“ വഴിത്തിരുവ്. “ നോവൽ....
പ്രസിദ്ധ ആഫ്രിക്കൻ എഴുത്തുകാരൻ ചിന്നു അച്ചബയുടെ No longer at Ease എന്ന കൃതിയുടെ മലയാള മൊഴിമാറ്റം. പരിഭാഷ ചെയ്തത് സെബാസ്റ്റിയൻ പള്ളിത്തോട്.
ആധുനിക ആഫ്രിക്കൻ സാഹിത്യത്തിന്റെ ആചാര്യൻ എന്ന് വിശേഷിക്കപ്പെടുന്ന ചിന്നു അച്ചബയുടെ പ്രസിദ്ധമായ ഈ കൃതി നൈജീരിയായും ആ നാടിനോട് ബന്ധപ്പെട്ട് കഴിയുന്ന ആഫ്രിക്കൻ സമൂഹത്തിന്റെ ജീവിതാവസ്ഥയും അതേ പടി പകർന്ന് വെച്ചിരിക്കുന്നു,
വിദേശ വിദ്യാഭ്യാസം നേടി സർക്കാർ ജോലി കരസ്തമാക്കി കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരനിലുണ്ടാകുന്ന മാറ്റങ്ങൾ ,പരിഷ്കൃതനാകാനുള്ള അവന്റെ നെട്ടോട്ടം പാരമ്പര്യത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം, ഇതിനിടയിൽ ചെന്നു പെടുന്ന പ്രണയവും അതിന്റെ ദുരന്തവും പരിഷ്കാരിയാകാനുള്ള തത്രപ്പാടിൽ രണ്ടറ്റവും മുട്ടിക്കാനായി വരുമാനം തികയാതെ വരുമ്പോൾ കൈക്കൂലിയിൽ ചെന്ന് ചാടേണ്ടി വന്നത് അന്നത്തെ നൈജീരിയൻ ഉൾഗ്രാമങ്ങളുടെ സ്ഥിതി എല്ലാം ഗ്രന്ഥകാരൻ തന്മയത്തൊടെ വരച്ച് കാണിച്ചിരിക്കുന്നു.
വിവർത്തനവും മെച്ചപ്പെട്ടതാണ്.
ഡിസി. ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ 182 പേജ് നോവലിന്റെ വില 120 രൂപാ.
No comments:
Post a Comment