Tuesday, August 10, 2010

ബ്ലോഗ്‌ മീറ്റും കവികാട്ടാക്കടയും

എറുണാകുകുളം ബ്ലോഗ്‌ മീറ്റ്‌ ശാന്തമായി കഴിഞ്ഞു പോയി.ചെറായിയിലേതു പോലെ എണ്ണം എറുണാകുളത്തു വന്നില്ലാ എങ്കിലും ബ്ലോഗ്‌ മീറ്റ്‌ വിജയമായിരുന്നു എന്നു ആത്മാർത്ഥതയോടെ പറയാൻ കഴിയും. കാരണം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ബ്ലോഗറന്മാരുടെ പ്രാതിനിധ്യം മീറ്റിലും ഉണ്ടായിരുന്നു എന്നതു തന്നെ.
മീറ്റിൽ പങ്കു എടുത്തതിൽ പലരും ഉള്ളവൻ ഉൾപ്പടെ മീറ്റിനെ സംബന്ധിച്ചു പോസ്റ്റുകൾ ഇട്ടിരുന്നു. സമയ പട്ടിക നോക്കിയതിൽ ആദ്യ പോസ്റ്റു എന്റേതാണെന്നു അകാശപ്പെടാമെന്നു തോന്നുന്നു. മേൽപ്പറഞ്ഞ മീറ്റ്‌ പോസ്റ്റുകളിലൂടെ കയറി ഇറങ്ങിയപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന ചിന്ത മറ്റുള്ളവരെ അറിയിക്കേണ്ടതുണ്ടെന്ന തോന്നലിലാണു പോസ്റ്റ്‌ ഞാൻ പ്രസിദ്ധപ്പെടുത്തുന്നതു.
ബ്ലോഗ്‌ മീറ്റിനെ പറ്റിയുള്ള പോസ്റ്റ്‌കളില്‍ പലതും ചില കമന്റുകളും മുരുകൻ കാട്ടാക്കടയെ പരാമർശിച്ചു എഴുതിയതായി കണ്ടു. പോസ്റ്റ്‌ പ്രസിദ്ധീകരിക്കാനും അഭിപ്രായം അറിയിക്കാനുമുള്ള അവരുടെ സ്വാതന്ത്രിയത്തെ ഞാൻ മാനിക്കുന്നു. ചിത്രകാരന്റെ മീറ്റ്‌ സംബന്ധമായ പോസ്റ്റിലെ ഒരു അഭിപ്രായം ഞാൻ നൂറ്റി ഒന്നു ശതമാനം പിൻ തുണക്കുകയും ചെയ്യുന്നു.അദ്ദേഹം എഴുതി:-
"ബ്ലോഗറന്മാരല്ലാത്ത കഥാപ്രാസംഗികരും കവികളും രാഷ്ട്രീയക്കാരും പാട്ടുകാരും സിനിമക്കാരും ബൂലോകത്തിന്റെ നട്ടെല്ലു സ്ഥാനത്തു വാഴപിണ്ടിയായി പ്രതിഷ്ഠിക്കപ്പെടാതിരിക്കട്ടെ."
ഉദാഹരണമായി അദ്ദേഹം ചെറായിയെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ചെറായിയിൽ ഞാനുമുണ്ടായിരുന്നു ശരിയാണ്,ചെറായി കൊഴുപ്പിച്ചു തിളക്കം വെപ്പിച്ചത് പുറത്തു നിന്നും ആരുമല്ലായിരുന്നു, നമ്മൾ ബ്ലോഗറന്മാർ തന്നെ ആയിരുന്നു.

വാഴക്കൊടന്റെ
മിമിക്രിയും ബിലാത്തി പട്ടണത്തിന്റെ മാജിക്കും കാര്ട്ടൂണിസ്റ്റ് സജീവിന്റെ ഒറ്റ നില്‍പ്പില്‍ നിന്നുള്ള കാരിക്കേച്ചര്‍ വരയും "ഞമ്മന്റെ ബാപ്പാ അബ്ദുല്‍ റസാക്ക് " പാട്ടും എല്ലാം കൂടി അങ്ങങ്ങ്‌ കലക്കി കൊഴുപ്പിച്ചു തിളപ്പിച്ചു എടുത്തു.

