ഇതിനു അടി കുറിപ്പ് വേണ്ടല്ലോ
മുള്ളൂക്കാരന്‍ ഫോമിലാണ്.
എന്തുട്ടാ അപ്പുട്ടാ വിശേഷങ്ങള്‍
കാര്ട്ടൂണിസ്റ്റ് സ്വയം പരിചയപ്പെടുത്തുന്നു.
കവി മുരുകന്‍ കാട്ടാക്കട
കുമാരന്‍ സംഭവമായി
ഇതാ ഇസ്മെയില്‍ (സ്മെയില്‍)
മുള്ളൂര്‍ക്കാരനും കാര്ട്ടൂണിസ്റ്റ് സജീവും
ലോകത്തുള്ള സകലരുടെയും പടം വരയ്ക്കുന്നു.
സ്വന്തം കാരിക്കെച്ചരും ആയി ഡോക്ടര്‍ ജയന്‍ ഏവൂര്‍.
ധാരാളം ചിത്രങ്ങള്‍ ക്യാമറയില്‍ ആവാഹിച്ച്ചെങ്കിലും വെളിച്ച തകരാരിനാല്‍ പലതും ഉപയോഗ ശൂന്യമായി.
യൂസുഫ് മാഷ് വലിയ തിരക്കില്‍, രെജിസ്ട്രേഷന്‍ വിഭാഗം.
മുള്ളൂക്കാരന്‍ ഫോമിലാണ്.
വെറും പാവപ്പെട്ടവനായ പാവപ്പെട്ടവന്‍ (ഉഗ്രന്‍ കവിത)
എന്തുട്ടാ അപ്പുട്ടാ വിശേഷങ്ങള്‍
കാര്ട്ടൂണിസ്റ്റ് സ്വയം പരിചയപ്പെടുത്തുന്നു.
കവി മുരുകന്‍ കാട്ടാക്കട
കുമാരന്‍ സംഭവമായി
ഇതാ ഇസ്മെയില്‍ (സ്മെയില്‍)
മുള്ളൂര്‍ക്കാരനും കാര്ട്ടൂണിസ്റ്റ് സജീവും
ഇത് സാദിഖ് . തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ചു ബ്ലോഗില്‍ പങ്കെടുക്കാനായി മീറ്റ് ഹാളില്‍ വന്നു. തന്റെ വീല്‍ ചെയറുമായി.
തോന്നിയ വാസി അല്ല.ലോകത്തുള്ള സകലരുടെയും പടം വരയ്ക്കുന്നു.
സ്വന്തം കാരിക്കെച്ചരും ആയി ഡോക്ടര്‍ ജയന്‍ ഏവൂര്‍.
ധാരാളം ചിത്രങ്ങള്‍ ക്യാമറയില്‍ ആവാഹിച്ച്ചെങ്കിലും വെളിച്ച തകരാരിനാല്‍ പലതും ഉപയോഗ ശൂന്യമായി.
ഇതും മിസ്സായി. അടുത്തതാവാം
ReplyDeleteന്നാപ്പിന്നെ കൊട്ടോട്ടിയങ്ങ്ട്....
ReplyDeleteഇങ്ങനെയുള്ള പോസ്റ്റുകളിലെ ചിത്രങ്ങളിലൂടെയാണ്
ReplyDeleteമീറ്റിന്റെ സ്നേഹവും സൌഹൃദവും പകര്‍ന്നു നല്‍കാനാകു.
നല്ല ചിത്രങ്ങള്‍.
ഷെറീഫേ,
ReplyDeleteപോസ്റ്റിനും ചിത്രങ്ങള്‍ക്കും നാന്ദി.
നന്നായി ഫോട്ടോകള്‍,സംഘാടകര്‍ക്ക് എല്ലാവിധ അഭിനന്ദങ്ങളും നേരുന്നു.
ReplyDeleteനല്ല ചിത്രങ്ങള്‍!!
ReplyDeleteഇവ കാണാന്‍ സാധിച്ചതില്‍ സന്തോഷം
നന്നായിരിക്കുന്നു
ReplyDeleteനന്ദി..!
ReplyDeleteബ്ലോഗ്മീറ്റിനെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ട സുഹൃത്തുക്കളോടുള്ള ഈ വിനീതന്റെ പ്രതികരണം:
ReplyDeleteഞാൻ ആദ്യമായാണ് ഒരു പൊതു ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നത്. ആദ്യമായിട്ടായതുകൊണ്ടാകാം എനിക്ക് നല്ല അനുഭവമായിരുന്നു. കുറച്ചു പേരെ ആദ്യമായി നേരിൽ കാണാൻ കഴിഞ്ഞു. സിസ്റ്റം പണിമുടക്കിയതു കാരണം യഥാസമയം മീറ്റിനെ വിലയിരുത്തി പോസ്റ്റിടാൻ കഴിഞ്ഞില്ല. ഈയുള്ളവൻ രാത്രി പതിനൊന്നു മണിയോടെ വീട്ടിൽ എത്തി.
പിന്നെ ഈയുള്ളവൻ അവിടെ വച്ച് വെള്ളമടിച്ചില്ല. വെള്ളമടിക്കറുമില്ല. അതുകൊണ്ടുതന്നെ വെള്ളസംബന്ധമായ ഒരു അന്വേഷണം നടത്തിയുമില്ല. അതുകൊണ്ട് ആരെങ്കിലും വെള്ളമടിക്കുന്നോ എന്ന് കണ്ടതുമില്ല. അറിഞ്ഞതുമില്ല.
