത്തതു ആ സന്ദര്‍ഭത്തിലാണുഎന്നു ഞാന്‍ കരുതുന്നു.
ശ്രി.കെ.പി.എസ്സിനെ സംബന്ധിച്ച മേല്‍ കാണിച്ച എന്റെ നിഗമനങ്ങള്‍ തെറ്റായിരിക്കാം
പക്ഷേ ഒരു സത്യം നമ്മുടെ മുമ്പിലുണ്ടു.
ഇപ്പോല്‍ ജീവിച്ചിരിക്കുന്നവരെ 100 വര്‍ഷങ്ങള്‍ക്കു മുമ്പു ആരും അറിയില്ലായിരുന്നു.100 വര്‍ഷങ്ങള്‍ക്കുശേഷം സാധാരണ ഗതിയില്‍ നമ്മളെ ആരും അറിയാന്‍ പോകുന്നുമില്ല.അതിനാല്‍ ഇപ്പോല്‍ നമ്മുടെമുമ്പില്‍ ഉള്ള ജീവിതമാണു നമ്മുടെ കര്‍മ പഥം..വഴിയില്‍ കിടക്കുന്ന ഒരു കല്ലു എടുത്തു മാറ്റിയിട്ടായാലും മറ്റുള്ളവരെ നാം സഹായിക്കേണ്ടതല്ലേ നമ്മുടെ ഈ കര്‍മ പഥത്തില്‍. നമുക്കു അപരനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അവന്റെ നേരെ ഒരു പുഞ്ചിരി പൊഴിക്കാനെങ്കിലും സന്മനസ്സ് ഉണ്ടാകേണ്ടതല്ലേ. ഇതൊന്നും നമുക്കു കഴിയില്ലാ എങ്കില്‍ ഒരു വാക്കു കൊണ്ടു പോലും മറ്റുള്ളവര്‍ക്കു പ്രയാസം സൃഷ്ടിക്കാതിരുന്നു കൂടേ? നടേ പറഞ്ഞ വിധത്തില്‍ നമുക്കു ജീവിക്കാതിരിക്കാന്‍ കഴിയാത്തവിധം ഏതെങ്കിലും ആശയം നമ്മുടെ മുമ്പില്‍ തടസ്സം സൃഷ്ടിക്കുന്നു എങ്കില്‍ ആ ആശയത്തെ കളയാന്‍ സമയമായോ എന്നു ചിന്തിക്കുകയെങ്കിലും ചെയ്തു കൂടേ.
അല്‍പ്പമായെങ്കിലും സമൂഹത്തിനു നന്മ ചെയ്യാതെ ഭൂമിയില്‍ വെറുതേ കുറേ കാലംജീവിച്ചു പിന്നീടുമരിച്ചിട്ടു എന്തു കാര്യം.
ഈ കാഴ്ചപ്പാടില്‍ ശ്രി.കെ.പി.സുകുമാരന്റെ പോസ്റ്റിന്റെ താല്പര്യം നിരീക്ഷിച്ചിരുന്നു എങ്കില്‍ എത്ര നന്നായേനെ.
നന്ദി മാഷേ, അവിടെ ചര്‍ച്ച നീണ്ടു പോകുന്നത്കൊണ്ട് അവസാനിപ്പിച്ചതായിരുന്നു. വീണ്ടുമൊരു പോസ്റ്റുമായി സംവാദം തുടരാമെന്ന് കരുതി. ഏതായാലും ഈ പോസ്റ്റിന്റെ ലിങ്ക് അവിടെ ചേര്‍ത്തിട്ടുണ്ട്. നമുക്ക് സംവാദത്തിന് സഹനത്തിന്റെ ഒരു മാതൃക എല്ലാവരേയും ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയുമോ എന്ന് ശ്രമിക്കാം. ഹാരൂണ്‍ക്കയാണ് ഈ പോസ്റ്റിനെ പറ്റി പറഞ്ഞത്.
ReplyDelete>>>>>മതവിശ്വാസിയോ മതനിരാസനോ/യുക്തിവാദിയോ ആരുമാകട്ടെ തങ്ങളുടെ അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ചു സമൂഹത്തിലെ സ്നേഹരാഹിത്വവും കരുണ ഇല്ലായ്മയുംഹിംസക്കും മറ്റു അനീതികള്‍ക്കുമെതിരെ ശബ്ദം ഉയര്‍ത്തുക എന്ന വിഷയത്തില്‍ യോജിച്ചുകൂടേ എന്നചോദ്യമാണു ശ്രി.കെ.പി.സുകുമാരന്‍ മുന്നോട്ടു വെച്ചതു.>>>>>
ReplyDeleteഎന്തു നന്മചെയ്യാന്‍ പുറപ്പെട്ടാലും മാനവികസ്നേഹത്തിന്റെ പേരില്‍ അവസാനം വരെ മതനിരാസക്കാരനേ ബാക്കിയാവൂ. വിശ്വാസികള്‍, തന്റെ വിശ്വാസവുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ അവന്റെ മുന്‍ഗണനകള്‍ മാറും. യോജിപ്പു വിയോജിപ്പാവും; കാരണം വിശ്വാസിക്കു വിശ്വാസം കഴിഞ്ഞേയുള്ളൂ എല്ലാം.
താങ്കളെ കൊണ്ട് ഈ പോസ്റ്റ് എഴുതിക്കുന്നത് വരെ വിശ്വാസം നല്‍കുന്ന ഊര്‍ജ്ജമാണ്.
മതമില്ലാത്തവന്റെ മാനവീക സ്നേഹത്തിന്റെ അതിരു നിശ്ചയിക്കാന്‍ മാത്രം വിശ്വാസികള്‍ വളരില്ല. മതമില്ലാത്തവന് തന്റെ ജീവിതം തന്നെ സഹജീവികള്‍ക്ക് വേണ്ടിയുള്ള തപസ്യയാണ്, അവിടെ അല്പത്വത്തിന്റെ നൂല്പാലങ്ങളില്ല. താങ്കള്‍ തന്നെ പറയുന്നത് നോക്കുക.