മീറ്റിനു മാസങ്ങളുടെ കൂടി ആലോചനകള്‍ ഉണ്ടായിരുന്നു. തീരുമാനങ്ങള്‍ പോസ്റ്റുകളില്‍ കൂടി അറിയിപ്പുകളായി വരികയും അഭിപ്രായങ്ങളുടെ മലവെള്ള പാച്ചില്‍ ഉണ്ടാവുകയും ചെയ്തു. അതിന്‍പ്രകാരം പല മാറ്റങ്ങള്‍ പരിപാടിയില്‍ വരുത്തുകയും ചെയ്തു. മീറ്റിന്റെ പേര് പോലും ഒരു അവസരത്തില്‍ മാറ്റി എന്നാണു എന്റെ ഓര്‍മ. ബ്ലോഗ്‌ നടത്തിപ്പിന്റെ മുന്‍ നിരയില്‍ ആദ്യം മുതല്‍ തന്നെ പരിചയ സമ്പന്നരായ ആള്‍ക്കാരും ഉണ്ടായിരുന്നു. എറുനാകുളം മീറ്റ് വന്നപ്പോള്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായി ഉണ്ടായിരുന്നില്ല എന്നാണു എന്റെ നിരീക്ഷണം. ഒരു പക്ഷെ പല അവസരങ്ങളിലും ഹരീഷും പാവപ്പെട്ടവനും മാത്രമായി തീര്‍ന്നു സംഘാടനത്തിന്റെ മുമ്പില്‍. നമ്മള്‍ ബ്ലോഗറന്മാര്‍ ശരിക്കും ഉറങ്ങുകയായിരുന്നു എന്നതായിരുന്നു സത്യം. ചെറായിയില്‍ നിന്നും ലഭിച്ച കനത്ത ആത്മവിശ്വാസം നമ്മളെ അലസരാക്കി .

അവസ്ഥയില്‍ സംഘാടകരുടെ മുന്നില്‍ മീറ്റ് എങ്ങിനെയെങ്കിലും വിജയിപ്പിക്കുക എന്ന ലക്‌ഷ്യം മാത്രമായി. പാവം പാവപ്പെട്ടവന്‍ വാലില്‍ ഓല പടക്കം കത്തിച്ചു കെട്ടി തൂക്കിയത്‌ പോലെ ഓട്ടം പിടിച്ചു. എങ്ങിനെയോ മീറ്റിനു സ്ഥലം തരപ്പെടുത്തി; പറഞ്ഞ തീയതിയിൽ തന്നെ മീറ്റും നടത്തി.

നെയ്യപ്പത്തിനു അൽപ്പം നെയ്യു കൂടിയൽ ദൂഷ്യമില്ലാ എന്ന ധാരണയിൽ കവിയെ ക്ഷണിക്കുകയും അങ്ങിനെ കവി നമ്മുടെ അതിഥി ആയി മീറ്റ്‌ സ്ഥലത്ത് എത്തി ചേരുകയും ചെയ്തു.

ഓർക്കുക മീറ്റ്‌ എങ്ങിനെയും വിജയിപ്പിക്കുക എന്ന സദുദ്ദേശം മാത്രമായിരുന്നു സംഘാടകരുടെ ലക്ഷ്യം.കൂടി ആലോചനകളുടെ അഭാവം അൽപ്പം ഉണ്ടായി എന്നു മാത്രം.


പക്ഷേ നമ്മുടെ അതിഥി ആയ കവി ഇതൊന്നും അറിയുന്നില്ലല്ലോ. അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടൂ വന്നു,ക്ഷണം സ്വീകരിച്ചു എത്തിയ കവി അങ്ങിനെ നമ്മുടെ അതിഥി ആയി തീരുകയും ചെയ്തു.
"അതിഥി ദേവോ:ഭവാ എന്ന നമ്മുടെ സംസ്കാരം അപ്പോൾ നമ്മൽ പാലിക്കേണ്ടതല്ലേ.
അദ്ദേഹത്തിന്റെ അവതരണത്തിലും ആലാപനത്തിലും പെരുമാറ്റത്തിലും നമ്മൾ മീറ്റ്‌ ദിവസം അൽപ്പം പോലും അനിഷ്ടം കാണിക്കാതിരിക്കുക മാത്രമല്ല അദ്ദേഹം ആവശ്യ പെട്ടതിൻ പ്രകാരം നമ്മൽ കൂടെ പാടുകയും താളമിടുകയും ചെയ്തു.