ഇനി അഥവാ ആരെങ്കിലും വെള്ളമടിച്ചിരുന്നെങ്കിൽതന്നെ മീറ്റ് നടന്ന ഹാളിനുള്ളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആരും ഉണ്ടാക്കിയിട്ടില്ല. മീറ്റ് അതിന്റെ വഴിക്കു നടന്നു. ആദ്യം നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറ്റിയതുകൊണ്ടൊ കാലാവസ്ഥയുടെ പ്രശ്നം കൊണ്ടോ എന്തോ പ്രതീക്ഷിച്ചപോലെ പ്രാതിനിധ്യം ഉണ്ടായില്ല എന്നതു നേരുതന്നെ.
ഇനി അഥവാ എന്തെങ്കിലും സുഹൃദക്കൂടലുകൾ പിന്നാമ്പുറത്ത് നടന്നിരുന്നെങ്കിൽ തന്നെ, അവിടെ അതു മാത്രമാണ് നടന്നതെന്ന മട്ടിൽ പോസ്റ്റിട്ട് ബ്ലോഗ് മീറ്റിനെ അപകീർത്തിപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ഇതിപ്പോൾ അവിടെ വച്ച് മദ്യം കഴിക്കാത്തവർക്ക് കൂടി അപമാനമായി.
ഔപചാരികതകൾ ഇല്ലാതെ നടക്കുന്ന ഒരു സംഗമം നടക്കേണ്ട രീതിയിൽതന്നെ നടന്നു എന്നാണ് ഈയുള്ളവനു തോന്നിയത്. പിന്നെ മുരുകൻ കാട്ടാക്കട വന്ന് കവിതചൊല്ലിയാൽ ബ്ലോഗ് മീറ്റിന് അല്പം കൊഴുപ്പുകൂടും എന്നല്ലാതെ അതൊന്നും ബൂലോകസംഗമങ്ങളിൽ പാടില്ലാ എന്ന അലിഖിതനിയമം എന്തെങ്കിലും ഉള്ളതായി ഈയുള്ളവന് അറിയില്ലായിരുന്നു.
എന്തായാലും ഞാൻ ബ്ലോഗിൽ വന്നപ്പോൾ മുതൽ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിരുന്ന കുറച്ചു പേരെയെങ്കിലും അവിടെ വച്ച് നേരിൽ കാണാൻ കഴിഞ്ഞു എന്നുള്ളത് എനിക്ക് സന്തോഷമായി.
മുള്ളൂക്കാരൻ,കാപ്പിലാൻ, സജ്ജീവേട്ടൻ, പാവപ്പെട്ടവൻ, ഹരീഷ് തൊടുപുഴ തുടങ്ങിയവരെയൊക്കെ (എല്ലാവരുടെയും പേരു പറഞ്ഞ് നീട്ടുന്നില്ലെന്നേയ്യുള്ളൂ)നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞത്തിലുള്ള സന്തോഷമാണ് എനിക്ക് പങ്കുവയ്ക്കുവാനുള്ളത്.
പിന്നെ അരുതാത്തത് നടന്നെങ്കിൽ അതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമർശനം പറയരുതെന്ന് നമുക്കാരോടും പറയാൻ കഴിയില്ല. എന്നാൽ സ്വയം പല്ലിൽകുത്തി മണപ്പിക്കുന്നതരത്തിൽ ബ്ലോഗ് മീറ്റിന്റെ നല്ല വശത്തെ മുഴുവൻ മറച്ചുപിടിച്ച് കലഹിക്കേണ്ടതുണ്ടോ എന്ന പരിശോധിക്കപ്പെടേണ്ടതുണ്ട്. പിന്നെ ബൂലോകമല്ലേ, എല്ലാം അവരുടെ സ്വാതന്ത്ര്യം എന്നല്ലാതെ എന്തു പറയാൻ!
എന്തായാലും ബ്ലോഗ്മീറ്റിനെക്കുറിച്ച് ഞാൻ നല്ലതേ പറയുന്നുള്ളൂ. അതു് കഴിയുമെങ്കിൽ ഒരു പോസ്റ്റായി ഇടും.
ബ്ലോഗിൽക്കാണുന്ന പേരുകാരിൽ ചിലരെ ഫോട്ടോയിൽക്കൂടി കാണാൻ സാധിച്ചത് സന്തോഷമുണ്ടാക്കി. എന്നെങ്കിലും ഒരു ബ്ലോഗ് മീറ്റിങ്ങിൽ കൂടാൻ സാധിക്കട്ടെയെന്ന് ഞാനാശിക്കുന്നു.(ഇപ്പോൾ റിയാദിലാണേ.)
ReplyDeleteചിത്ര പോസ്റ്റിനു നന്ദി......
ReplyDeleteഎല്ലാം നല്ല ചിത്രങ്ങള്‍: നേരിട്ട് കാണാന്‍ പറ്റാത്തവര്‍ക്ക് ഇത് കണ്ടു ആശ്വസിക്കാമല്ലോ.....
ReplyDeleteനന്ദി ഒരുപാട്... അടുത്ത കാവിലെ പാട്ടിനു പങ്കെടുക്കാം....
കൊച്ചുരവി