സ്ത്രീകൾ മുഖ പുസ്തക സൗഹൃദത്തിലൂടെ ചതിക്കപ്പെടുന്ന വാർത്ത ധാരാളമായി പത്രങ്ങളിലൂടെ വന്നിട്ടും അരുതാത്ത കാര്യങ്ങൾക്ക് മാത്രമായി അക്കൗണ്ടും തുറന്നിരിക്കുന്നവന്മാരുടെ വലയിൽ ഇപ്പോഴും സാധാരണക്കാരികളായ വീട്ടമ്മമാർ ചെന്ന് വീഴുന്ന സംഭവങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കുന്നു.
ഫെയ്സ് ബുക്ക് ആശയ സംവേദനത്തിനും അറിവ് പകർന്ന് നൽകാനും വിവരങ്ങൾ കൈമാറാനും മറ്റും ഉപയോഗിക്കുന്നതിലപ്പുറം ദുർബല വികാരങ്ങളെ ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണമായി മാറുയിരിക്കുന്ന കാഴയാണിന്നെവിടെയും. അപ്രകാരമുള്ള സംഭവങ്ങളും തുടർന്നുള്ള കേസുകളും പുതുമയല്ലാതായി മാറിയെങ്കിലും ഇന്നത്തെ ഒരു കേസ് വല്ലാതെ മനസിനെ സ്പർശിച്ചു.
ഭർത്താവ് നിഷ്കരുണം ഉപേക്ഷിച്ചു എന്ന് ആവലാതിപ്പെട്ട ഒരു വീട്ടമ്മയുടെ പരാതിയിൽ ആഴത്തിൽ കടന്നപ്പോൾ കണ്ടെത്തിയത് വീട്ടമ്മ ഒന്നും രണ്ടുമല്ല അഞ്ച് പേരുമായി ശരിയല്ലാത്ത സൗഹൃദത്തിൽ ഏർപ്പെട്ടതായി ഭർത്താവ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. ഫെയ്സ് ബുക്കിൽ അക്കൗണ്ട് ആരംഭിച്ച് സ്വന്തം ഫോട്ടോയും പ്രദർശിപ്പിച്ച് കഴിഞ്ഞതിന് ശേഷം സൗഹൃദത്തിന്റെ പെരുമഴയാണ് പോലും ഈ നാട്ടുമ്പുറത്ത്കാരി
സ്ത്രീക്ക് അനുഭവപ്പെട്ടത്. ചാറ്റിംഗുകൾ ഡിലറ്റ് ചെയ്യാതെ നിധി പോലെ സൂക്ഷിച്ചു എന്ന മണ്ടത്തരവും ആ സ്ത്രീ കാണിച്ചിരുന്നു.എറിഞ്ഞ കല്ല് തിരികെ പിടിക്കാൻ കഴിയില്ലല്ലോ.
ഇനി അദ്ദേഹത്തിന്റെ ചൂട് കുറയാൻ കാത്തിരിക്കുക തന്നെ, അല്ലാതെ മറ്റ് പോം വഴികളൊന്നുമില്ല.
എല്ലാറ്റിലും ഗുണവും ദോഷവുമുണ്ട്. ഫെയ്സ് ബുക്കും അത് തന്നെ.
No comments:
Post a Comment