പക്ഷി പനി ഭയത്താൽ ലക്ഷക്കണക്കിന് താറാവ് കുഞ്ഞുങ്ങളെ തീയിലിട്ട് അതിദാരുണമായി കത്തിച്ച് കൊന്നപ്പോൾ ഈ നായ് സ്നേഹികൾ എവിടെയായിരുന്നു?! നായ്ക്കളുടെ ജീവന് മാത്രമേ വിലയുള്ളുവോ? പക്ഷി പനി ബാധിച്ച് മരിച്ച് പോകും എന്ന് ഭയപ്പെട്ടപ്പോൾ ജന്തു സ്നേഹമെല്ലാം പമ്പകടന്നു. അത്രയും കുരുന്ന് ജീവികളെ പെട്രോൾ ഒഴിച്ച് എരിച്ച് കൊല്ലുന്നതിന് ഒരു നിയമവും തടസം നിന്നില്ല. അങ്ങ് വടക്ക് എല്ലാ സുരക്ഷയിലും കഴിയുന്ന വനിതാ മന്ത്രിക്ക് അറിയില്ലല്ലോ ഒരു സുരക്ഷയുമില്ലാതെ നിരത്തിലൂടെ നടന്ന് പോകുന്ന പാവം കുഞ്ഞുങ്ങളുടെ പട്ടി പേടി. മനുഷ്യ ജീവനെയാണ് ഏറ്റവും മുൻ ഗണന കൊടുത്ത് രക്ഷിക്കേണ്ടത്. അല്ലാതെ പട്ടിയെയല്ല. ഇത് ലളിതമായ ഒരു നീതി നടപ്പിൽ വരുത്തൽ മാത്രമാണ്.
പട്ടിയെ സന്താന നിയന്ത്രണം നടത്തി ഒരു ചെറിയ ബക്കറ്റ് കഴുത്തിൽ കെട്ടി വിട്ടാൽ തീരുന്നതല്ല ഈ പ്രശ്നം. ഇനി അടുത്തതായി പട്ടി പനി എന്ന പേരിൽ ഒരു പകർച്ച വ്യാധി നാട്ടിൽ ഉണ്ടായാൽ ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കപ്പെട്ടേക്കാം.അന്ന് ഈ മൃഗ സ്നേഹികൾ പട്ടികളെ വെടി വെച്ച് കൊല്ലുന്നതിന് ഒരു തടസ്സവും പറയില്ല. തെരുവിൽ അലയുന്ന നായ്ക്കളെ നിർമ്മാർജനം ചെയ്യലല്ലാതെ മറ്റൊരു മാർഗവും ഫലപ്രദമല്ല. പട്ടിയുടെ ചുന്നാമുക്കി ചെത്തിയിട്ട് ഒരു കാര്യവുമില്ല. ഒളിച്ച് രക്ഷപെടുന്ന ഒരു ആൺ പെട്ടി മതി നാട്ടിലുള്ള എല്ലാ പെൺ പട്ടികളെയും ഗർഭിണികൾ ആക്കാൻ.
അങ്ങ് വടക്ക് എല്ലാ സുരക്ഷയിലും കഴിയുന്ന വനിതാ മന്ത്രിക്ക് അറിയില്ലല്ലോ
ReplyDeletethats the point... she will never try to learn either :)
Shareeefka...അധികമായാൽ നിലക്ക് നിർത്തുക തന്നെ വേണം.
ReplyDelete