">>>>>അല്‍പ്പമായെങ്കിലും സമൂഹത്തിനു നന്മ ചെയ്യാതെ ഭൂമിയില്‍ വെറുതേ കുറേ കാലംജീവിച്ചു പിന്നീടുമരിച്ചിട്ടു എന്തു കാര്യം.>>>>"
നഷ്ടബോധം നല്ലത് തന്നെ; ഒരു ജീവിതം മുഴുവന്‍ പരലോക ചിന്തയും പ്രാര്‍ത്ഥനയുമായി വൃഥാവിലാക്കിയതിന്റെ കുമ്പസാരമാണ് ഈ വാക്കുകളില്‍.
മതകീയ സമൂഹത്തില്‍ ഒരു മതനിരാസക്കാരന്റെ ജീവിതം അത്യന്തം സംഘര്‍ഷഭരിതമാണ്. മതത്തിന്റെ സംഘബലവും പോര്‍വിളിയും അവനെ എന്നും പ്രതിരോധത്തിലാക്കും; ഈ ഒറ്റപ്പെടലിനെ സഹിക്കണമെങ്കില്‍ അസാമാന്യ ചങ്കൂറ്റം വേണം.
ശ്രീ സുകുമാരന്റെ പോസ്റ്റ് വായിച്ചപ്പോള്‍ എവിടേയും കാലുറക്കാതെ അത്തുംപിത്തും പറയുന്നതായാണ് എനിക്ക് മനസ്സിലായത്. താങ്കളെ പോലെയുള്ള ഇസ്ലാംമത വിശ്വാസികള്‍ ഇത്തരം കയ്യൊപ്പുകള്‍ തിരയുന്നത് വിശ്വാസത്തോടുള്ള ചാഞ്ചാട്ടമാണ്. ഒരു ‘ദൈവീക’ മതക്കാരന്‍ ഒരു യുക്തിവാദിയുടെ ശുപാര്‍ശയക്ക് വേണ്ടി വേവലാതിപ്പെടുന്നത് ദൈവത്തെ ചെറുതാക്കലല്ലെ.
പ്രിയ കെ.പി.എസ്. മാഷ്, നന്ദി.
ReplyDeleteപ്രിയ യരലവ, ഇവിടെ സന്ദര്‍ശിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.
സഹജീവിയോടു കാരുണ്യത്തോടെ പെരുമാറുക എന്നതു ആരു ചെയ്താലും അതു അംഗീകരിക്കേണ്ടതുണ്ടു എന്ന അഭിപ്രായക്കാരനാണു ഞാന്‍.അതു മത നിരാസക്കാരനായാലും വിശ്വാസി ആയാലും.ഏതൊരു കാര്യവും വിശ്വാസിക്കു കഴിയില്ല മത നിരാസക്കാരനു കഴിയില്ല എന്ന മുന്‍ ധാരണയില്‍ കാണുന്നതു ശരിയല്ല എന്നു വിശ്വസിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു.
>>>>ഒരു ജീവിതം മുഴുവന്‍ പരലോക ചിന്തയും പ്രാര്‍ത്ഥനയുമായി വൃഥാവിലാക്കിയതിന്റെ ...<<< താങ്കളോടു ഈ അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നു. ജീവിതത്തില്‍ പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും വേണമെന്നും ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയുമായി കഴിയാന്‍ പറയുന്ന മതം മതമല്ല മത ആഭാസമാണു എന്നും ഞാന്‍ കരുതുന്നു.
നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ഈ പ്രപഞ്ചത്തില്‍ അതിന്റേതായ അനുരണനങ്ങള്‍ സൃഷ്ടിക്കും എന്നും എന്നിലടങ്ങിയിരിക്കുന്ന ഊര്‍ജം ആ അനുരണങ്ങളുടെ ഗതിവിഗതികളാല്‍ നിയന്ത്രിക്കപ്പെടാം എന്നുംഅതിനാല്‍ തന്നെ ഓരോ പ്രവര്‍ത്തി ചെയ്യുമ്പോഴും അതില്‍ സൂക്ഷമത വേണമെന്നുമുള്ള അഭിപ്രായക്കാരനാണു ഞാന്‍.അതു കൊണ്ടു തന്നെ ഒരു വാക്കു കൊണ്ടു പോലും സഹജീവിക്കു ബുദ്ധിമുട്ടു ഉണ്ടാകരുതു എന്ന ആശയത്തില്‍ വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.ഇതു എന്റെ അഭിപ്രായമാണു.. താങ്കള്‍ യോജിക്കണമെന്നില്ല.നമുക്കു യോജിക്കാന്‍ കഴിയാത്ത അഭിപ്രായങ്ങളോടു വിനയത്തോടെ വിയോജിപ്പു പ്രകടിപ്പിക്കുകയും പിന്മാറുകയും ചെയ്യുന്നതാണു ശരിയെന്നും ഞാന്‍ കരുതുന്നു.ഈ ശരി ഞാന്‍ വിശ്വസിക്കുന്ന ദര്‍ശനത്തില്‍ നിന്നു എനിക്കു ലഭിച്ച അറിവാണു.
ഞാന്‍ വിശ്വസിക്കുന ദര്‍ശനത്തില്‍ മറ്റുള്ളവരുടെ കയ്യൊപ്പു തേടി നടക്കേണ്ട ചാഞ്ചല്യം ഇതുവരെ എന്നില്‍ ഉണ്ടായിട്ടില്ല സുഹൃത്തേ!
മറ്റുള്ളവരുടെ തലയില്‍ ഞാന്‍ കയറി ഇരുന്നു ചിന്തിക്കരുതു എന്നു എനിക്കു നിര്‍ബന്ധമുണ്ടു. അതു പോലെ മറ്റുള്ളവര്‍ എന്റെ തലയില്‍ കയറി ഇരുന്നു ചിന്തിച്ചാല്‍ അതു എന്റെ അഭിപ്രായവുമാകില്ല.താങ്കള്‍ അങ്ങിനെ ചെയ്യുന്നു എങ്കില്‍ അതു താങ്കളുടെ കാര്യം.അതു കൊണ്ടു തന്നെ താങ്കളുടെ ഈ വരികള്‍ക്കു
>>>>താങ്കളെ പോലെയുള്ള ഇസ്ലാംമത വിശ്വാസികള്‍ ഇത്തരം കയ്യൊപ്പുകള്‍ തിരയുന്നത് വിശ്വാസത്തോടുള്ള ചാഞ്ചാട്ടമാണ്. ഒരു ‘ദൈവീക’ മതക്കാരന്‍ ഒരു യുക്തിവാദിയുടെ ശുപാര്‍ശയക്ക് വേണ്ടി വേവലാതിപ്പെടുന്നത് ദൈവത്തെ ചെറുതാക്കലല്ലെ.<<<<എനിക്കു മറുപടി പറയേണ്ടകാര്യവുമില്ലെന്നു തോന്നുന്നു.
