Sunday, July 26, 2009

ചെറായി മീറ്റ് ..നന്ദി.

ചെറായിയില്‍ നിന്നും ഇപ്പോള്‍ വീട്ടിലെത്തി സമയം രാത്രി പതിനൊന്നു. ഒന്നു കുളിച്ചു, നേരെ കമ്പ്യൂട്ടറിലേക്കു. മകന്‍ വന്നു ഒന്നു എത്തിനോക്കി പോയി." ഓ ഇതു തലക്കു പിടിച്ചെന്നാ തോന്നുന്നേ' ഊണു വേണ്ടാ ഉറക്കവും വേണ്ടാ" എന്നു ഭാര്യ പിറു പിറുക്കുന്നതും ഞാന്‍ ശ്രദ്ധിച്ചില്ല. ചെറായി മീറ്റിനെ സംബന്ധിച്ചു ആദ്യത്തെ പോസ്റ്റ് എന്റേതായിരിക്കണം എന്ന വാശി അവര്‍ക്കറിയോ! നന്ദി ആരോടു ഞാന്‍ ചെല്ലേണ്ടും മനസ്സിനെ കുളിര്‍പ്പിക്കുന്ന ചിരിയുമായി എല്ലാവരേയും എതിരേല്‍ക്കുകയും ചെമ്മീന്‍ വടയുമായി ഓടി നടക്കുകയും ചെയ്ത ലതികയോടോ എല്ലാറ്റിന്റെയും പിറകേ നിശ്ശബ്ദനായി നടന്നു കാര്യങ്ങള്‍ നടത്തി തന്ന സുഭാഷിനോടോ രാ പകലില്ലാതെ മീറ്റ് മീറ്റ് എന്നും പറഞ്ഞു ഓടി നടന്ന ഹരീഷിനോടൊ, എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച അനില്‍, മണികണ്ഠന്‍, ജോ,നാട്ടുകാരന്‍ നിരക്ഷരന്‍ എന്നിവരോടോ, ഇവര്‍ക്കെല്ലാവര്‍ക്കും ബൂലോഗത്തിന്റെ അനേകമനേകം നന്ദി. മീറ്റ് ഒരു അനുഭൂതി ആയിരുന്നു. പലസ്ഥലത്തു നിന്നും വന്നു ഒരു സ്ഥലത്തു ഒരു കൂരക്കു കീഴില്‍ ഒരുമിച്ചിരുന്നു , സ്വയം പരിചയപ്പെടുത്തി,ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു , ഇനി എന്നു കാണുംനമ്മള്‍ എന്നു വേദനയോടെ പറഞ്ഞു പിരിഞ്ഞ ഒരു സംഗമം . ഇതെല്ലാമല്ലേ ചങ്ങാതീ ബാക്കി നില്‍ക്കുന്നതു .സ്വത്തും പ്രഭാവവും അധികാരവും എല്ലാം ഒരു നാള്‍ പോകും.അവശേഷിക്കുന്നതു സ്നേഹം മാത്രം. ഓരോര്‍ത്തരുടെയും ഓര്‍മ്മ മനസ്സില്‍ സൂക്ഷിക്കുന്നു. തല്‍ക്കാലം ഇത്ര മാത്രം.....

46 comments:

  1. http://blothram.blogspot.com/2009/07/272009.html

    ReplyDelete
  2. ഈ സമയത്തും ആവേശം കൊണ്ട് ഒരു ഫീഡ് ബാക്ക്‌ തന്നതിന് ആയിരം നന്ദി !!!

    ReplyDelete
  3. ഇതെല്ലാവരും മനസിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
    ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുകയുമില്ലയിരുന്നു.

