കേരള സംസ്ഥാനത്ത് അവശേഷിച്ച മീറ്റർ ഗേജിലെ അവസാന തീവണ്ടി ഞാൻ ഇതു എഴുതികൊണ്ടിരിക്കുമ്പോൾ ചൂളം വിളിച്ചു പോയി കഴിഞ്ഞു.
ഇന്നു സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ കൊല്ലം ജില്ലയിലെ കിഴക്കൻ നഗരമായ പുനലൂരിൽ നിന്നുംപുറപ്പെട്ട വണ്ടി സഹ്യ പർവ്വതത്തിലെ വനങ്ങൾ അതിരിടുന്ന തെന്മല, ആര്യങ്കാവു, സ്റ്റേഷനുകൾരാത്രിയുടെ ഇരുട്ടിൽ പിന്നിട്ടും മൈലുകൾ നീളമുള്ള തുരങ്കം കടന്നും രണ്ടു മണിക്കൂർ കഴിഞ്ഞു തമിഴുനാടിലെ ചെങ്കോട്ട സ്റ്റേഷനിൽ എത്തുമ്പോൾ 106 വർഷങ്ങളുടെ ചരിത്രം അവസാനിക്കുകയാണൂ.
മീറ്റർ ഗേജു ബ്രോഡ് ഗേജു ആയി മാറ്റുന്നതിന്റെ മുന്നോടിയായാണു ഈ പാതയിലെ വണ്ടികൾനിർത്തുന്നതു.
വളരെ വർഷങ്ങൾക്കു മുമ്പു തിരക്കേറിയ പാത ആയിരുന്നു ഇതു. അന്നു തിരുവനന്തപുരത്തു നിന്നുംമദ്രാസ്സിൽ പോകുന്നതു ഈ വഴിയിലൂടെ ആയിരുന്നു.പകൽ സമയത്തുള്ള മെയിൽ വണ്ടിയുംരാത്രിയിലെ സൂപ്പർ എക്സ്പ്രസ്സും മദ്രാസിലേക്കുള്ള യാത്രക്കാരുടെ സ്ഥിരംവണ്ടികളായിരുന്നു.തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു മദ്രാസിലേക്കു പോകുന്ന വണ്ടികളെ കരയുന്നവണ്ടികൾ എന്നും മദ്രാസ്സിൽ നിന്നും പുറപ്പെട്ടു തിരുവനന്തപുരത്തേക്കു വന്നിരുന്ന വണ്ടികളെചിരിക്കുന്ന വണ്ടികൾ എന്നും നാട്ടുകാർ വിളിച്ചു.അവധി കഴിഞ്ഞു നാട്ടിൽ നിന്നും മദിരാശിയിലേകുംഉത്തരേന്ത്യൻ നഗരങ്ങളിലേക്കും(അനു ഗൾഫ് പ്രാബല്യത്തിലായിട്ടില്ല)പോകുന്ന പട്ടാളക്കാർ, ഉദ്യോഗസ്തർ, വിവാഹം കഴിഞ്ഞു മാതാപിതാക്കളെ പിരിഞ്ഞു വരനോടൊപ്പം പോകുന്ന മണവാട്ടികൾതുടങ്ങിയവർ മദ്രാസ്സിലേക്കുള്ള വണ്ടിയിലിരുന്നു ബന്ധുക്കളോടു യാത്രപറയുമ്പോൾ കണ്ണീരൊപ്പുന്നകാഴ്ച പതിവായതിനാൽ ആ വണ്ടിക്കു കരയുന്ന വണ്ടി എന്ന പേരു വീണൂ.നാട്ടിൽ ഉറ്റവരുടെസമീപത്തിലേക്കു തങ്ങളെ കൊണ്ടുവരുന്ന വണ്ടിയിലിരുന്നവർ സ്റ്റേഷനിൽ സ്വന്തക്കാരെകാണൂമ്പോൾ പ്രകടിപ്പിക്കുന്ന സന്തോഷം മദ്രാസിൽ നിന്നും തിരുവനന്തപുരത്തേക്കു വരുന്നവണ്ടികളെ ചിരിക്കുന്ന വണ്ടികളെന്നു അറിയപ്പെടാനും ഇടയാക്കി.