ഇസ്ലാം വിശ്വാസിയല്ലാത്ത ആള്‍ക്കാര്‍ മുഹമ്മദ് നബിയേയും ഇസ്ലാമിനേയും കുറിച്ച് എന്തെങ്കിലും പോസിറ്റീവ് ആയി പറഞ്ഞ് പോയാല്‍ അത് വല്യ് കാര്യമായി ഇസ്ലാമിക പ്രഭാഷകരും എഴുത്തുകാരും എടുത്തുകാട്ടാറുണ്ട്; പൊതുവെ തന്റെ വിശ്വാസത്തിന് ആരുടെയെങ്കിലും കയ്യൊപ്പ് വേണം എന്ന ആത്മവിശ്വാസമില്ലാത്തവരെ കുറിച്ച് പറഞ്ഞതാണ്. ഈ യൊരു വികാരം തന്നെയാണ് ശ്രീ: സുകുമാരനെ ബുലോകത്തെ ഇസ്ലാമിക വിശ്വാസികള്‍ അഘോഷിക്കുന്നതും. ഇത്രയുമാണ് ഞാനുദ്ധേശിച്ചത്; അതിനു താങ്കളുടെ തലയില്‍ കയറിയിരുന്നു ചിന്തിക്കുന്നു എന്ന രീതിയില്‍ പറയുന്നത് കുറച്ച് കടുപ്പത്തിലായി പോയി. :(
ReplyDelete>>>ഒരു ജീവിതം മുഴുവന്‍ പരലോക ചിന്തയും പ്രാര്‍ത്ഥനയുമായി വൃഥാവിലാക്കിയതിന്റെ ...<<< താങ്കളോടു ഈ അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നു. ജീവിതത്തില്‍ പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും വേണമെന്നും ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയുമായി കഴിയാന്‍ പറയുന്ന മതം മതമല്ല മത ആഭാസമാണു എന്നും ഞാന്‍ കരുതുന്നു.
ഇഹലോക ജീവിതം നിരര്‍ത്ഥകം, ക്ഷണഭംഗുരം, ഈ ജീവിതം അവസാനിക്കുന്നേടത്ത് നിന്നാണ് ശാശ്വത ജീവിതം തുടങ്ങുന്നത്, ഒരു വഴിയാത്രക്കാരനെ പോലെയാവണം ഈ ജീവിതം, ഈ ലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ്, ധനവും, മക്കളും ദുനിയാവിന്റെ സൌന്ദര്യങ്ങളാണ്, അല്ലാഹുവിന്റെ അടുക്കല്‍ ബാക്കിയാവുന്നത് സല്‍കര്‍മ്മങ്ങള്‍ മാത്രമാണ്, കര്‍മ്മങ്ങളില്‍ ഏറ്റവും പുണ്യം നിസ്കാരമാണ്. രമദാനില്‍ ഒരു റക്-അത്ത് നിസ്കാരത്തിന് എഴുപതിന്റെ കൂലിയാണ്, രമദാനില്‍ ആയിരം രാവിന്റെ ഫലമുള്ള ഒരു രാത്രിയുണ്ട്......ഇതൊക്കെ ഒരു തീവ്രമതവിശ്വാസിയെ ജീവിതം മുഴുക്കെ പ്രാര്‍ത്ഥനയും ആരാധനയുമായി കഴിച്ചുകൂടാന്‍ പ്രേരിപ്പിക്കുന്ന പ്രലോഭനങ്ങളാണ്.
പ്രാഥമിക കര്‍മ്മങ്ങള്‍ മാത്രം ചെയ്ത് ബാക്കി സമയം മുഴുവനും ആരാധനകളില്‍ മുഴുകി ദൈവത്തിന്റെ ഇഷ്ടദാസനാവാന്‍ കൊതിച്ചിരിക്കുന്ന ജീവിക്കുന്ന ഉദാഹരണങ്ങളെ എനിക്കു ചുറ്റും ഏത്രയോ ഉണ്ട്. രാത്രി മുഴുവന്‍ നിന്നുകൊണ്ട് നിസ്കരിച്ച് കാലില്‍ നീരുവീഴാറുണ്ട്, ദിവസവും നൂറു തവണ പശ്ചാതാപിക്കാറുണ്ട് എന്ന് മുഹമ്മദ് നബിയെ കുറിച്ച് ഹദീസ് കാണാം, ഈ നബിയില്‍ നിന്നുള്ള പ്രചോദനം, ഒരു മുസ്ലിം ളുഹാ, അഞ്ച്നേരത്തെ നിര്‍ബന്ധ നിസ്കാരം, അതിന്റെ മുന്നിലും പിന്നിലുമുള്ള സുന്നത്ത് നിസ്കാരം, തറാവീഹ്, തഹജ്ജുദ്, പിന്നെ അനേകം സുന്നത്ത് നിസ്കാരങ്ങള്‍, തസ്ബീഹ് നിസ്കാരം, - സുഹൃത്തെ ഒരു മുസ്ലിമിന്റെ ജീവിതത്തിന്റെ ആകെ ത്തുക ഒന്ന് നിരീക്ഷിക്കരുതോ. നേര്‍ക്ക് നേരെ കൊച്ചുകുട്ടികളെ ശ്രദ്ധിക്കാതെ കിട്ടുന്ന സമയം മുഴുവനും നിസ്കാരപായയില്‍ ചിലവഴിക്കുന്ന അമ്മമാരെ അങ്ങിനെയാക്കിത്തീര്‍ത്തത് ഈ പ്രത്യയശാസ്ത്രം തന്നെയല്ലെ. താങ്കള്‍ ഒരു മുസ്ലിം ആയത് കൊണ്ട് പറയുന്നതാണ്. ഒരു മുസ്ലിമിന്റെ റിട്ടയര്‍മെന്റ് ജീവിതം ശ്രദ്ധിക്കുക, മരണാനന്തരജീവിതത്തിന്റെ വേവലാതിയില്‍ മുഴുപ്രാര്‍ത്ഥനയുമായി കഴിയുന്നതിലാണ് കൂടുതല്‍ താല്പര്യം കാണുക.