നമ്മൾ
കാണിച്ച മര്യാദ ചില കമന്റുകളിലും പോസ്റ്റുകളിലും കാണാൻ കഴിഞ്ഞില്ല.

ഇത്രയും ഞാൻ എഴുതിയതു കവിയെ പരാമർശിച്ചു പലരും എഴുതിയതു അദ്ദേഹം വായിക്കുക ആണെങ്കിൽ അദ്ദേഹത്തിനെ വിളിച്ചു വരുത്തി ആക്ഷേപിച്ചതിനു തുല്യമാകില്ലേ എന്ന ഭയത്താലാണു.

അദ്ദേഹം
ഏതു തരക്കാരനും ആയി കൊള്ളട്ടെ അദ്ദേഹം നമ്മുടെ അതിഥിയാണു. അദ്ദേഹത്തിനെ മീറ്റിലേക്കു ക്ഷണിച്ച നമ്മുടെ പ്രിയപ്പെട്ട പാവപ്പെട്ടവനിലും അദ്ദേഹത്തെ വിമർശിക്കുന്നതിന്റെ നിഴൽ വീഴില്ലേ എന്നു ഞാൻ ശങ്കിക്കുന്നു.
ചിത്രകാരൻ അദ്ദേഹത്തിന്റെ പോസ്റ്റിൽ തന്റെ അഭിപ്രായം ഭാവിയിലേക്കുള്ള ഒരു മാർഗദർശനമായാണു അവതരിപ്പിച്ചതു.മറ്റു വിമർശങ്ങളും അതേ പോലെ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.

പക്ഷേ
ചില വിമർശനങ്ങൾ മീറ്റ്‌ ദിവസം നാം കാണിച്ച അതിഥി ദേവോ:ഭവാ എന്ന ആദർശത്തിനു വിപരീതമായിരുന്നു എന്നതു ദുഃഖകരമായ സത്യമാണു .

പ്രിയപ്പെട്ടവരേ! ഞാൻ മീറ്റു ദിവസം പറഞ്ഞതു പോലെ നമ്മുടെ വില നാം മനസിലാക്കുക.ബൂലോകത്തിനു പുറത്തുള്ളവർ ബഹുമാനപുരസ്സരമാണു നമ്മെ വീക്ഷിക്കുന്നതു. ബഹുമാനം നില നിർത്താനുള്ള വാക്കുകളും പ്രവർത്തികളും നമ്മിൽ നിന്നും ഉണ്ടാവേണ്ടതാണു എന്നു അറിയിക്കുന്നതിനോടൊപ്പം കവി മുരുകൻ കാട്ടാക്കട നമ്മുടെ ക്ഷണിക്കപ്പെട്ട അതിഥി ആയിരുന്നെന്നും അതിഥി എന്ന നിലയിൽ അദ്ദേഹത്തോടു നാം കാണിച്ച ആദരവു ഇപ്പോഴും നാം നില നിർത്തുന്നു എന്നും നമ്മൾ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

മേലില്ലുള്ള ബ്ലോഗ്‌ മീറ്റിൽ ഇപ്രകാരമുള്ള പരാമർശങ്ങൾക്കു കാരണങ്ങൾ സൃഷ്ടിക്കാതെ മുൻ കൂട്ടി അലോചിച്ചു ബ്ലോഗറന്മാരെ മാത്രം ഉൾകൊള്ളിച്ചു പരിപാടികൾ അവതരിപ്പിക്കാനും അഭിപ്രായപ്പെടുന്നു.

20 comments:

 1. വളരെ പക്വമായ ഒരു അവലോകനം.

