Tuesday, August 3, 2010

ഇത് കുറ്റാലം


ഇത് കുറ്റാലം.
പൊരിയുന്ന വെയിലിന്റെ കാഠിന്യം വര്‍ഷത്തില്‍ മിക്കവാറും സമയം അനുഭവിച്ചു കൊണ്ടിരിക്കുന്നതമിഴനു കുറ്റാലം കുളിരിന്റെ പ്രതീകമാണു. വരയന്‍ നിക്കറുമിട്ടു കുറ്റാലത്തിലെ വെള്ള ചാട്ടത്തിനു താഴെനില്‍ക്കുന്നതു അവനു ഹരമാണു. വലുതും ചെറുതുമായി രണ്ടു വെള്ള ചാട്ടങ്ങള്‍ കുറ്റാലത്തുണ്ടു. നമ്മുടെഇടവപ്പാതി യില്‍ തന്നെയാണു കുറ്റാലത്തെ സീസണും. തലയില്‍ എണ്ണതേപ്പിച്ചു പിടിപ്പിക്കുന്നതുഉള്‍പ്പടെയുള്ള ഓപണ്‍ മസാജു സെന്ററുകളില്‍ പോയി മസാജു ചെയ്തു വരയന്‍ നിക്കറുമിട്ടുവെള്ളച്ചാട്ടത്തിനു കീഴിലിരുന്നു ആഹ്ലാദിക്കുന്ന തമിഴു നാട്ടുകാരാണു വെള്ള ചാട്ടത്തേക്കാളും എന്നെആകര്‍ഷിച്ചതു. കൊല്ലം ജില്ലയുടെ കിഴക്കേ അതിരില്‍ നിന്നും വളരെ ദൂരെയല്ലാതെയാണു കുറ്റാലംസ്ഥിതിചെയ്യുന്നതു എന്നു കൂടി ഓര്‍ക്കുക.സഹ്യന്റെ തൊട്ടു അപ്പുറം.

8 comments:

  1. നല്ല ഔഷധ ഗുണമുള്ള വെള്ളമാണ് കുറ്റാലത്തെ എന്ന് കേട്ടിട്ടുണ്ട്.

    ReplyDelete
  2. എന്റെ വെള്ളച്ചാട്ടം കാണാന്‍ വരൂ

    ReplyDelete
  3. കുറ്റാലമൊന്നു കാണാനെത്തിയതാ, സ്വപ്നസന്നിഭം!

    ReplyDelete
  4. ഒരിക്കല്‍ പോകണം. ആ ജലധാരയ്ക്ക് കീഴെ നില്‍ക്കാന്‍.

    ReplyDelete
  5. ഈ പടത്തില്‍ കാനുന്നതല്ലാതെ വേറെയും വെള്ളച്ചാട്ടം ഉണ്ടവിടെ , ചിലത് വി വീ ഐപികള്‍ക്ക് മാത്രമായുള്ളതും ചിലത് ആറെയും കടത്തിവിടാത്തതുമായി.

    ReplyDelete
  6. കുറ്റാലം കാണാന്‍വന്ന എന്റെ പ്രിയ സുഹ്രുത്തുകള്‍ക്കു നന്ദി.

    ReplyDelete
  7. ente oru swapanam kazhivullavar orumichu varunna oru site..

    India's most creative minds under one umber la
    http://linkedlist.wackwall.com/blogs/5

    ReplyDelete