താന്കളുടെ വാക്ക് എനിക്കിഷ്ടായി.
“ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയുമായി കഴിയാന്‍ പറയുന്ന മതം, മതമല്ല, മത ആഭാസമാണു എന്നും ഞാന്‍ കരുതുന്നു. "
ഈ ആഭാസത്തിന് കാരണവും താന്കളുടെ മതത്തിന്റെ പ്രലോഭനം തന്നെ. രാത്രിപോലും പുറത്തിറങ്ങാതെ റമദാനില്‍ മുസ്ലിം പള്ളികളില്‍ കഴിച്ചുകൂട്ടി നിസ്കരിക്കുന്നവരെ കണ്ടിട്ടില്ലെ. ലോകത്തുള്ള എല്ലാ മതവിശ്വാസികളുടെ പ്രാര്‍ത്ഥനാലയങ്ങളും എത്ര മനുഷ്യസമ്പത്താണ് വൃഥാവിലാക്കുന്നേ..ഇവിടെ യാണ് താങ്കളുടെ ഈ വരികള്‍ക്ക് പ്രസക്തിയേറുന്നത്. "നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ഈ പ്രപഞ്ചത്തില്‍ അതിന്റേതായ അനുരണനങ്ങള്‍ സൃഷ്ടിക്കും"
ജാഥയ്ക്ക് വരിനിന്ന് ജയ്‌വിളിക്കുന്നതും ഒരു തരം പ്രാര്‍ത്ഥനയാണോ ? വഴിമുടക്കുന്ന പ്രാര്‍ത്ഥനകള്‍ ? :)
ഈ പോസ്റ്റിൽ പറഞ്ഞ കാര്യത്തോട് യോജിക്കുന്നു.
ReplyDeleteജീവിതം മുഴുവൻ പ്രാർത്ഥനയുമായി കഴിയാൻ ഏത് മതമാണ് പറയുന്നത് ?
ReplyDeleteമനസിലാക്കിയതിന്റെ കുഴപ്പമല്ലാതെ മറ്റൊന്നുമല്ല ഈ പ്രസ്ഥാവനയുടെ കാതൽ
true..!
ReplyDeleteനല്ല കുറിപ്പ് .. ഞാനും
ഒരു പ്രതികരണം എഴുതിയിട്ടുണ്ട് .. കാണുമല്ലോ
>>>>>>ജീവിതം മുഴുവൻ പ്രാർത്ഥനയുമായി കഴിയാൻ ഏത് മതമാണ് പറയുന്നത് ?
ReplyDeleteമനസിലാക്കിയതിന്റെ കുഴപ്പമല്ലാതെ മറ്റൊന്നുമല്ല ഈ പ്രസ്ഥാവനയുടെ കാതൽ>>>>>>
@ basheer പി.ബി. വെള്ളറക്കാട്.
മനസ്സിലാക്കിയതിന്റെ കുഴപ്പം പറഞ്ഞ് തന്നാല്‍ നന്നായിരുന്നു.
ജീവിതം മുഴുക്കെ സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ശാശ്വത ജീവിതത്തില്‍ ഉന്നതസ്ഥാനീയനാവുകയാണ് മുസ്ലിമിന്റെ പരമമയായ ലക്ഷ്യം. സല്‍കര്‍മ്മങ്ങളില്‍ ഏറ്റവും സ്രേഷ്ടം നിസ്കാരം. രണ്ടാമതേ ബാക്കി എന്തുമാകുന്നുള്ളൂ.
ദൈനംദിന ജീവിതത്തില്‍ വാഴയ്ക്ക് വെള്ളമൊഴിക്കുന്നതാണ് സല്‍കര്‍മ്മം. ആയിരം തവണ നിസ്കരിക്കുന്നത് കൊണ്ടോ പതിനായിരം തവണ ‘ദൈവമേ നീ പരിശുദ്ധനാണ്’ എന്ന് ജപിച്ചിരിക്കുന്നത് കൊണ്ടോ ദൈവം ഒരു വാഴപ്പഴം പോലും മുന്നില്‍ കൊണ്ടു തരില്ല.
@യരലവ
ReplyDelete>ജീവിതം മുഴുക്കെ സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ശാശ്വത ജീവിതത്തില്‍ ഉന്നതസ്ഥാനീയനാവുകയാണ് മുസ്ലിമിന്റെ പരമമയായ ലക്ഷ്യം.<
തീർച്ചയായും
> സല്‍കര്‍മ്മങ്ങളില്‍ ഏറ്റവും സ്രേഷ്ടം നിസ്കാരം. രണ്ടാമതേ ബാക്കി എന്തുമാകുന്നുള്ളൂ. <
ഇതാണ് ഞാൻ പറഞ്ഞ -താങ്കൾ മനസിലാക്കിയിടത്തെ ഒരു തെറ്റ്,
ശരീരംകൊണ്ട് നിർബന്ധമായ ‘ആരാധന‘കളിൽ ഏറ്റവും ശ്രേഷ്ഠമായതാണ് നിസ്കാരം.ഇതാണ് ഇസ്ലാമിക അധ്യാപനം.
>>ദൈനംദിന ജീവിതത്തില്‍ വാഴയ്ക്ക് വെള്ളമൊഴിക്കുന്നതാണ് സല്‍കര്‍മ്മം.<<
അവസാന നിമിഷം അടുത്തെന്ന് ഉറപ്പായാലും വൃക്ഷലതാതികൾ നട്ടു പിടിപ്പിക്കുന്നതിന്നെ പ്രോത്സാഹിപ്പിക്കുകയും അതിനു പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു ഇസ്‌ലാം.
> ആയിരം തവണ നിസ്കരിക്കുന്നത് കൊണ്ടോ പതിനായിരം തവണ ‘ദൈവമേ നീ പരിശുദ്ധനാണ്’ എന്ന് ജപിച്ചിരിക്കുന്നത് കൊണ്ടോ ദൈവം ഒരു വാഴപ്പഴം പോലും മുന്നില്‍ കൊണ്ടു തരില്ല <
അങ്ങിനെമാത്രം ജപിച്ച് ജീവിക്കാൻ മതം ഉത്ബോധിപ്പിക്കുന്നില്ല. അധ്വാനിച്ച് ജിവിക്കുന്നതിന്റെ മഹത്വം ഉത്ഘോഷ്ക്കുകയാണ് ചെയ്തത്.