  ReplyDelete
 2. ഷെറീഫ് കൊട്ടാരക്കരയുടെ അഭിപ്രായം ഭാവിയിലേയ്ക്കുള്ള ചൂണ്ടുപലകയാവണം എന്നാണ് എന്റെയും അഭിപ്രായം.ഈ മീറ്റിന് കുറച്ച് കൂടി ഗൃഹപാഠം വേണമായിരുന്നു.ചെറായി മീറ്റില്‍ പങ്കെടുത്ത ഒരാളെന്ന നിലയില്‍ പറയുന്നതാണ്.

  ReplyDelete
 3. വിവാദങ്ങള്‍ ഒഴിവാക്കപെടെണ്ട ഒന്ന് തന്നെയാണ്.
  പാവപ്പെട്ടവന്റെയും, ഹരീഷേട്ടന്റെയും, മനോരാജിന്റെയും കഠിനാധ്വാനം കാണാതെ പോകരുത്.
  എവിടെയും രണ്ടഭിപ്രായം ഉള്ളവര്‍ ഉണ്ട്

  ReplyDelete
 4. അതെ.
  കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കാതിരിക്കുക.

  എല്ലാ ബ്ലോഗർമാരും വാഴക്കോടനും സജീവേട്ടനും അല്ല.


  അത്തരം കഴിവുള്ളവർ അതു പ്രകറ്റിപ്പിക്കട്ടെ.

  അല്ലാത്തവർ വർത്തമാനം പറഞ്ഞും, മറ്റുള്ളവരുടെ പ്രകടനങ്ങൾ ആസ്വദിച്ചും ഉല്ലസിക്കട്ടെ!

  ആശംസകൾ!

  മീറ്റ് സംഘാടകരുടെ കഷ്ടപ്പാടിന് നിറഞ്ഞ നന്ദി!

  ReplyDelete
 5. കാട്ടാക്കട ബ്ലോഗറാണല്ലോ

  ReplyDelete
 6. കുമാരന്‍,
  വെള്ളായണിവിജയന്‍,
  റ്റോംസ് കോനുമഠം,
  ഡൊക്റ്റര്‍ ജയന്‍ ഏവൂര്‍,
  പള്ളികരയില്‍,
  സ്വപ്നാടകന്‍,
  ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ രേഖപെടുത്തിയതിനും നന്ദി.

  ReplyDelete
 7. ഷെറിഫ്,
  വളരെ വളരെ പക്വമായ നിരീക്ഷണം.
  ആഘോഷത്തിന്റെ പുളപ്പില്‍ നിന്ന് കുറച്ചു നേരം നമ്മളോരോരുത്തനും നിശ്ശബ്ദരായി ഇരുന്നില്ലേ.
  ഞാനപ്പോള്‍ ഓര്‍ത്തത്, പണ്ടു കണ്ട ഒരു വീഡിയോ ആയിരുന്നു.(വെബ്സൈറ്റ് ഓര്‍മ്മയുണ്ട്. തരുന്നില്ല)

  15വയസ്സുകാരി പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊന്നുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് സ്ഥാനം തെറ്റിപ്പോയ ചുവന്ന പാവാട പിടിച്ചിടാനായി അവള്‍ ഒന്നു നിവരാന്‍ ശ്രമിക്കുന്നു.

  ചുറ്റുമുള്ള ബലിഷ്ഠങ്ങളായ പുരുഷന്മാരുടെ കാലുകള്‍ അവളെ ചവിട്ടിത്താഴ്ത്തുന്നു.
  സ്ക്രീനിനു കുറുകെ പാറിനടക്കുന്ന ചില കുട്ടിക്കാലുകള്‍. മണ്ണില്‍ ചോരപ്പാടുകള്‍.
  അവളുടെ മേത്ത് പതിക്കുന്ന കുഞ്ഞുകാലുകള്‍.
  ചുറ്റിലും ചോര.
  (ഇത് ഒളിക്യാമറയിലൂടെ പകര്‍ത്തിയതാണ്)

  ഇറാക്കിലെ അമ്മമാരുടെ ഹൃദയങ്ങളീല്‍ തീ കോരിയിടുന്നത് അമേരിക്ക തെറിപ്പിക്കുന്ന ചോരയേക്കാള്‍, ക്രൂരതയുടെ മൂര്‍ത്തികളാകാന്‍ തയ്യാറെടുക്കുന്ന സ്വന്ത മക്കളുടെ ദുരിതജീവിതമായിരിക്കും.

