Thursday, September 30, 2010

ഒരുകിലോ ചാണകം ഫ്രീ

ഇന്നു ബി.എസ്.എന്‍.എല്‍ ഓഫീസില്‍ ടെലഫോന്‍ ചാര്‍ജു അടക്കാന്‍ പോയപ്പോള്‍ അവിടെഅസാധാരണമായ ആള്‍ക്കൂട്ടം കാണപ്പെട്ടു. ധാരാളം സ്ത്രീകള്‍! എല്ലാവരും നാലുചുറ്റുമുള്ളഗ്രാമപ്രദേശങ്ങളില്‍ നിന്നു വന്നവരാണെന്നു അവരുടെ സംഭാഷണങ്ങളില്‍ നിന്നുംമനസിലായി.അവര്‍ തിരക്കിട്ടു ഏതോഫാറം പൂരിപ്പിക്കുന്നു, കൌണ്ടറില്‍ സംശയങ്ങള്‍ചോദിക്കുന്നു,ക്യൂവില്‍ ബഹളം ഉണ്ടാക്കുന്നു,...ആകെ ഒരു ജക പൊക മയം.

കാഴ്ച കണ്ടു ഞാന്‍ കാര്യങ്ങള്‍ തിരക്കി.

ബി.എസ്.എന്‍.എല്‍. ലാന്റ് ഫോണ്‍ ഉള്ളവര്‍ക്കു സിം കാര്‍ഡുകള്‍സൌജന്യമായി നല്‍കുന്നുവെന്നും സിം കാര്‍ഡ് ഉപയോഗിച്ചു സ്വന്തം ലാന്റ് ഫോണിലേക്കു ആറു മാസത്തേക്കു സൌജന്യമായിവിളിക്കാം എന്നുമുള്ള ഓഫര്‍ ബി.എസ്.എന്‍.എല്‍. കമ്പനി പത്രങ്ങളിലൂടെ പരസ്യം നല്‍കിയതിനെതുടര്‍ന്നാണു ആളുകളുടെ കുത്തി ഒഴുക്കു അനുഭവപ്പെട്ടതു.

ഏതൊരു സൌജന്യത്തിനു പുറകിലും ലാഭേഛ കാണുമെന്ന എന്റെ വിശ്വാസ പ്രകാരം സൌജന്യത്തിലെന്താണു ഹിക്മത്തു എന്നറിയാന്‍ ഞാന്‍ വിശദ വിവരങ്ങള്‍ തിരക്കി.അപ്പോള്‍ കിട്ടിയവിവരങ്ങള്‍ താഴെ പറയുന്നു.

(ഒന്നു) ലാന്റ് ഫോണ്‍ ഉള്ളവര്‍സൌജന്യ സിമ്മിനു വേണ്ടി നമ്പരിലെ ഫോണ്‍ ബില്ല്, ഒരു ഫോട്ടോ.ഡി. കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം നിര്‍ദ്ദിഷ്ട്ട ഫാറത്തില്‍ അപേക്ഷ കൊടുക്കണം.(അപേക്ഷാ ഫാറം കൊടുക്കുന്നിടത്തു പെണ്ണുങ്ങളുടെ ഗാട്ടാ ഗുസ്തി നടക്കുന്നതു കണ്ടു)

(രണ്ടു) അപേക്ഷ കക്ഷി നേരിട്ടു ചെല്ലണം. ഫോട്ടോയിലെ ആളും അപേക്ഷകനും ഒരാള്‍ തന്നെ എന്നുബോദ്ധ്യപ്പെടാനാണു. മാത്രമല്ല മരിച്ച ആളുടെ പേരില്‍ സിം കൊടുക്കുകയും ചെയ്യരുതല്ലോ.
ലാന്റ്ഫോണ്‍ ഉടമ ഭര്‍ത്താവും അദ്ദേഹം വിദേശത്തുമായാല്‍ കാര്യം വിവരിച്ചു കമ്പനിക്കു ഫാക്സ്അയക്കണം. അല്ലെങ്കില്‍ ചെല്ലുന്ന ആളെ ചുമതലപ്പെടുത്തി അധികാര പത്രം നല്‍കണം.

(മൂന്നു) അപേക്ഷ ശരിയാണെന്നു ബോദ്ധ്യപ്പെട്ടാല്‍ സൌജന്യ
, സിം കാര്‍ഡ് തരുന്നു.

(നാലു) സിം ഉപയോഗിച്ചു സ്വന്തം ലാന്റ് ഫോണിലേക്കു വിളിക്കാന്‍ ആറു മാസ കാലത്തേക്കുകാല്‍ ചാര്‍ജു ഫ്രീ.

ഇതാണു ഓഫറിന്റെ വിശദ വിവരം.

ഇനി അവര്‍ പറയാത്തതും ചിന്തിച്ചാല്‍മുക്കു മനസ്സിലാകുന്നതുമായ ചില കാര്യങ്ങള്‍ കൂടി അറിയുക.