    ReplyDelete
  4. ഷെരിഫ് കൊട്ടാരക്കര

    എല്ലാവരും ഒത്തു ചേര്‍ന്നതിന്റെ ആഹ്ലാദത്തിന്റെ അലകള്‍ ചെറായിലെ ഓളങ്ങളായ് ഓരോ ബ്ലോഗിന്റെയും തീരത്ത് ഇനി ഇപ്പൊള്‍ വന്നടിയും
    ഞാന്‍ വായിക്കുന്ന ആദ്യ് പോസ്റ്റ് താങ്കളുടെതായി സന്തോഷത്തില്‍ പങ്കു ചേരുന്നു...

    സംഘാടകര്‍ക്ക് അഭിമാനിക്കാം!
    ഇത്രയും നല്ല ഒരു കൂട്ടയ്മ
    കുറ്റമറ്റതായി ഒരുക്കിയതിന്

    പ്രകൃതി പോലും സഹകരിച്ച
    ചെറായി ബ്ലോഗേഴ്സ് മീറ്റ് കീ ജയ്

    ReplyDelete
  5. മീറ്റുകഴിഞ്ഞ് ഞാനും ചാര്‍വാകനും ഓസിനൊരു കാറില്‍ കയറി തിരികെ പോന്നു.എന്നു കൂടി എഴുതിയാലെന്താ..?

    ReplyDelete
  6. ചെറായ് മീറ്റ് അടിപൊളിയായി എന്നറിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  7. വളരെ ലളിതമായി വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ക്ക് നന്ദി.

    ReplyDelete
  8. ശരിയാ, ഒരു നല്ല അനുഭവമായിരുന്നു:)

    ReplyDelete
  9. എല്ലാവരോടുമുള്ള നന്ദി എന്റെ പോസ്റ്റില്‍ ഞാന്‍ രേഖപ്പെടുത്തുന്നതാണ്
    :-) :-) :-)

    ReplyDelete
  10. ദൈവത്തിനു നന്ദി.
    ഞാൻ ചെറായി വീട്ടിൽ നിന്നും രാവിലെയാ കോട്ടയത്തെത്തിയത്.
    ഇന്നലെ രാത്രി ചെറായിയിൽ വീണ്ടും മഴ തുടങ്ങി.
    ഞാൻ രാവിലെ പോരുമ്പോഴും ചന്നം പിന്നം മഴയുണ്ടായിരുന്നു.
    ഈ മീറ്റിനു വേണ്ടി ഒരാഴ്ചയോളം തെളിച്ചം കിട്ടി.
    ദൈവമേ നന്ദി.
    എല്ലാവർക്കും നന്ദി.
    ഈ പോസ്റ്റിനും നന്ദി.

    ReplyDelete
  11. cherai meet van vijayamakkan pravarthicha ellavarum abhinandhanam arhikkunnu!

    ReplyDelete
  12. സ്‌നേഹത്തിന്റെ ഭാഷയിലുള്ള റിപ്പോര്‍ട്ടിന്‌ ആയിരം അഭിനന്ദനങ്ങള്‍..........!

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. ഷെറിഫ് ഭായി..

    ചെറായി സംഗമം ഒരു സ്നേഹ സംഗമമായി എന്നും മനസ്സിലും ബൂലോഗത്തും നിറഞ്ഞു നില്‍ക്കട്ടെ..കുറച്ചുകൂടി വിവരണങ്ങള്‍ നല്‍കാമായിരുന്നു..

    ReplyDelete
  15. രാവിലെ ഓഫീസിൽ എത്തി അത്യാവശ്യം മെയിലുകൾ നോക്കിയതിനുശേഷം ആദ്യത്തെ പരിപാടി ചിന്ത അഗ്രിഗേറ്റർ നോക്കുകയായിരുന്നു. മീറ്റിനെക്കുറിച്ച്‌ സ്വന്തമായി ഒരു പോസ്റ്റിടാൻ കെൽപ്പില്ല, അതിനാൽ മറ്റുള്ളവർ എന്തുപറയുന്നു എന്നു നോക്കട്ടെ, ഇതായിരുന്നു മനസിൽ.
    ആദ്യപോസ്റ്റ്‌ ചേട്ടൻ തന്നെ ഇട്ടോളൂ.... പക്ഷെ പറവൂർ കെ എസ്‌ ആർ ടി സി ബസ്റ്റാന്റിൽ പിക്‌ അപ്‌ വാഹനവും തേടി ആദ്യമെത്തിയത്‌ ഞാനല്ലെ. ഏതായാലും ആദ്യകമന്റ്‌ എന്റേതായിക്കോട്ടെ.