  എന്തൊരു ദുരന്തമാണത്. ഭാവിയില്‍ പ്രകാശം പരത്തേണ്ട ഈ കുഞ്ഞുങ്ങളുടേ മനസ്സു നിറയെ പേടിയും വെറുപ്പുമാണ്.

  എന്തൊരു ദുരന്തമാണത്!
  എന്തൊരു മഹാദുരന്തമാണത് !

  ചിത്രകാരനും ഷെറിഫും നമ്മളെല്ലാവരും
  ഈ അമ്മമാരുടെയും കുഞ്ഞുങ്ങളുടേയും നിത്യദുരന്തത്തില്‍ ദുഖിക്കുന്നില്ലെ?

  ReplyDelete
 8. ഷെരീഫ് സാര്‍
  വളരെ പക്വവും ദീര്‍ഘവുമായ അവലോകനം. പലതുനോടും യോജിക്കുന്നു.ഒരു സംഘാടനത്തിന്റെ ബുദ്ധിമുട്ടുകളെക്കുറീച്ച് അറീയാഞ്ഞിട്ടല്ല, വേണ്ട എന്നു കരുതിയിട്ടാകും പലരും ഇങ്ങിനെ പ്രതികരികുന്നത്. എന്തായാലും ഇനിയും ഇതുപോലെ പല മീറ്റുകളും നല്ല രീതിയില്‍ നടന്നു പോകാന്‍ സാധിക്കട്ടെ. എല്ലാ ആശംസകളും


  (ഓഫ് : ദേ ഇവിടേയും ബ്ലോഗര്‍ പള്ളിക്കരയില്‍-ന്റെ മൈലി. ഇങ്ങേര്‍ക്ക് ഇത്രമാത്രം മൈലി എവിടുന്നാണപ്പാ!?)

  ReplyDelete
 9. പ്രിയ കാര്‍ട്ടൂണീസ്റ്റ്, santhosh/സന്തോഷ്, അഭിപ്രായങ്ങള്‍ക്കു നന്ദി.
  പ്രിയ കാര്‍ട്ടൂണിസ്റ്റ്,
  യുദ്ധം ധര്‍മം ആയാലും അധര്‍മം ആയാലും കരയുന്നതു അമ്മമാരും കുഞ്ഞുങ്ങളുമാണെന്നു ചരിത്രം സാക്ഷ്യം വഹിക്കുന്നു.
  ഗാന്ധാരത്തിലെ അമ്മയും, കഷ്മീരത്തിലെ അമ്മയും റഷ്യയിലെ അമ്മയും ചൈനയിലെ അമ്മയും അമേരിക്കയിലെ അമ്മയും അയര്‍ലന്റിലെ അമ്മയും ബ്രസീലിയന്‍ അമ്മയും പലസ്റ്റൈന്‍ അമ്മയും കാപ്പിരി അമ്മയും കരയുന്നതു അവരുടെ കുഞ്ഞങ്ങളെയും ഇണകളെയും മാതാപിതാക്കളെയും ഓര്‍മിച്ചു തന്നെയാണു.ആ ദുഖത്തിനു ഒരേ ഛായ തന്നെയാണു.
  ഒരു ആക്രമണം മറ്റൊരു ആക്രമണകാരിയെ നിര്‍മ്മിക്കുന്നു.
  ഒരു പലസ്റ്റൈന്‍ യുവപോരാളിയുമായി അഭിമുഖം നടത്തിയ (യുദ്ധകാര്യ ലേഖകന്റെ)ലേഖനം ഓര്‍മ വരുന്നു.
  നിങ്ങള്‍ എങ്ങിനെ ഇത്ര ചെറുപ്പത്തില്‍ ഈ രംഗത്തു എത്തി?ചോദ്യം.
  “സമാധാനമായി കഴിഞ്ഞു കൊണ്ടിരുന്ന വാസ സ്ഥലത്തു നിന്നും ശത്രുവിന്റെ ആക്രമണ സമയം ജീവഭയത്താല്‍ മാതാപിതാക്കളും കുഞ്ഞു സഹോദരനുമായി പലായനം ചെയ്യുമ്പോള്‍ വഴിയില്‍ സ്വന്തം മാതാപിതാക്കള്‍ വെടിയേറ്റു വീഴുന്നതു കണ്ട,അവരുടെ നേരെ കൈനീട്ടി കരയുന്ന കുഞ്ഞു സഹോദരനെയും എടുത്തു ജീവ രക്ഷാര്‍ത്ഥം നിങ്ങള്‍ പാഞ്ഞു പോകുന്ന നേരം നിങ്ങളുടെ മനസ്സില്‍ ഉണ്ടാകുന്ന വികാര വിചാരങ്ങള്‍ എന്തായിരിക്കും. ആ വികാര വിചാരങ്ങളാണു എന്നെ ഇവിടെ കൊണ്ടു എത്തിച്ചതു.“ഉത്തരം.
  അതേ! ചോര ചിന്തല്‍ എവിടെയും ദുഖം പകരുന്നതു അമ്മമാര്‍കും കുഞ്ഞുങ്ങള്‍ക്കും മാത്രമാണു.
  ആകാശത്തിലെ പോലെ ഭൂമിയിലും സമാധാനം വരാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം. അതല്ലേ നമുക്കു ചെയ്യാന്‍ കഴിയൂ.

