കഞ്ചാവ് ഉപയോഗം യുവ തലമുറയെ നിഷ്ക്രിയരാക്കുന്നു . യാതൊരു ജോലിയും ചെയ്യാതെ പരാന്ന ഭോജികളായി കുടുംബത്തിന് ഭാരമായി അവർ ജീവിതം നശിപ്പിക്കുന്നു. സിരകളെ ബാധിക്കുന്ന കഞ്ചാവ് ലഹരി യാതൊന്നിലും അവർക്ക് താല്പര്യമില്ലാതെ ആരോടും മമതയില്ലാതെ ജീവിതത്തിൽ മറ്റൊന്നിനും സ്ഥാനം നൽകാതെ ജീവിച്ച് തീരുവാൻ അവരെ പ്രേരിപ്പിക്കുന്നു. എന്നിട്ടും വീണ്ടും വീണ്ടും അവർ അതിൽ തന്നെ ലയിച്ച് കഴിയുന്നു.
ദൂരത്തിൽ കഴിയുന്നവരുമായി സംസാരിക്കുന്നതിനായി ഉദ്ദേശിക്കപ്പെട്ട മൊബൈൽ ഫോൺ ഇന്ന് വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ട് വരുകയാണ്. ശാസ്ത്രത്തിന്റെ കണ്ട് പിടുത്തങ്ങൾ മനുഷ്യ പുരോഗതിക്കായി ഉപയോഗിക്കപ്പെടുമ്പോൾ തന്നെ അതിന്റെ ദുരുപയോഗം വല്ലാതെ മനുഷ്യനെ ബാധിക്കുന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് മൊബൈൽ.
കേരളത്തിലെമ്പാടും ഗ്രാമങ്ങളിലും നഗരങ്ങളിലും യുവ തലമുറയും കൗമാരക്കാരും എന്തിന് കൊച്ച് കുട്ടികൾ പോലും തല പൊക്കാതെ മൊബൈലിൽ തന്നെ ലയിച്ച് ഇരിക്കുന്ന കാഴ്ചയാണ് എപ്പോഴും കാണാൻ സാധിക്കുക. അത് ചാറ്റിംഗ് ആകാം, നവ മാധ്യമങ്ങളിൽ അഭിരമിക്കുന്നതാകാം ഗെയ്മിലാകാം ഏതായാലും അവർക്ക് തല പൊക്കാൻ നേരമില്ല. പരസ്പരം സംസാരിക്കാൻ പോലും ശ്രമിക്കാതെ ഏതെങ്കിലും ഒരു മൂലയിൽ പോയി ഇരുന്ന് തലയും താഴ്ത്തി അങ്ങിനെ സമയം കഴിച്ച് കൂട്ടുന്ന യുവതയാണ് നമുക്ക് നാലു ചുറ്റും കാണപ്പെടുന്നത്.
ആദ്യമേ സൂചിപ്പിച്ച കഞ്ചാവ് ദുരന്തത്തിന്റെ മറ്റൊരു പകർപ്പ് പോലെ തന്നെ ഈ അവസ്ഥയും ഇപ്പോൾ നില നിൽക്കുകയാണ്. ഏതെങ്കിലും ചെറുപ്പക്കാരൻ/ചെറുപ്പക്കാരി ഒഴിഞ്ഞിരിക്കുമ്പോൾ പുസ്തകം വായിക്കുന്നതായി കാണപ്പെട്ടാൽ അതൊരു അതിശയ കാഴ്ച തന്നെയാണെന്ന് സംശയം വേണ്ട. ഇത് സൂചിപ്പിച്ചാൽ അവരുടെ മറുപടി എല്ലാം ഇപ്പോൾ മൊബൈലിൽ തന്നെ ഉണ്ടെന്നാണ്. വായനയും ദൃശ്യവും എല്ലാം അതിൽ തന്നെ ഉണ്ടത്രേ!.
ഈ അവസ്ഥ തുടർന്ന് പോയാൽ പരസ്പര സഹകരണം ഇല്ലാതാകുകയും മനുഷ്യ ബന്ധങ്ങൾക്കുള്ള തീവൃത കുറയുകയും ചെയ്യും. എല്ലാം ഒരു മാതിരി വഴിപാട് ആയി തീരും. ഇത് അതിശയോക്തി അല്ല, ഭാവിയിൽ സംഭവിക്കാവുന്നത് തന്നെയാണ്

No comments:
Post a Comment