    ReplyDelete
  16. ഭാഗ്യവാന്‍ ... മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഒരു പാവം പ്രവാസി

    ReplyDelete
  17. സ്നേഹം മാത്രം അല്ലെ ഷെരീഫിക്ക..

    ReplyDelete
  18. Cherai meetil first register cheytha enteth thanne avatte meetine patiyulla aadya poestile kamantum.
    O;T: Am too busy in entrance option works 2day and so not able to type in Malayalam.

    ReplyDelete
  19. sheriff , ഇത്ര ഹൃദയസ്പര്ശി ആയിരുന്നോ മീറ്റ് ?

    ReplyDelete
  20. കാണാമെന്നേ, നമുക്കിനിയും കൂടാവുന്നതല്ലേയുള്ളൂ.

    ReplyDelete
  21. വീണ്ടും കാണാം.
    നന്ദി.
    ഓ.ടോ
    ഒരു പയ്യനാണെന്നാ ഞാന്‍ കരുതിയത്.

    ReplyDelete
  22. വായിച്ചു കൊണ്ടിരിക്കുന്നു, മീറ്റ് വിശേഷങ്ങൾ. എല്ലാം ശുഭകരമായി എന്നതിൽ അതിയായ സന്തോഷവും :)

    ReplyDelete
  23. ഷെറീഫെ,
    ഊണ്‍-ചായ ഐറ്റംസ് ഒന്നു കൂടി വിസ്തരിക്കാമായിരുന്നു.

    ReplyDelete
  24. ഇനിയും കാണാം ചേട്ടാ.. ഉറപ്പായും

    നന്ദിയോടെ..

    ReplyDelete
  25. അഭിവാദ്യങ്ങള്‍ സുഹൃത്തേ !!!!

    ReplyDelete
  26. സ്നേഹം മാത്രം അവശേഷിക്കുന്നു...

    ReplyDelete
  27. ഒരു തേങ്ങയും കൂടിയുണ്ടേ..

    ReplyDelete
  28. ഈ സൌഹൃദ കൂട്ടായ്മ സുദൃഡമാകട്ടെ.

    ReplyDelete
  29. ചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന്നും സ്നേഹത്തിന്റെ നറുമണം വീശട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  30. ശരിയാണു ഷരീഫ് ഭായ്.മീറ്റ് ഒരനുഭൂതി തന്നെയായിരുന്നു.

