Friday, September 24, 2010

നമ്മളില്‍ ഒരാള്‍

നമ്മള്‍ ബൂലോഗ വാസികളില്‍ ഒരാള്‍ ബ്രഹൃത്തായ ഒരു നോവല്‍ എഴുതി അതു പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു എന്ന വിവരം നമ്മളില്‍ എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ടു?. നോവല്‍ മലയാളംബ്ലോഗില്‍ ഖണ്ഡശ്ശ: ആയി ഇപ്പോള്‍ നൂറാം അദ്ധ്യായം പ്രസിദ്ധീകരിക്കാറായി എന്നാണു എനിക്കുമനസിലാക്കാന്‍ കഴിഞ്ഞതു. ഒരു ദേശത്തിന്റെ ഒരു സമൂഹത്തിന്റെ എല്ലാ സംസ്കാരവും അതേപടിപകര്‍ത്തി കാട്ടുന്ന നോവല്‍ മലയാളത്തില്‍ ഒരു സംഭവമാണു എന്നു എനിക്കു പറയാന്‍കഴിയും.പാലക്കാട്ടേട്ടന്‍ എന്ന ശ്രി.കേരളദാസനുണ്ണി ആണു ബ്ലോഗര്‍.http://palakkattettan.blogspot.com/ നോവലിന്റെ പേര് “ഓര്‍മ തെറ്റു പോലെ
ഇവിടെ ഞാന്‍ കുറിപ്പുകള്‍ പ്രതികരണ ലേബലില്‍ പ്രസിദ്ധീകരിക്കുന്നതു ചില വസ്തുതകള്‍ചൂണ്ടി കാട്ടാനാണു.
പുതിയതായി ബ്ലോഗ് നിര്‍മിച്ചു എന്തെങ്കിലും കുത്തി കുറിച്ചു പോസ്റ്റ് ചെയ്തു സര്‍വമാന പേരുടെ മെയിലിലും കയറി ഇറങ്ങി എനിക്കു ഇങ്ങിനെ ഒരു സാധനം ഉണ്ടേ എന്നു വിളിച്ചു കൂവുന്നവരില്‍ നിന്നുംവ്യത്യ്സ്തമായി മേല്‍ പറഞ്ഞ നമ്മുടെ സ്നേഹിതന്‍ -നാം ബൂലോഗ വാസികളില്‍ ഒരാള്‍ - ഒരു കമന്റുംപ്രതീക്ഷിക്കാതെ ദീര്‍ഘമായ ഒരു നോവല്‍ തന്റെ ചിന്താമണ്ഡലത്തില്‍ മെനഞ്ഞു അതു ചെത്തിമിനുക്കി പകര്‍ത്തി എഴുതി പിന്നീടു അതു കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്നു റ്റൈപ്പു ചെയ്തു പാരഗ്രാഫുംവാചകവും തരംതിരിച്ചു നൂറു അദ്ധ്യായം പോസ്റ്റു ചെയ്യുന്നതു ചെറിയ കാര്യമല്ല. ശ്രമത്തെ നാംഅംഗീകരിച്ചേ മതിയാകൂ. അദ്ദേഹം നമ്മള്‍ ബ്ലോഗറന്മാര്‍ക്കു അഭിമാനം തന്നെ എന്നു എനിക്കുപറയാന്‍ കഴിയും. വിശ്രമിക്കേണ്ട പെന്‍ഷന്‍ ജീവിതം ഇങ്ങിനെ ഒരു ശ്രമത്തിലേര്‍പ്പെട്ടതില്‍പ്രത്യേകിച്ചും. പലപ്പോഴും ഒരു കമന്റു പോലും അദ്ദേഹത്തിന്റെ രചനക്കു ലഭിക്കാറില്ല എന്നു നമുക്കുപരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയും. അതു അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെങ്കില്‍ കൂടിയും . ഇവിടെവ്യക്തിപരമായും സമൂഹപരമായും അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു പോസ്റ്റ് ഇട്ടാല്‍ ഹായ്! ഉഗ്രന്‍...തുടരൂ... അയാളെ മിണ്ടാതാക്കിയല്ലേ ഭേഷ്... അപ്പോ അങ്ങിനെയാണു കേരളം കണ്ടുപിടിച്ചതല്ലേ.... എന്നെല്ലാം പറഞ്ഞു കമന്റുകളിടാന്‍ എന്തു തിരക്കാണു!
തല്‍പ്പര കക്ഷികള്‍ പറഞ്ഞേക്കാം അതു ഞങ്ങളുടെ ഇഷ്ടമാണു...ഗൂഗുല്‍ അമ്മച്ചി തന്നഔദാര്യമാണു... നിങ്ങളുടെ കുടുംബ സ്വത്തല്ലല്ലോ എന്നൊക്കെ. സമ്മതിച്ചു സ്നേഹിതാ ! നിങ്ങള്‍പറഞ്ഞതെല്ലം ശരിയാണു.ഞാന്‍ തര്‍ക്കത്തിനില്ല. പക്ഷേ....
ഇവിടെ ഞാന്‍ പ്രതീക്ഷിക്കുന്നതു കാര്യങ്ങള്‍ പറഞ്ഞാല്‍ തിരിച്ചറിയുന്ന വിവേക മതികളായ ഒരുബ്ലോഗര്‍ എന്ന അന്തസത്ത നിലനിര്‍ത്തുന്ന ചിന്തിച്ചു ശരികണ്ടെത്തുന്ന നല്ലവരായ എന്റെ സഹബ്ലോഗറന്മാരുടെ അഭിപ്രായങ്ങളെയാണു.
നമ്മിലൊരാള്‍ കഠിന പ്രയത്നം നടത്തി നൂറു അദ്ധ്യായങ്ങളുള്ള ഒരു നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍അദ്ദേഹം നോവല്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ കൃതിയെ വിമര്‍ശിച്ചു കൊണ്ടെങ്കിലും രണ്ടുവാക്കുകള്‍ പറഞ്ഞു അദ്ദേഹത്തിന്റെ ശ്രമത്തെ നാം അംഗീകരിക്കേണ്ടതല്ലേ? കാരണം അദ്ദേഹംനമ്മളില്‍ ഒരുവനാണു.