കാലം വണ്ടികളെ പോലെ വേഗത്തിലോടി പോയി. കൊല്ലം മുതൽ തിരുവനന്തപുരം വരെ മീറ്റർ ഗേജുബ്രോഡ് ഗേജായതോടെ മദ്രാസ് യാത്ര കൊല്ലത്തു നിന്നായി.പിന്നീടു തമിഴു നാട്ടിൽ മീറ്റർ ഗേജുബ്രോഡ്ഗേജു ആയപ്പോൾ യാത്ര കൊല്ലം മുതൽ ചെങ്കോട്ട വരെ എന്നായി.അതോടെപ്രഭാവത്തിലിരുന്ന ഈ പാതയുടെ അധ:പതനവും ആരംഭിച്ചു.പിന്നീടുള്ള കാലങ്ങളിൽ തെങ്കാശിയിൽനിന്നും കൊല്ലം വരെയുള്ള സ്ഥലങ്ങളിൽ പച്ചക്കറികൾ കൊണ്ടുവരാൻ ഈ പാതഉപകരിക്കപ്പെട്ടു.2008 മെയ് മാസത്തിൽ കൊല്ലം-പുനലൂർ മീറ്റർഗേജു പാത അടച്ചു.രണ്ടുവർഷങ്ങൾക്കു ശേഷം 2010 മെയ് മാസത്തിൽ ആ പാത ബ്രോഡ്ഗേജു പാതയായി രൂപാന്തരംപ്രാപിച്ചു കൊല്ലത്തു നിന്നും പുനലൂർ വരെ വണ്ടികൾ ഓടി തുടങ്ങി. അതിനെ തുടർന്നാണു പുനലൂർമുതൽ ചെങ്കോട്ടവരെ മീറ്റർ ഗേജു ബ്രോഡ്ഗേജു ആക്കി മാറ്റാനുള്ള ജോലികൾ ചെയ്യുന്നതിനായിഇപ്പോൾ ആ പാതയിലെ ഗതാഗതം നിർത്തി വെയ്പ്പിച്ചതു.
മീറ്റർ ഗേജിലൂടെ മലകൾ താണ്ടിയുള്ള യാത്ര അനുഭൂതി നിറഞ്ഞതായിരുന്നു മൈലുകൾ നീളമുള്ളതുരങ്കത്തിലെ അന്ധകാരത്തിൽ ട്രെയിൻ പ്രവേശിക്കുമ്പോൾ യാത്രക്കാർ കൂ.......യ് എന്നു ആർത്തുവിളിച്ചു.വഴിയിലുള്ള കണ്ണറ പാലങ്ങളിലൂടെയുള്ള വണ്ടിയുടെ യാത്ര എന്നും കൗതുകംനിറഞ്ഞതായി.ഓടുന്ന തീവണ്ടിയിൽ ജനലരികിലുള്ള സീറ്റിൽ ഇരുന്നു മലമടക്കളെയും നിബിഡവനങ്ങളെയും പാൽ പത ഒഴുക്കുന്ന വെള്ള ചാട്ടങ്ങളെയും നോക്കി ഇരിക്കുമ്പോൾ പാസഞ്ചർട്രെയിനിലെ യാത്രയുടെ വിരസത നമ്മെ ബാധിക്കുകയില്ല.
ഇടവപ്പാതിയിൽ ഞാൻ ഈ വണ്ടിയിലെ യാത്രക്കാരനാകുമായിരുന്നു.അന്നു വണ്ടിയിലിരുന്നു എടുത്തഫോട്ടോകളിൽ ചിലതു നിങ്ങൾക്കു ഇവിടെ യും പിന്നെ ഇവിടെയും ഇനി അവിടെയും അമർത്തിയാൽ കാണം.
1904 ംജൂൺ ഒന്നിനു തിരുവിതാംകൂർ മഹാരാജാവിന്റെ കൽപനയാൽ ആരംഭിച്ച ഈ റെയിൽപാതയിലൂടെയുള്ള ഗതാഗതം ഇന്നു 2010 സെപ്റ്റംബർ 19-തീയതിയിൽ അവസാനിക്കുമ്പോൾ നമ്മുടെമുമ്പിൽ ഒരു ചോദ്യം മാത്രം:-എന്നാണു ബ്രോഡ്ഗേജു ജോലി പൂർത്തിയായി വണ്ടി ഓടി തുടങ്ങുക?
നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തി ആകുകയും വണ്ടി ഓടി തുടങ്ങുകയും ചെയ്താൽ പഴയമദിരാശി പട്ടണമായ ഇന്നത്തെ ചെന്നൈയിൽ തിരുവനന്തപുരത്തു നിന്നും എത്തി ചേരാൻ ലാഭംഏകദേശം 180 കിലോമീറ്റരും സമയ ലാഭം 4 മണിക്കൂറും ആണു.
മാമ്പലം, താമ്പരം, മീനമ്പാക്കം കോടമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടവർക്കു ചെന്നൈസെന്റ്രൽ സ്റ്റേഷനിൽ പോകാതെ എത്തി ചേരാനുള്ള എളുപ്പ വഴിയും ഇതായി മാറും.
മലയാളികളോടുള്ള മുൻ റെയിൽ വേ മന്ത്രി ശ്രീ.വേലുവിന്റെ നിസ്സഹകരണം അദ്ദേഹത്തിന്റെഅനുയായികളാൽ നിയന്ത്രിക്കപ്പെടുന്ന മധുര ഡിവിഷനിൽ ഇപ്പോഴും നിലവിലുള്ളതിനാൽ(അതുകൊല്ലം-പുനലൂർ ബ്രോഡ്ഗേജു നിർമാണത്തിൽ പ്രകടമായി കണ്ടു.) എത്ര വർഷം കൊണ്ടു ഇപ്പോൾതുടങ്ങുന്ന പണി പൂർത്തി ആകും എന്നു കണ്ടറിയണം.