ഇപ്പോള്‍ നിലവിലുള്ള ഓഫര്‍ പ്രകാരം തന്നെ മുന്‍ കൂട്ടി അറിയിച്ച ഒരു ബീസ്.എന്‍.എല്‍. ലാന്റ്ഫോണ്‍ നമ്പറിലേക്കു ഒരു മിനിട്ട്
വിളിക്കാന്‍ ഇരുപതു പൈസാ മതിയാകും(മുമ്പു ഇതു പത്തു പൈസാആയിരുന്നു) ഇത്രയും കഷ്ടപ്പെട്ടു ഒരു ദിവസത്തെ അദ്ധ്വാനം ചിലവഴിച്ചു ഇടിയും തള്ളും നടത്തി സിംസമ്പാദിക്കുന്നതു ഇരുപതു പൈസാ ലാഭത്തിനു വേണ്ടിയാണു. സൌജന്യം ആറു മാസ കാലംമാത്രം. അതു കഴിഞ്ഞു വിളിക്കണമെങ്കില്‍ ചാര്‍ജു കൊടുക്കണം.

അവിടെയാണു ഹിക്മത്തു മറനീക്കി രംഗത്തു വരുന്നതു.

സൌജന്യം കേട്ടു ഭ്രാന്തെടുത്തു
സിം വാങ്ങിയവര്‍ ഓഫീസ് പരിധിയില്‍ തന്നെ ആയിരങ്ങള്‍ ഉണ്ട്. കേരളമൊട്ടുക്കു എത്ര ലക്ഷംകണക്ഷന്‍ എന്നു കണക്കു കൂട്ടുക. ഇതില്‍ പില്‍ക്കാലത്തു പകുതി കൊഴിഞ്ഞു പോയാലും ബാക്കി ലക്ഷകണക്കിനു കണക്ഷനുകള്‍ ബി.എസ്.എന്‍.എലില്‍ അവശേഷിക്കും. ഇന്ത്യയില്‍ മൊബൈല്‍ രംഗത്തു ഒന്നാമതായി നിന്ന ബി.എസ്.എല്‍. കമ്പനി ,സ്വകാര്യ മൊബൈല്‍ കമ്പനിക്കരുടെ തള്ളികയറ്റത്തില്‍ കാലിടറി വീണു കിടപ്പായിരുന്നു. സൌജന്യ പ്രയോഗത്താല്‍ അവര്‍ക്കു ഇനി പിടിച്ചുനില്‍ക്കാമെന്നു തോന്നുന്നു.

ബി.എസ്.എല്‍. കാരുടെ സൌജന്യ തന്ത്രത്തെ വിമര്‍ശിക്കാനല്ല എന്റെ കുറിപ്പുകള്‍.

ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നതു സൌജന്യ മോഹികളായ പൊതു ജനത്തെയാണു.സൌജന്യമെന്നു കേട്ടാല്‍ ഇടിച്ചു കയറുന്ന മലയാളിയുടെ മാനസികാവസ്ഥയെപ്പറ്റിയുള്ള പഠനം രസാവഹമാണു.

ഒരു പെണ്ണിനെ കെട്ടിയാല്‍ കുഞ്ഞു ഒന്നു ഫ്രീ എന്ന പരസ്യം കണ്ടാല്‍ എന്താണു ഫ്രീ എന്നു തിരക്കാതെ ഫ്രീ കൈക്കലാക്കാന്‍ ചാടി ഇറങ്ങുന്നമലയാളിയുടെ മനസികാവസ്ഥ മനസിലാക്കിയ വ്യാപാര ഭീകരന്മാര്‍ തങ്ങളുടെ ചരക്കുകള്‍ ചിലവഴിക്കാന്‍ ആ മാനസികാവസ്ഥയെ തന്നെയാണു മുതലെടുക്കുന്നതു.

ഒരു ഫ്രിഡ്ജു വാങ്ങിയാല്‍ ഒരു മിക്സി ഫ്രീ (മിക്സിയുടെ വില കൂടി ഫ്രിഡ്ജില്‍ കയറുമെന്നു ഫ്രീ മോഹി അറിയുന്നില്ല)

സാരിക്കു ബ്ലൌസ് പീസ് ഫ്രീ

പത്തു കസേര വാങ്ങിയാല്‍ ഒരു റ്റീപോ ഫ്രീ

അങ്ങിനെ എത്ര എത്ര ഫ്രീകള്‍ നമ്മെ ഭ്രമിപ്പിക്കുന്നു.

ഒരു കിലോ ചാണകം ഫ്രീ ആയി കിട്ടുമെന്നു അറിഞ്ഞാലും ഇടിച്ചു കയറി അതു സൌജന്യമായി വാങ്ങുന്നിടത്തു എത്തിയിരിക്കുന്നു നമ്മുടെ സൌജന്യത്തിനായുള്ള ആര്‍ത്തി.

വ്യാപാരികള്‍ നമുക്കു സൌജന്യം തരാന്‍ അവര്‍ നമ്മുടെ കാമുകിയോ കാമുകനോ അല്ലെന്നും സൌജന്യം തരുന്നതിനു പിറകില്‍ എന്തോ ലാഭേഛ ഉണ്ടെന്നും അതു കൊണ്ടു തന്നെ ഫ്രീ ഓഫര്‍ പരസ്യം കാണുമ്പോല്‍ സൂക്ഷിക്കണമെന്നുമുള്ള ചിന്ത എന്നാണു നമുക്കു കൈവരിക.