വിശദമായി ഈദിനു ശേഷം..ആവശ്യമെങ്കിൽ
This comment has been removed by the author.
ReplyDelete>>>ശരീരംകൊണ്ട് നിർബന്ധമായ ‘ആരാധന‘കളിൽ ഏറ്റവും ശ്രേഷ്ഠമായതാണ് നിസ്കാരം.ഇതാണ് ഇസ്ലാമിക അധ്യാപനം.<<<<
ReplyDeleteശരീരംകൊണ്ട്‘നിര്ബന്ധ’ ആരാധന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു ശിക്ഷപോലെ ദൈവത്തെ ഭയപ്പെട്ട് മനസ്സന്നിദ്ധ്യമില്ലാതെ ചെയ്യുന്ന ആരാധന എന്നാണോ ?
മുഹമ്മദ് നബിയുടെ ചര്യയായി ഐച്ഛികമായ കുറേ നിസ്കാരങ്ങള് സല്‍കര്‍മ്മമായുണ്ട്. കൂടാതെ ഒരാള്ക്ക് രാവും പകലുമായി എത്രവേണമെങ്കിലും ഐച്ഛികമായി നിസ്കരിക്കാം. അങ്ങിനെ നിസ്കരിക്കുന്നതും ശ്രേഷ്ഠമായ ആരാധനയായ നിസ്കാരം തന്നെയല്ലെ ?
>>>വൃക്ഷലതാതികൾ നട്ടു പിടിപ്പിക്കുന്നതിന്നെ പ്രോത്സാഹിപ്പിക്കുകയും അതിനു പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു ഇസ്ലാം.<<<
പൊതു സമൂഹത്തിന് ഒരുപകാരവുമില്ലാത്ത നിസ്കാരം, ഹജ്ജ്, പോലെയുള്ള നിര്ബന്ധ ആരാധനകളെ പോലെയാണോ ഇസ്ലാമിലെ ഈ പ്രോത്സാഹനങ്ങള്‍ ?
വൃക്ഷം നടുന്നതിനേക്കാള് എത്രയോ ഇരട്ടി പ്രതിഫലമല്ലെ ശ്രേഷ്ഠമായ ആരാധനയായ നിസ്കാരിച്ചാല് ലഭ്യമാവുക, പ്രത്യേകിച്ചും നോമ്പുകാലങ്ങളില്‍.
ഖുര്ആന് പറയുന്നു.
"അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള് കഴിഞ്ഞാല് ആ ബഹുദൈവവിശ്വാസികളെ നിങ്ങള് കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര് പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യുന്ന പക്ഷം നിങ്ങള് അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്"-(അധ്യായം 9 - തൌബ, സൂക്തം-5)
നിസ്കരിച്ചില്ലെങ്കില് കൊന്നുകളയണം എന്ന് ഖുറാന് പറയുന്നു, വൃക്ഷലതാതികള് നട്ടുപിടിപ്പിക്കുന്നില്ലെങ്കില് കൊന്നുകളയണം എന്ന സൂക്തം ഖുറാനിലുണ്ടോ ?
ഇത്ര പ്രാധാന്യത്തോടെ ഖുറാന് നിസ്കാരത്തെ കുറിച്ച് പറയുമ്പോള് ജനം പള്ളിയിലേക്ക് പോകുമോ ? അതോ തൂമ്പപിടിക്കാന് പോകുമോ ?
ഇസ്ലാമിക ലോകം പള്ളികളെടുക്കുന്ന പ്രാധാന്യത്തോടെ കൃഷി, വനവല്കരണം പോലെയുള്ള പദ്ധതികള് നടത്തുന്നുണ്ടോ ?
>>>>> അങ്ങിനെമാത്രം ജപിച്ച് ജീവിക്കാൻ മതം ഉത്ബോധിപ്പിക്കുന്നില്ല. അധ്വാനിച്ച് ജിവിക്കുന്നതിന്റെ മഹത്വം ഉത്ഘോഷ്ക്കുകയാണ് ചെയ്തത്.<<<<<
ഖുര്ആനില് നിന്നു:
“ഭൂമിയില് യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന് അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്“-(അധ്യായം 11- ഹൂദ്, സൂക്തം-6)
ഉപജീവനത്തിന് വാ കീറിയ ദൈവം ഭക്ഷണം തരും എന്ന് ദൈവം തന്നെ പറഞ്ഞാല് ; പിന്നെ ദൈവത്തിനെ മണിയടിച്ചിരിക്കുന്നതല്ലേ ബുദ്ധി.
ദേ ‘അല്ലാഹു‘ വിനെകൊണ്ട് വീണ്ടും പറയിപ്പിക്കുന്നു.
“അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന് സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളായവരേ, നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക.“-അധ്യായം അല് അഹ്സാബ് 33 സൂക്തം 56). മുഹമ്മദ് നബി, അല്ലാഹുവിനെകൊണ്ട് വരെ സ്വലാത്ത് ചൊല്ലിപ്പിക്കുന്നു,പിന്നെ പാവം മനുഷ്യനെ എന്തിന് കുറ്റം പറയണം. വെറുതെയാണോ റമദാനില് ഏഷ്യാനെറ്റില് ലൈവായി പകല് പട്ടിണികിടന്നതിന്റെ ക്ഷീണവും വകവെക്കാതെ ആയിരക്കണക്കിന് വിശ്വാസികള് സ്വലാത്ത് ചൊല്ലിയിരുന്നത് വെറുതെയല്ല, മുഹമ്മദ് നബിയുടെ മേല് ഒരു സ്വലാത്ത് ചൊല്ലിയാല് പത്ത് സ്വലാത്തിന്റെ പ്രതിഫലമാണ്, മറ്റു ഒരു സല്കര്മ്മത്തിനും ഇത്രയ്ക്കധികം പ്രതിഫലമില്ല .