അഥവാ കൃത്യ സമയത്തു ഈ പണി പൂർത്തി ആക്കാൻ നമ്മുടെ മന്ത്രി ജനാബ് ഇ. അഹമദ്‌സാഹിബിനു വേലു തരംഗം മറി കടക്കാൻ കഴിവുണ്ടാകണം.
നമുക്കു കാത്തിരിക്കാം വനമധ്യത്തിൽ കൂടിയുള്ള മറ്റൊരു യാത്രക്കായി.
കാത്തിരിക്കാം
ReplyDeleteഞാന്‍ ഈ പോസ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ എന്റെ ഒരു സ്നേഹിതന്‍ പുനലൂരില്‍ നിന്നും ഫോണില്‍ വിളീച്ചു പറഞ്ഞു” നാളെ ഒരു ദിവസം കൂടി മീറ്റര്‍ഗേജു പാതയില്‍ ട്രെയിന്‍ ഓടിക്കാന്‍ ഇപ്പോള്‍ മെസ്സേജു വന്നിരിക്കുന്നു” എന്നു.അവസാന വണ്ടിയില്‍ കയറാന്‍ വന്നവരുടെ ബാഹുല്യം കാരണം ഒരു ദിവസം കൂടെ വണ്ടി ഓടിക്കാന്‍ റെയില്‍ വേ ക്കു കരുണ തോന്നിയിരിക്കണം. എങ്കിലും അവസാന ട്രെയിന്‍ എന്ന ഈ പോസ്റ്റിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല.
ReplyDeleteചെറുപ്പത്തില്‍ ഒരിക്കല്‍ ഈ പാതയിലൂടെ (തിരുവനന്തപുരം-മദ്രാസ്) സഞ്ചരിച്ചിട്ടുണ്ട്. ഏതായാലും ബ്രോഡ്ഗേജിന്റെ പണി വേഗം പൂര്‍ത്തിയാവട്ടെ എന്ന് ആശിക്കാം. പോസ്റ്റിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്.
ReplyDeleteഎന്തൊക്കെ വണ്ടികളാണപ്പാ..
ReplyDeleteകളിവണ്ടി,കല്‍ക്കരിവണ്ടി..മീറ്റര്‍-
ബ്രോഡ് ഗേജ് വണ്ടികള്‍..!!
ഇനിയിപ്പോ,കരയുന്നവണ്ടി,ചിരിപ്പിക്കുന്നവണ്ടി
കരയിക്കുന്ന വണ്ടി എന്നിങ്ങനെ തരാതരം....
ഇങ്ങിനെ പലജാതി വണ്ടിക്കളികളില്‍ ഒടുവില്‍
ഇവരെല്ലാം കൂടി വംശീയ-ജാതീയവണ്ടികള്‍ക്ക്
പച്ചക്കൊടി വീശിയേക്കല്ലേ...എന്നാണെന്‍റെ
പ്രാര്‍ഥന..വികസനം യഥാവിധി നടപ്പിലാകാന്‍
താല്പര്യമില്ലാത്തവന്മാരല്ലേ യഥാര്‍ത്ഥത്തില്‍
ചില“വേല”കളൊപ്പിക്കുന്ന്ത്...?
വാ:ക ) ബ്രിട്ടീഷ് കാര്‍ നമുക്ക് സമ്മാനിച്ചത്
അസ്വാതന്ത്ര്യമാണെന്ന കാര്യത്തില്‍ ഒട്ടുമില്ല
സംശയം..ആധുനിക ഇന്ത്യന്‍ റെയില്‍ വേക്ക്
സവിസ്ഥരം ചിത്രം വരക്കാന്‍ ചുമര്‍ പണിതതും
ഈ പൂര്‍വ്വ ഉടമകളാണെന്ന കാര്യം ഈ
അഭിനവ വേലുമാര്‍ ഓര്‍ക്കേണം..!!!
അതെം നമുക്ക് കാത്തിരിയ്ക്കാം
ReplyDeleteതീവണ്ടിയാത്ര മതിവരാത്ത അനുഭവം
ReplyDeletewith nostalgia...oru punalurkkaran..
ReplyDeleteഎന്റെ ഒരു ഫ്രണ്ട് ഈ റൂട്ടിലെ യാത്രയെ പറ്റി ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. മനോഹരമായ സ്ഥലങ്ങള്‍
ReplyDeleteഈ വണ്ടിയിൽ എന്നേയും കയറ്റി കൊണ്ടു പോയതിനു നന്ദി...
ReplyDeleteഈ വണ്ടിയില്‍ കയറാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
ReplyDelete