ഓ.ടോ. സൌജന്യം കണ്ടു ഓടി ചെന്നാല്‍ വെട്ടില്‍ വീഴുന്നതു എങ്ങിനെയെന്നു തിരിച്ചറിയനുള്ള ഒരു ലിങ്കു ഫ്രീ ആയി കാണാന്‍ ഇവിടെ ഫ്രീ ആയി ഞെക്കുക.

11 comments:

  1. സത്യം തന്നെ........

    ReplyDelete
  2. സത്യസന്ധമായ റിപ്പോർട്ട്.ഇത് ആയിരം ആവർത്തി വന്നാലും ഫ്രീമോഹികളായ മലംകോരികൾക്ക് തിരിയില്ലെന്നേ..

    ReplyDelete
  3. നേര് തന്നെ..
    മാതൃഭൂമിയിൽ ടി സി മാത്യുവിന്റെ വിശദമായ ഒരു കുറിപ്പുണ്ട്, ഇതിനെ പറ്റി.
    http://www.mathrubhumi.com/business/story.php?id=124816

    ReplyDelete
  4. ഫ്രീ മോഹമൊക്കെ ശരി തന്നെ.പിന്നെ അമിതമായി പണം പിടുങ്ങുന്ന സ്വകാര്യ സരവീസുകാരെക്കാൾ എത്രയോ ഭേദം ആണു ബി.എസ്.എൻ.എൽ

    ReplyDelete
  5. ഒന്നിനൊന്ന് ഫ്രീ..!
    ഇതിപ്പോള്‍ സുഗര്‍ ഫ്രീ എന്നൊക്കെ
    കേള്‍ക്കണ പോലെയാവുന്നല്ലൊ..
    പലരും സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്ന് ഫ്രീനോക്കിയാ
    എല്ലാം വാങ്ങിക്കൂട്ടുന്നേ,ഫ്രീയാണൊഎങ്കിലതും
    കിടക്കട്ടെ..അതുമിതുമൊക്കെ ഫ്രീ കിട്ടിയാലും
    ആ "ഒരുകിലോ ചാണകം ഫ്രീ"കിട്ടണൊങ്കി
    ഇശ്ശി പ്രയാസമാ..കലര്‍പ്പൊട്ടുമേ ചേരാത്ത
    ആ സാധനം ഏത് കടയീന്നാ കിട്ട്വാ..!!
    ഫ്രീയാക്കണ്ട,അഡ്വന്‍സായ്ക്കോട്ടെ അല്ലേ.

    ReplyDelete
  6. njan eee offer upayogikkunnund. aaru paranju ithu nashtam aanennu? aaru masam kazhinjal venamenkil 20ps offer thirichu kittumallo. pinne, aalukal 20ps call charge ullappol vilikkunnathinekkal kooduthal phone cheyyum call charge free aayirikkumbol. I use to call to my home more than 1Hr for a day

    There was another offer Rs.300, unlimited calls to all BSNL phones for a month. That offer gave heavy loss to BSNL since customers used it well by chatting with all their relatives for hours.

    Every trade is nothing but a fool fools someone fooler that him.

    ReplyDelete
  7. സത്യസന്ധമായ റിപ്പോർട്ട്...

    ReplyDelete
  8. ശരിയാണ് മാഷേ. സൌജന്യമെന്ന് കേട്ടാല്‍ മുന്നും പിന്നും നോക്കാതെ ചാടിയിറങ്ങുന്നവരാണല്ലോ ഭൂരിഭാഗവും...

    ReplyDelete
  9. ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എന്റെ പ്രിയപ്പെട്ടവര്‍ക്കു അനേകമനേകം നന്ദി.

    ReplyDelete
  10. സൌജന്യ ഭ്രമം മാത്രമല്ല മാഷേ മലയാളിക്ക് ....ഒടുങ്ങാത്ത പണകൊതി കൂടി ഉണ്ട് ...ഓറിയെന്ടല്‍ ഫിനാന്‍സ് മുതല്‍ എത്ര എണ്ണമാ മലയാളിയുടെ പണക്കൊതിയെ ചൂഷണം ചെയ്തത് ....ഇന്നും ഇത്തരം തട്ടിപ്പുകളില്‍ മലയാളി വീണ്ടും പോയി ചാടിക്കൊണ്ടിരികുന്നു എന്നത് നഗ്ന സത്യം ...

    ReplyDelete
  11. ഞാനീ സിം എടുത്തിട്ടു ഒന്നര വര്‍ഷം കഴിഞ്ഞു. ഇപ്പോഴും വീട്ടിലേക്കു സൗജന്യമായി തന്നെയാണ് വിളിക്കുന്നത്‌.. പറഞ്ഞ ആറു മാസം കഴിഞ്ഞാല്‍ പിന്നെ റീചാര്‍ജ് ചെയ്‌താല്‍ ഓഫര്‍ എക്സ്റ്റെന്‍റ് ആകും

    ReplyDelete