ഇത്രയധികം പരലോകചിന്തയുമായി ജപമാലയുമായി നടക്കുന്ന ഒരു സമൂഹത്തോറ്റാണോ താങ്കള് അധ്വാനത്തിന്റെ മഹത്വം പറയുന്നത്. അഞ്ചു വയസ്സുമുതല് മദ്രസ്സയില്‍ ഇസ്ലാമിക ആരാധനാ കരമ്മങ്ങളെ കുറിച്ചല്ലെ ഇസ്ലാമിക സമൂഹം മുന്‍ഗണനയോടെ പഠിപ്പിക്കുന്നത് ( ഇതൊരു ഇസ്ലാമിക വിഷയമായതിനാല് പദവിന്യാസം അതുമായി ബന്ധപ്പെട്ടതാണ്.)
ഈ ലോകവും അതിലെ സര്‍വ്വവും മനുഷ്യനുവേണ്ടി സൃഷ്ടിച്ചതാണ്, മനുഷ്യനെ എനിക്ക് ആരാധിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന് ഖുര്‍ആന്‍ ഉത്ബോധിപ്പിക്കുമ്പോള്‍ ഇവിടെ ആള്‍ക്കാര്‍ മരം വെട്ടുമോ ? അതോ മരം വെക്കുമോ ? അതോ ദൈവത്തെ ധ്യാനിച്ച് ധ്യാനിച്ച് ആള് തന്നെ മരമാകുമോ ?
ലോകത്ത് വ്യവസായ കാര്ഷീക സാംസകരിക പരിസ്ഥിതി പുരോഗതിയാണാവശ്യം; മതവ്യവസായമല്ല;
ReplyDeleteഒരു മതവിശ്വാസിയുടെ ലൈഫ്സക്കിളില് അവന് എത്രനേരം ദൈവ ചിന്തയില് സമയവും സമ്പത്തും വെറുതെ കളയുന്നു,
ഇതിനൊക്കെ സമൂഹം മൊത്തം ബാധ്യതപ്പെട്ടിരിക്കുമ്പോഴും -'വിശ്വാസത്തില് കൈവെക്കരുത്'- എന്ന ന്യായം അംഗീകരിച്ച് സ്വയം കീഴടങ്ങി പൊതു സമൂഹം ഷണ്ഡീകരിക്കുന്നത് നോക്കിനില്കാനല്ലാതെ നമുക്ക് എന്തു ചെയ്യാനാവും.
പരസ്യമായ ലൈഗീക കേളികള് മ്ലേച്ചമാണ്; ലൈഗീകതയോളം സ്വകാര്യമാവണം ദൈവീക ചിന്തകള് , ദൈവത്തോട് പരസ്യമായി സംവദിക്കുന്നത് എത്ര ലജ്ജാകരമാണ്.
ഇതുവരെ കണ്ടുപിടിക്കപ്പെട്ട ദൈവങ്ങള്ക്കെല്ലാം ഇരുട്ടില് കണ്ണും കാണും, ചെവിയും കേള്ക്കും. പിന്നെന്തിനാണാവോ കോളാമ്പിയും സമൂഹ പ്രാര്ത്ഥനയും; സംഘശക്തി വിളിച്ചറിയിക്കാനോ ?
ദൈവ വിചാരവും പ്രവര്ത്തനവും ഏറ്റവും ചുരുങ്ങിയത് വീടുവിട്ടു പുറത്തിറങ്ങാതെയെങ്കിലും നോക്കേണ്ടത് ഒരു ഭരണകൂടത്തിന്റെ ബാധ്യതയാവേണ്ടതായിരുന്നു.
കണ്ണു കാണുന്നതിനും കാതു കേള്‍ക്കുന്നതിനുമാണെന്നാണ് എനിയ്ക്കു തോന്നുന്നത്. കാണാത്തതു കാണുകയും കേള്‍ക്കാത്തതു കേള്‍ക്കുകയും മാത്രം ചെയ്യുമ്പോള്‍....!
ReplyDelete@യരലവ
ReplyDelete>സല്‍കര്‍മ്മങ്ങളില്‍ ഏറ്റവും സ്രേഷ്ടം നിസ്കാരം. രണ്ടാമതേ ബാക്കി എന്തുമാകുന്നുള്ളൂ <
ഈ പ്രസ്താവന തെറ്റായിരുന്നുവെന്ന് താങ്കൾക്ക് ബോധ്യമായെന്ന്കരുതുന്നു.. ഇസ്‌ലാമിലെ (ശരീരം കൊണ്ട് ചെയ്യുന്ന)ആരാധനകളിൽ ശ്രേഷഠമായതാണ് നിസ്കാരം എന്ന് മനസിലാക്കിയെന്നും കരുതുന്നു.
>ശരീരംകൊണ്ട്‘നിര്ബന്ധ’ ആരാധന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു ശിക്ഷപോലെ ദൈവത്തെ ഭയപ്പെട്ട് മനസ്സന്നിദ്ധ്യമില്ലാതെ ചെയ്യുന്ന ആരാധന എന്നാണോ ? <
ഒരു ശിക്ഷപോലെയെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അങ്ങിനെ മുസ്‌ലിംകൾ കരുതുന്നുമില്ല. മനസാന്നിദ്ധ്യത്തോടെയുള്ള ഏകാഗ്രതയോടെയുള്ള നിസ്കാരമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത് .അത് കൊണ്ട് അവന് (വിശ്വാസിക്ക്)മാനസികമായും ,ശാരീരികമായും നേട്ടങ്ങളുമുണ്ട്.ഒഴിവാക്കുന്നവർക്ക് നാളെ ശിക്ഷയുമുണ്ട് (എന്ന് മുസ്ലിം വിശ്വസിക്കുന്നു. അവിശ്വസിക്കാൻ മറ്റുള്ളവർക്ക് സ്വാതന്ത്ര്യമുള്ളത് പോലെ) .നിസ്കാരം ഒരിക്കലും ശാരിരികമായ ശിക്ഷയാണെന്ന് ശാസ്ത്രവും പറഞ്ഞിട്ടില്ല .ആരോഗ്യമില്ലാത്തവർക്കും രോഗികൾക്കും നിസ്കാരത്തിൽ പല ഇളവുകളും അനുവധിക്കുകയും ചെയ്യുന്നു. പ്രത്യേകമായി സ്ത്രീകൾക്കും. അപ്പോൾ ഈ ചിന്തയും യുക്തിവാദം പോലെതന്നെ തികച്ചും അബദ്ധജഡിലമെന്ന് പറയാതെ വയ്യ
>മുഹമ്മദ് നബിയുടെ ചര്യയായി ഐച്ഛികമായ കുറേ നിസ്കാരങ്ങള് സല്‍കര്‍മ്മമായുണ്ട്. കൂടാതെ ഒരാള്ക്ക് രാവും പകലുമായി എത്രവേണമെങ്കിലും ഐച്ഛികമായി നിസ്കരിക്കാം. അങ്ങിനെ നിസ്കരിക്കുന്നതും ശ്രേഷ്ഠമായ ആരാധനയായ നിസ്കാരം തന്നെയല്ലെ ? <
അതൊന്നും നിർബന്ധമല്ല. കഴിയുന്നവർ കഴിയുന്നതനുസരിച്ച് ചെയ്താൽ മതി. അത് തന്റെ വ്യക്തി ജിവിതത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്ന രീതിയിലാവരുതെന്ന് പ്രവാചകൻ അനുചരർക്ക് കർശനമായ താക്കിതും നൽകിയിട്ടുണ്ട്.
