പ്രളയ ദുരിതങ്ങളും കോവിഡ് മഹാമാരിയുടെ വ്യാപനവും അതിപ്രധാന വിഷയമായി കേരളം കണ്ടപ്പോൾ ഒട്ടും പ്രാധാന്യം കുറയാത്ത ഒരു വിഷയം ആരും ശ്രദ്ധിക്കാതെ വിട്ട് പോയതായി കാണുന്നു.
ഘടികാരത്തിന്റെ സൂചി പോലെ കൃത്യമായി ചലിച്ച് കൊണ്ടിരുന്ന ഈ നാടിന്റെ കാലാവസ്ഥക്ക് വന്ന മാറ്റം ആർക്കും ഒരു വിഷയമായി ഭവിച്ചതേയില്ല. തെക്ക് പടിഞ്ഞാറൻ കാലവർഷം അതായത് നമ്മുടെ ഇടവപ്പാതി ജൂണിൽ തുടങ്ങി ആഗസ്റ്റിൽ അവസാനിക്കേണ്ടതായിരുന്നു. കർക്കിടകം തീരുന്നതോടെ കാലാവസ്ഥക്കും മാറ്റം സംഭവിക്കുകയും പിന്നീട് സുഖകരമായ കാലാവസ്ഥ സെപറ്റംബറിൽ ഉണ്ടാവുകയും ചെയ്യും. മൺസൂണിന്റെ വിടവാങ്ങൾ കാലമാണത്. പിന്നീട് ഒക്റ്റോബറിൽ തുലാ വർഷം (വടക്ക് കിഴക്ക് മൺസൂൺ) ആരംഭിച്ച് ഡിസംബറോടെ അവസാനിക്കുകയും ചെയ്യും.
പക്ഷേ കുറച്ച് വർഷങ്ങളായി ഇതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. പ്രകാശിച്ച് നിൽക്കേണ്ട ചിങ്ങ മാസംഈ വർഷം ന്യൂനമർദ്ദത്താലും മറ്റും ദിവസങ്ങളോളം മഴയിൽ തന്നെയാണ്. കഴിഞ്ഞ വർഷവും ഇത് തന്നെയാണ്` അവസ്ഥ.
കേരളത്തിലെ കൃഷിയും മറ്റും കാലാവസ്ഥയെ ആശ്രയിച്ചാണ് നടന്ന് കൊണ്ടിരുന്നത്. ഓരോ വൃക്ഷത്തിലും പൂവും കായുമുണ്ടാകുന്നത് കാലാവസ്ഥ പ്രകാരമായിരുന്നു. മാവ് പൂക്കുന്നത്, ചക്ക കായ്ക്കുന്നത്, കശുമാവ് വിള, മറ്റ് വിളകൾ ഇവയെല്ലാം കാലാവസ്തക്കനുസൃതമായിരുന്നു. ചില വർഷങ്ങളിൽ ചെറിയ മാറ്റമുണ്ടാകുമായിരുന്നു എന്നത് ശരിയാണ് പക്ഷേ തുടർച്ചയായി വർഷങ്ങളിൽ ഇപ്രകാരം സംഭവിക്കുന്നതാദ്യമാണ്.
ഋതുക്കളെ ആശ്രയിച്ച് നില നിൽക്കുന്ന ഒരു വ്യവസ്തയെ അപ്പാടെ അട്ടിമറിക്കാനിടയാക്കുന്ന ഈ പ്രതിഭാസത്തെ പറ്റി നിരീക്ഷിക്കേണ്ടതും പടിക്കേണ്ടതുമല്ലേ?
കാലാവസ്ഥാ മാറ്റത്തെക്കുറിച്ചെഴുതിയതിന് നന്ദി.
ReplyDeleteധാരാളം വിവരങ്ങള്‍ ഇവിടെ കൊടുത്തിട്ടുണ്ട്. https://neritam.com/?cat=681128407