വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ പരക്കെ ഉണ്ടായിരുന്ന പ്രവണത ഗുസ്തി മൽസരമായിരുന്നു. മലയാള സിനിമയുടെ ആധിക്യം ആരംഭിക്കുന്നതിന് മുമ്പ് വരെ ഈ ഗുസ്തി പ്രേമം നാട്ടിൽ തുടർന്നിരുന്നു. മിന്നൽ മെയ്തീൻ കുഞ്ഞു, പോളച്ചിറ രാമചന്ദ്രൻ, നെട്ടൂർ വിശ്വംഭരൻ, ആസാം ബഷീർ തുടങ്ങിയ നാടൻ ഫയൽവാന്മാരുടെ പ്രകടന ങ്ങൾ കൂടാതെ ഇമാം ബക്സ്, കൽക്കത്താ അബ്ദുൽ രസാക്ക് ഫയൽവാൻ ഗാമ, തുടങ്ങിയ ഉത്തരേന്ത്യൻ ഇടിവെട്ട് താരങ്ങളും കേരളത്തിൽ അങ്ങോളമിങ്ങോളം ഗുസ്തി ഷോകൾ നടത്തി നാട്ടുകാരെ ത്രസിപ്പിച്ചിരുന്നു. എന്റെ കുഞ്ഞു ചെറുപ്പത്തിൽ ആലപ്പുഴ കടപ്പുറത്ത് ധാരാസിംഗും കിംഗ് കോങ്ങുമായുള്ള ഒരു ഗുസ്തി മൽസരം വെച്ച് ദിവസം ഉച്ച കഴിഞ്ഞ് പട്ടണത്തിൽ ഹർത്താലിന്റെ പ്രതീതി ജനിപ്പിച്ച് തെരുവുകൾ വിജനമായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾ വാഹന ഭയമില്ലാതെ റോഡിലൂടെ നടന്നത് ഓർമ്മ വരുന്നു. എല്ലാവരും ഗുസ്തി കാണാൻ കടപ്പുറത്ത് പോയി.
ലങ്കോട്ടി കെട്ടിയ ഫയൽ വാന്മാരുടെ ചിത്രങ്ങൾ അന്ന് കവലകൾ തോറും പ്രദർശിപ്പിക്കുകയും ചെയ്യും.
ഇപ്പോൾ ഗുസ്തി പ്രേമം നാട്ടിൽ ഇല്ലാതായി, ഫയൽ വാന്മാരും ഇല്ലാതായി.
ലങ്കോട്ടി കെട്ടിയ ഫയൽ വാന്മാരുടെ ചിത്രങ്ങൾ അന്ന് കവലകൾ തോറും പ്രദർശിപ്പിക്കുകയും ചെയ്യും.
ഇപ്പോൾ ഗുസ്തി പ്രേമം നാട്ടിൽ ഇല്ലാതായി, ഫയൽ വാന്മാരും ഇല്ലാതായി.
No comments:
Post a Comment