> പൊതു സമൂഹത്തിന് ഒരുപകാരവുമില്ലാത്ത നിസ്കാരം, ഹജ്ജ്, പോലെയുള്ള നിര്ബന്ധ ആരാധനകളെ പോലെയാണോ ഇസ്ലാമിലെ ഈ പ്രോത്സാഹനങ്ങള്‍ ? <
ഒരു മുസ്‌ലിം അവൻ യഥാർഥ ഇസ്‌ലാമിക മൂല്യങ്ങൾ ജീവിതത്തിൽ പാലിക്കുന്നത് അവനും അവന്റെ കുടുംബത്തിനുമെന്ന പോലെ സമൂഹത്തിനും നന്മയാണ്. തന്റെ അയൽ വാസിയെ പരിഗണിക്കലും,അവന്റെ ആവശ്യ നിർവഹണവും, ജീവിക്കുന്ന നാടിനോടുള്ള സ്നേഹവും, സമൂഹ നന്മക്കായി പ്രവർത്തിക്കലും എല്ലാം അവനെ സംബന്ധിച്ചിടത്തോളം ബാധ്യതയാണ്. അഞ്ചു സമയം ശരീര ശുദ്ധി വരുത്തി നിസ്കരിക്കുന്ന ഒരു യഥാർത്ഥ വിശ്വാസിക്ക് ഈ നിസ്കാരങ്ങൾക്കിടയിലുള്ള സമയം സമൂഹത്തിനു ദ്രോഹമായി വർത്തിക്കാൻ കഴിയില്ല (അങ്ങിനെ ആരെങ്കിലും ചെയ്യുന്നുവെങ്കിൽ അത് അവർ പൂർണ്ണ വിശ്വാസിയല്ലാത്തത് കൊണ്ട് മാത്രമാണ് )
>വൃക്ഷം നടുന്നതിനേക്കാള് എത്രയോ ഇരട്ടി പ്രതിഫലമല്ലെ ശ്രേഷ്ഠമായ ആരാധനയായ നിസ്കാരിച്ചാല് ലഭ്യമാവുക, പ്രത്യേകിച്ചും നോമ്പുകാലങ്ങളില്‍. <
എന്ന് വെച്ച്, വൃക്ഷം നടരുത് എന്ന് പറയുന്നുണ്ടോ ?ഇല്ലല്ലോ..പിന്നെ എന്തിനീ ആകുലത.
>ഉപജീവനത്തിന് വാ കീറിയ ദൈവം ഭക്ഷണം തരും എന്ന് ദൈവം തന്നെ പറഞ്ഞാല് ; പിന്നെ ദൈവത്തിനെ മണിയടിച്ചിരിക്കുന്നതല്ലേ ബുദ്ധി.<
മനുഷ്യനോട് അതിന്റെ വഴികൾ കണ്ടെത്താൻ പറഞ്ഞിട്ടുണ്ട്.അല്ലാതെ മേൽപ്പോട്ട് വായ് പൊളിച്ചിരിക്കാനുള്ള ആഹ്വനമല്ല നൽകുന്നത്. അതാണ് മനസിലാക്കിയിടത്തുള്ള തെറ്റ്. എല്ലാം അടിസ്ഥാനമായി ദൈവത്തിൽ നിന്ന് ലഭിക്കുന്നുവെന്ന് മാത്രം.
>മുഹമ്മദ് നബി, അല്ലാഹുവിനെകൊണ്ട് വരെ സ്വലാത്ത് ചൊല്ലിപ്പിക്കുന്നു,പിന്നെ പാവം മനുഷ്യനെ എന്തിന് കുറ്റം പറയണം. <
ഇതും മനസിലാക്കിയതിന്റെ തെറ്റ്, ഇവിടെ അല്ലാഹു സ്വലാത്ത് ചൊല്ലുക എന്നത് അല്ലാഹു ഒരിടത്തിരുന്ന് ‘സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുക’ എന്നല്ല സുഹൃത്തേ, പ്രവചകന് ഗുണം ചെയ്യുക, മഹത്വപ്പെടുത്തുക എന്നൊക്കെയുള്ള വിശാലമായ അർത്ഥമാണ്.
>ഈ ലോകവും അതിലെ സര്‍വ്വവും മനുഷ്യനുവേണ്ടി സൃഷ്ടിച്ചതാണ്,<
അത് തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നതും
> മനുഷ്യനെ എനിക്ക് ആരാധിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന് ഖുര്‍ആന്‍ ഉത്ബോധിപ്പിക്കുമ്പോള്‍ ഇവിടെ ആള്‍ക്കാര്‍ മരം വെട്ടുമോ ? അതോ മരം വെക്കുമോ ? അതോ ദൈവത്തെ ധ്യാനിച്ച് ധ്യാനിച്ച് ആള് തന്നെ മരമാകുമോ ? <
മനുഷ്യൻ ദൈവത്തിനു ആരാധന നടത്തണമെങ്കിൽ അവൻ ഈ ഭൂമിയിൽ ജീവിക്കണം. ഭൂമിയിൽ ജീവിക്കാൻ അവനു ഭക്ഷണവും പാർപ്പിടവും വസ്ത്രവും വേണം (അതിനായി അധ്വാനിക്കാൻ കൽപ്പിക്കുന്നതിനൊപ്പം കുടുമബ ജിവിതം നയിക്കാനും (അത് മതത്തിന്റെ പൂർത്തീകരണമായി ഇസ്‌ലാം പഠിപ്പിക്കുന്നു) ഇസ്‌ലാം പഠിപ്പിക്കുന്നു. അല്ല്ലാതെ നീ ഒരിടത്ത് ഇരുന്ന് ജപിച്ചോളൂ നിനക്ക് വായിലേക്ക് ഞാൻ ഒഴിച്ച് തരാം എന്ന് ഇസ്‌ലാം എന്നല്ല ഒരു മതവും പഠ്പ്പിക്കുന്നില്ല.. മറിച്ചുള്ള ആരോപണം വെറും യുക്തിവാദം മാത്രമാണ്.