  ReplyDelete
 10. പ്രിയ ഷെരീഫേട്ടാ,
  ഹാറൂണിന്റെ ബ്ലോഗില്‍ പോയപ്പോഴാണ്‌ താങ്കളുടെ പഴയൊരു കഥയെപ്പറ്റി അറിഞ്ഞത്‌.അതു വായിക്കാന്‍ ശ്രമിക്കുന്നു.ഓഫീസില്‍ ജോലി ചെയ്‌തിരുന്ന സ്‌ത്രീ നേരത്തേ പോകാന്‍ അനുവാദം ചോദിക്കുന്നതും മറ്റുമായ കഥ...എനിക്കത്‌ വായിക്കണം.
  എഴുതാം.

  ReplyDelete
 11. പക്വമായ അവലോകനം....

  ReplyDelete
 12. പ്രിയ സുസ്മേഷ്,ചാണക്യന്‍,
  ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
  സുസ്മേഷ് കഥ വായിച്ചു അഭിപ്രായം പറയുമല്ലോ.ആഫീസില്‍ നിന്നും നേരത്തെ പോകാന്‍ അനുവാദം ചോദിച്ച സ്ത്രീയുടെ കഥ അല്ല; അവര്‍ അനുവാദം ചോദിക്കാനുള്ള കാരണം എനിക്കു കഥ രചിക്കാന്‍ പ്രചോദനമയി എന്നതാണു ശരി.

