ഫോട്ടോയിൽ എന്റെ ഉമ്മ, ഞാൻ, ഇളയ അനുജൻ എന്നിവരാണ്. ഉമ്മാ ഞങ്ങളെ വിട്ട് പോയിട്ട് ഇന്ന് 15 വർഷം തികയുന്നു. ഒരു ഫോട്ടോ പോലും
അവശേഷിപ്പിക്കാതെ വാപ്പാ കടന്ന് പോയി. കാരണം അന്നതിന്റെ ഒരു സാഹചര്യവും ഞങ്ങൾക്കില്ലായിരുന്നു. ആ അവസ്ഥയിൽ നിന്നും സ്വന്തമായി ഫോട്ടോ എടുക്കാനുള്ള സ്ഥിതിയിലേക്ക് ഞങ്ങൾ കടന്ന് കയറി. നിരക്ഷര കുക്ഷിയായ ഉമ്മക്ക് ഒന്നും ചെയ്തു തരാൻ സാധിച്ചില്ലായിരുന്നെങ്കിലും സംഘർഷം നിറഞ്ഞ പലഘട്ടങ്ങളിലും “എടാ“ “മോനേ“ എന്നുള്ള ആ വിളികൾ വല്ലാതെ എന്നെ സമാധാനിപ്പിച്ചിരുന്നു. ആരോ എല്ലാം എന്റെ ഒപ്പം തുഴയാൻ ഉണ്ടെന്നുള്ള തോന്നൽ.... ഉമ്മാ പോയതിന് ശേഷം അതുമില്ലാതായി. ഭാരം ഇറക്കി വെക്കാൻ ഒരിടവുമില്ലാത്ത നിരത്തിൽ ഏകനായി നിൽക്കുന്നത് പോലെ . അങ്ങേ ലോകത്ത് നിന്ന് ഉമ്മാ “മോനേ“ എന്ന് വിളിക്കുന്നുണ്ടാകാം, അത് കൊണ്ടായിരിക്കാം പലപ്പോഴും സമാധാനം മനസിലേക്ക് തിക്കി തിരക്കി വരുന്നത്.
No comments:
Post a Comment