@ യരലവ
ReplyDelete>ലോകത്ത് വ്യവസായ കാര്ഷീക സാംസകരിക പരിസ്ഥിതി പുരോഗതിയാണാവശ്യം; <
അതൊന്നും വേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ ?
>ഒരു മതവിശ്വാസിയുടെ ലൈഫ്സക്കിളില് അവന് എത്രനേരം ദൈവ ചിന്തയില് സമയവും സമ്പത്തും വെറുതെ കളയുന്നു, <
ഒരു യുക്തിവാദി അവന്റെ സമയം വൃഥാ കളയുന്നതിന്റെ അത്ര വരില്ല.
>പരസ്യമായ ലൈഗീക കേളികള് മ്ലേച്ചമാണ്; <
എന്ത് കൊണ്ട് ? ഒരു മനുഷ്യന്റെ ആഗ്രഹം അങ്ങിനെയാണെങ്കിൽ അത് അനുവദിക്കേണ്ടേ ? അതിനു തടയിടുന്നത് ശരിയാണോ ?
>ദൈവ വിചാരവും പ്രവര്ത്തനവും ഏറ്റവും ചുരുങ്ങിയത് വീടുവിട്ടു പുറത്തിറങ്ങാതെയെങ്കിലും നോക്കേണ്ടത് ഒരു ഭരണകൂടത്തിന്റെ ബാധ്യതയാവേണ്ടതായിരുന്നു <
ഈ വരട്ട് വാദം ദൈവ വിശ്വാസികൾ പക്ഷെ യുക്തിവാദികൾക്ക് നേരെ ഉപയോഗിക്കുന്നില്ല.അതിനു മാത്രം വിവരക്കെട് അവർക്കില്ലെന്നതിനാൽ
ബഷീറിനു സമാധാനമായി അല്ലെ; എന്തായാലും മറുപടി തരാന്‍ സാധിച്ചല്ലൊ. താങ്കളെ ദൈവം രക്ഷിക്കട്ടെ.
ReplyDeleteസന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി. തന്റെ ചിന്തയും ആശയങ്ങളും ഒരാള്‍ (അതു ആരായാലും)സമാധാനപരമായ സംവാദത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ അവിടെ ഒരു ഇടപെടലിന്റെ പ്രസക്തി ആവശ്യമായി വരുന്നില്ല.
ReplyDeleteപൊതു സമൂഹത്തിനു ഗുണമില്ലാത്ത ഒന്നും സ്വയം സംസ്കരണത്തിന് വേണ്ടി ചെയ്തുകൂടെന്നു പുതിയ "യുക്തിവാതം"! ദിവസവും കുളിക്കുന്നത് കൊണ്ടോ, ഒരു ദിവസത്തിന്‍റെ മൂന്നിലൊന്നു ഭാഗം ഉറങ്ങി തീര്‍ക്കുന്നത് കൊണ്ടോ എനിക്ക് ഒരു വാഴപ്പഴവും കിട്ടാന്‍ സാധ്യത ഇല്ലാത്തത് കൊണ്ട് ഞാന്‍ ഇനി ഇതൊന്നും ചെയ്യുന്നില്ലെന്ന് പ്രഖ്യാപിക്കുന്നു!!! ഞാന്‍ എന്ന ദൈവമേ.. എന്നെയും "യുത്തിവാതി" ആയി അംഗീകരിക്കണേ !!!
ReplyDeleteഅഞ്ജാത : മുഖം മൂടി അഴിച്ചുമാറ്റി തന്നിലെ മനുഷ്യനെ തിരിച്ചറിയൂ. താങ്കളുടെ ദൈവത്തിന്റെ സംസ്കരണശാലയിലെ ഗുണനിലവാരം എന്നെ ഇനിയുമെന്തിന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം.
ReplyDeleteഎന്താണ് ദൈവം ? കൃഷ്ണ തൃഷ്ണയുടെ വാക്കുകളില്‍.
"ജലാശയശ്ച വൃക്ഷാശ്ച വിശ്രാമഗൃഹമധ്വനി സേതു: പ്രതിഷ്ഠിതോ യേന തേന ലോകത്രയം ജിതം." ജലാശയങ്ങള്‍ സൃഷ്ടിക്കുക, വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, വിശ്രമമന്ദിരങ്ങള്‍ ഉണ്ടാക്കുക, റോഡുകള്‍ വെട്ടിക്കുക, പാലങ്ങള്‍ നിര്‍മ്മിക്കുക എന്നീ കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യനെ മൂന്നുലോകങ്ങളേയും കീഴടക്കിയ യോഗികളുടെ ശ്രേണിയില്‍പ്പെടുത്തി ആദരിക്കേണ്ടതാണ്. ഈ ശ്രമങ്ങളില്‍ ഭാഗഭാക്കാകുന്നവരാണ് യഥാര്‍ത്ഥ ഭക്തരെന്നു തുടര്‍ശ്ലോകം പറയുന്നു. പൌരാണികത പഠിപ്പിച്ചത് ഇതാണെന്നിരിക്കെ നമ്മുടെ ഭക്തരൊക്കെ ഇതൊന്നും കാണാതെ, യഥാര്‍ത്ഥ കടമകള്‍ മറന്ന്, പുണ്യം പ്രസവിപ്പിക്കാന്‍ നേര്‍ച്ചകളുമായി കാവുകളും പള്ളികളും തോറും നടക്കുന്നതു കാണുമ്പോള്‍ നമ്മുടെ പൌരധര്‍മ്മം കപടഭക്തിയുടെ കടലെടുത്തുവല്ലോ എന്ന ഒരു വ്യസനമുണ്ട്“
മന്ത്രവാദം + മതം = ദൈവം