    ReplyDelete
  31. തിരക്കു കാരണം കമ്പ്യൂട്ടറിലേക്കു ഒരു ദിവസം തിരിഞ്ഞു നോക്കിയില്ലാ. കമന്റിട്ട എല്ലാവര്‍ക്കുംമനസ്സു നിറഞ്ഞ നന്ദി.ഇരുനൂറ്റി അറുപതു കി.മീ.യാത്ര ചെയ്തു തിരികെ വന്നു മനസ്സിലുള്ള ആഹ്ലാദം പങ്കു വെക്കാനുള്ള തിടുക്കത്തില്‍ എല്ലാ കാര്യങ്ങളും വിശദമായി പോസ്റ്റാന്‍ കഴിഞ്ഞില്ല. മാത്രമല്ല ആ ചുമതല ചിത്രങ്ങളുടെ പിന്തുണയോടെ എന്നെ പോലെ അവിടെ നിന്നും ആവേശം കൊണ്ടവര്‍ ചെയ്യുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.കണക്കു കൂട്ടിയതു തെറ്റിയില്ല. മണികണ്ഠന്‍ മണി മണിയായി കരിമീന്‍ വറുത്തതുണ്ടേ എന്ന പടവുമായി രംഗത്തു എത്തിയിട്ടുണ്ടു.
    ചാര്‍ വാകാ ! കാറില്‍ ഓസിനു എന്നോടൊപ്പം കൂടിയതിനു നന്ദി.നമ്മളെ രണ്ട്പേരെയും ഓസിനു കാറില്‍ കൊണ്ടു പോയ ആ രണ്ടു കുഞ്ഞനിയന്മാര്‍ക്കും (അവരുടെ പേരുകള്‍ മറന്നു പോയി)നന്ദി.മീറ്റില്‍ ചാര്‍ വാകന്റെ കൈ താളത്തോടെയുള്ള അ നാടന്‍ പാട്ടു കലക്കീട്ടാ!
    ലതീ! കണ്ടോ ദൈവവും നമ്മുടെ എല്ലാവരുടെയും സ്നേഹം നിറഞ്ഞ കൂട്ടായ്മ അംഗീകരിച്ചിരിക്കുന്നു. മഴവരെ നമ്മോടു സഹകരിച്ചു.
    ഏകാന്ത പഥികനെ പോലെ രമണിഗ എല്ലാം നിരീക്ഷിച്ചു നിന്നതും മറന്നില്ലാട്ടാ!
    അപ്പൂട്ടാ! പരവൂര്‍ ബസ്സ്റ്റാന്റില്‍ വെച്ചു ബ്ലോഗര്‍മാരുടെ ഗന്ധം തിരിച്ചറിഞ്ഞു നമ്മള്‍ പരസ്പരം മീറ്റിയതും അതിശയമല്ലേ! കൂട്ടത്തില്‍ റൊബട്ടിനെയും ലക്ഷണം കണ്ടു തിരിച്ചറിഞ്ഞു.
    കേരളാ ഫാര്‍മറേ! എത്തിനോക്കുകയല്ലാ പൂര്‍ണമായി തന്നെ ശ്രദ്ധിക്കുന്നുണ്ടു.
    " സ്നേഹമാണഖില സാരമൂഴിയില്‍" എന്നല്ലേ ജുനൈദേ!
    ശരിയാ നാട്ടുകാരാ !സ്നേഹം ഉണ്ടെങ്കില്‍ എല്ലാ പ്രശ്നങ്ങളും തീരും. എന്റ്റന്‍സ് ഓപ്ഷന്‍ ജോലി തീര്‍ന്നോ അരീക്കോടന്‍ മാഷേ! ഫസിലേ! കൊട്ടൊടിയോടു കൊണ്ടോട്ടിക്കാരന്‍ ഫസിലിനെ ഞാന്‍ അന്വേഷിച്ചു. കാണണമെന്ന ആഗ്രഹത്താല്‍.
    ടൈപ്പിസ്റ്റ്! ഭയങ്കര ഗവ് ര വം മുഖത്തു കണ്ടു. പിന്നെ വേദിയില്‍ സംസാരിച്ചപ്പോഴാണു ആളു പാവമാണെന്നു മനസ്സിലായതു.
    അനില്‍ @ബ്ലോഗ്! ഞാന്‍ മനസ്സില്‍ ഇപ്പോഴും പയ്യനാ!..കര്‍ട്ടൂണിസ്റ്റേ !ഊണും ചായയും വിശേഷങ്ങള്‍ പറഞ്ഞാല്‍ വായിക്കുന്നവര്‍ക്കു അസൂയ ഉണ്ടാവും .അതു കൊണ്ടാ വേണ്ടെന്നു വെച്ചതു. കുഞ്ഞാ! സമയം അസമയം ആയതിനാല്‍ ഒരു കുഞ്ഞു വിവരണം മതിയെന്നു കരുതി. ഹരീഷിന്റെ പ്രാര്‍ഥന ഫലിക്കട്ടെ.ഇനിയും കാണാം.പാവത്തന്റെ തേങ്ങാ സ്വീകരിച്ചിരിക്കുന്നു. കൂട്ടത്തില്‍ മുസാഫിറിന്റേതും വേദവ്യാസന്റേതും. ട്രിബ്ല്‍ തേങ്ങാസ്!!!
    ഡ്.പ്രദീപ്കുമാര്‍, ഒ.എ.ബി.,ചിത്രകാരന്‍, ലക്ഷ്മി, സൂത്രന്‍, വഹാബ് , അരുണ്‍ കായംകുളം, ജോ, ശ്രീ, മാണിക്യം, ബ്ലോത്രം, എല്ലാവര്‍ക്കും നന്ദി.....ഹയ്യോ!!! പോസ്റ്റിനേക്കാളും വലിയ കമന്റു....