  ReplyDelete
 13. ബ്ലോഗ്മീറ്റിൽ ബ്ലോഗർമാരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന അഭിപ്രായത്തോട് വിയോജിക്കുന്നു. ബ്ലോഗ് നമ്മുടെ ആരുടെയും കുത്തകയല്ല. ആർക്ക് വേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ഒരു ബ്ലോഗ് തുടങ്ങി ബ്ലോഗർ ആകാം. മുരുകൻ കാട്ടാക്കടയുടെ പേരിലും ഒരു ബ്ലോഗ് ഉണ്ടെന്ന് ഓർക്കണം. കവി മുരുകൻ കാട്ടാക്കട സത്യത്തിൽ ആമീറ്റിൽ വന്ന് നമ്മളിൽ ഒരാളായി മാറുകയാണുണ്ടായത്. അവസാനം വരെ അദ്ദേഹം മീറ്റിൽ ചെലവഴിച്ചില്ലേ? നമ്മളൊന്ന് എന്ന ഒരു ഫീലിംഗിൽ നിന്നാണ് മുരുകൻ കാട്ടാകട അവിടെ കാര്യങ്ങൾ പറഞ്ഞതും കവിത ചൊല്ലിയതും ഒക്കെ. ഒരാളെ വിളിച്ചു വരുത്തി ആക്ഷേപിക്കുന്നതിന് തുല്യമായി പോയി ഇതു സംബന്ധിച്ചുവന്ന പല അഭിപ്രായപ്രകടനങ്ങളും. മീറ്റ് നടത്താൻ മുൻ നിരയിൽ നിന്ന പാവപ്പെട്ടവന്റെ സുഹൃത്ത് എന്ന നിലയ്ക്കാണ് മുരുകൻ കാട്ടാക്കട രണ്ടു ദിവസം മീറ്റിനു വേണ്ടി എറണാകുളത്ത് തങ്ങിയതു തന്നെ. അല്ലാതെ മീറ്റിൽ പങ്കെടുക്കാനുള്ള അത്യാർത്തികൊണ്ട് വലിഞ്ഞു കയറി വന്നതല്ല.തിരുവനന്തപുരത്തൊന്നും ചാരായം കിട്ടാഞ്ഞിട്ട് ദാഹിച്ചു വന്നതുമല്ല. അങ്ങനെ കുടീച്ചു കോൺ തിരിഞ്ഞ് റോഡേ നടക്കുന്ന ആളുമല്ല അദ്ദേഹം. നടക്കുന്ന ഒരു നന്നായി കവിത ചൊല്ലാൻ അറിയാവുന്ന അദ്ദേഹത്തിന് ആ സമയത്ത് എവിടെയെങ്കിലും ഇരുന്ന് കവിത ചൊല്ലിയാൽ നല്ല പ്രതിഫലം ലഭിക്കുമായിരുന്നു.അദ്ദേഹത്തെ താല്പര്യമെടുത്ത് ക്ഷണിച്ചുകൊണ്ടുവന്ന ആ പാവപ്പെട്ടവനെയെങ്കിലും നാം മാനിക്കണ്ടേ?

  ഇതു സംബന്ധിച്ച മറ്റുള്ളവരുടെ വ്യത്യസ്ഥ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട്തന്നെ എന്റെ അഭിപ്രായം ഞാൻ മേൽ പറഞ്ഞവിധം രേഖപ്പെടുത്തുന്നു.

  ReplyDelete
 14. പ്രിയ സജിം,താങ്കളുടെ അഭിപ്രായത്തിനു നന്ദി.
  കവി ശ്രീ മുരുകൻ കാട്ടകട ഒരു ബ്ലോഗർ ആണെന്നുള്ള വസ്തുത എനിക്കറിയില്ലായിരുന്നു. ബ്ലോഗ് മീറ്റിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തെ പറ്റി വിമർശം ഉന്നയിച്ച പലർക്കും അതു അറിയില്ലായിരുന്നു എന്നാണു എന്റെ വിശ്വാസം. കാരണം അദ്ദേഹം ഒരു ബ്ലോഗർ ആയിരുന്നു എന്ന അറിവു ഉണ്ടെങ്കിൽ ഒരിക്കലും അദ്ദേഹത്തിന്റെ പ്രസംഗത്തെയോ ചെയ്തികളെയോ ബ്ലോഗേതരൻ എന്ന നിലയിൽ വിമർശിക്കാൻ ആർക്കും അവകാശമില്ലല്ലോ.
  താങ്കളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ടു തന്നെ പറയട്ടെ, ബ്ലോഗറന്മാരുടെ കൂട്ടായ്മ ബ്ലോഗേർസ് മീറ്റിംഗ് എന്നൊക്കെ ലക്ഷ്യം വെച്ചു നടത്തുന്ന ചടങ്ങുകളിൽ കഴിയുന്നതും ബ്ലോഗറന്മാർ മാത്രമാകുന്നതാണു നല്ലതെന്ന അഭിപ്രായക്കാരനാണു ഞാൻ. ഇതെന്റെ അഭിപ്രായം മാത്രമാണേ! താങ്കളുടെ അഭിപ്രായം തെറ്റാകണമെന്നില്ല.

  ReplyDelete
 15. വിവാദങ്ങള്‍ ഒഴുവാക്കാം....

  ReplyDelete
 16. പ്രിയ പ്രണവം രവികുമാര്‍,
  പ്രിയ സാബു,
  ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.

  ReplyDelete