4 comments:

  1. ഒരു നോവല് വായിക്കാനൊന്നും സമയ മില്ലാതോണ്ടാ മാഷേ....
    എന്താ ചെയ്യാ....

    ReplyDelete
  2. താങ്കളോടെനിക്ക് പ്രത്യേക
    നന്ദിയുണ്ട്,കൊട്ടോട്ടിക്കാരനോടും.!
    താങ്കള്‍ കേരളദാസനുണ്ണിയെയും
    അദ്ദേഹത്തിന്‍റെ നൂറ് തികച്ചഓര്‍മതെറ്റിനെയും
    പരിചയപ്പെടുത്തി,കൊട്ടോട്ടിയാണ്‍ നമ്മുടെ
    നോവലിസ്റ്റിന്‍റെ ഫോണ്‍ നമ്പരെനിക്ക് നല്‍കിയത്...പിന്നീട് അദ്ദേഹവുമായി സ്ഥാപിച്ച ഫോണിലൂടെയുള്ള നിരന്തരബന്ധം
    ഇപ്പോഴും തുടരുന്നു.തന്‍റെ രണ്ട്മക്കളുടെ
    വിവാഹത്തിന്‍ കാര്യമായിതന്നെ ക്ഷണിച്ചു
    എങ്കിലും സംബന്ധിക്കാനായില്ല എന്ന
    സ്വകാര്യദു:ഖം ഇപ്പോഴുമുണ്ടെനിക്ക്.

    ദീര്‍ഘകാലമായി താനെഴുതുന്ന നോവല്‍
    വല്ലവരുമൊക്കെ വായിക്കുന്നോ ഇല്ലയോ
    എന്നൊന്നും ശ്രദ്ധിക്കാതെ നിഷ്ക്കാമം എഴുതി
    പൂറ്ത്തിയാക്കുകയായിരുന്നു അദ്ദേഹം...
    അതൊരു നിയോഗമാണ്‍ എന്നപോലെ..!
    നോവലിന്‍റെ തുടക്കത്തില്‍ ലഭിച്ച്കൊണ്ടിരുന്ന
    കമന്‍റുകള്‍ മെലിഞ്ഞ്..പിന്നെപ്പിന്നെ തീരെ
    ഇല്ലാതായി..! അടുത്ത സുഹൃത്തെന്ന ഈ
    ഞാന്‍ പോലും ആകെ ഒരു കമന്‍റിലൊതുക്കി..
    ഒരോര്മത്തെറ്റ് പോലെ അതിവിടെയും
    കോപ്പി പേസ്റ്റ് ചെയ്യുന്നു :

    ഒരു നുറുങ്ങ് said...

    ' എടാ ചെക്കാ ' ചാമിയുടെ സ്വരം ഉയര്‍ന്നു ' പാടത്തിന്‍റെ വരമ്പത്തിന്ന് താഴത്തേക്ക്
    എറങ്ങാത്ത നീ എന്നെ തൊഴിലാളിടെ കാര്യം പഠിപ്പിക്കാന്‍ വരണ്ടാ. നെന്‍റെ കയ്യിലെ
    പുസ്തകം താഴെ വെച്ച് കൈക്കോട്ട് എടുത്ത് കുറച്ച് നേരം മേലനങ്ങി കെളക്ക്.
    എന്നിട്ട് കൂട്ടം കൂടാന്‍ വാ '.

    അപ്പുക്കുട്ടന്‍റെ അടപ്പൂരുന്ന,പാവം ചാമിമാര്‍..!
    നോവല്‍ തുടരട്ടെ,ഭാവുകങ്ങള്‍.
    April 1, 2010 7:10 PM
    -----------------------------------
    എന്തായാലും നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍
    എനിക്ക് സാക്ഷിയാവാന്‍ കഴിഞ്ഞെങ്കില്‍...!

    ReplyDelete
  3. ശ്രീ ഷെരിഫ് കൊട്ടാരക്കരയുടെ അഭിപ്രായത്തോട് എനിക്കു നൂറ് ശതമാനം യോജിപ്പാണ്.നോവലിസ്റ്റിന്റെ ആത്മസാക്ഷാത്കാരമാണ് ആ നോവല്‍. സാഹിത്യലോകത്തെ അതികായന്മാരെന്നു വിശേഷിപ്പിക്കുന്ന പലരുടെയും രചനകളൊട് കിടപിടിക്കുന്നതാണ് ദാസേട്ടന്റെ ഈ പ്രഥമ സംരംഭം.

    എത്രത്തോളം ബൌദ്ധികവും കായികവും ആയ അധ്വാനം അതിന്റെ പിന്നിലുണ്ടെന്ന് നമ്മള്‍ മറന്നു കൂടാ.

    നമുക്ക്, വായനക്കാര്‍ക്കും ഒരു ധര്‍മം ഉണ്ടെന്നറിയുക.

    ReplyDelete
  4. സമയത്തിന്ന് ഒരു അഭിപ്രായം പോലും ഇടാന്‍ 
    ആയില്ല. ഇതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ.

    ReplyDelete