    ReplyDelete
  32. ട്രാക്കിങ്ങ്..
    വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.

    ReplyDelete
  33. ബൂലോക സൌഹൃദത്തിന്റെ നറുമണവുമായി ചെറായി മീറ്റ് എന്നും ഒരു നല്ല ഓര്‍മ്മയായി മനസ്സില്‍ തങ്ങി നില്‍ക്കട്ടെ !

    ReplyDelete
  34. “ സ്വത്തും പ്രഭാവവും അധികാരവും എല്ലാം ഒരു നാള്‍ പോകും.അവശേഷിക്കുന്നതു സ്നേഹം മാത്രം. ഓരോര്‍ത്തരുടെയും ഓര്‍മ്മ മനസ്സില്‍ സൂക്ഷിക്കുന്നു. തല്‍ക്കാലം ഇത്ര മാത്രം.....“-

    മതി മാഷെ...ഇത്രേം മാത്രം മതി.....
    വ്യത്യസ്ഥത പുലര്‍ത്തുന്ന പോസ്റ്റ്...അഭിനന്ദനങ്ങള്‍.....

    ReplyDelete
  35. നന്ദി.. സ്നേഹമെന്നും നിലനില്‍ക്കട്ടെ

    ReplyDelete
  36. ഷെറീഫ്..

    പോസ്റ്റിനു നന്ദി!
    ചേറായി മനസ്സില്‍ ഇപ്പോഴും....!

    ReplyDelete
  37. കിടക്കട്ടെ. എന്റെ വഹയും. ഒരു ആശംസ :)

    ReplyDelete
  38. പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

    ഒരു അഭ്യര്ഥന.
    കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
    ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
    ഹെന്താപ്പൊ ചെയ്യ്യ.
    ഹന്ത ഭാഗ്യം ജനാനാം !:(

    അതുകൊണ്ട്....

    ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

    ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
    അതുകൊണ്ടാണീ അഭ്യ..... :)

    ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

    അയയ്ക്കേണ്ടത്:
    sajjive@gmail.com
    അല്ലെങ്കില്
    Sajjive Balakrishnan,
    D-81, Income Tax Quarters,
    Panampilly Nagar,
    Kochi-682036
    Mob: 94477-04693

    ReplyDelete
  39. അയ്യോ! ആദ്യ പോസ്റ്റ് വായിക്കാൻ ഞാൻ അവസാനമാണല്ലോ എത്തിയത്! തിരക്കുകൾ കഴിഞ്ഞ് ഓരോന്നായി വായിച്ചുവരുന്നതേയുള്ളൂ...

    ഈ മീറ്റിന്റെ ഓർമ്മകൾ എന്നെന്നും മായാതെ നമ്മുടെ മനസ്സുകളിലുണ്ടാവട്ടെ...

    ReplyDelete
  40. എന്നും അവശേഷിക്കുന്നത് സ്നേഹം മാത്രം.

    ReplyDelete
  41. നൊസ്റ്റി ഇപ്പഴും ബക്കീണ്ട്,,,

    ReplyDelete