ഒരു പഴങ്കഥ പറഞ്ഞാലേ ചിത്രത്തിൽ കാണുന്ന നടപ്പാതയിൽ അനുഭവപ്പെട്ട തമാശ മനസിലാകൂ.
നിരത്ത് വക്കിലിരുന്നു പഴക്കച്ചവടക്കാരൻ ഉച്ചത്തിൽ വിളിച്ചു" പഴം...... പഴം .. പഴം.." തൊട്ടടുത്ത് നിന്ന് ചെരിപ്പ് കച്ചവടക്കാരൻ വിളിച്ച് കൂവി " ചെരിപ്പ്...ചെരിപ്പ്...ചെരിപ്പ്.." കച്ചവടത്തിന്റെ ആവേശത്തിൽ രണ്ട് പേരും ഒരേ സമയം വിളിച്ച് കൂവിയപ്പോൾ വിളി " പഴം ചെരിപ്പ്...പഴം ചെരിപ്പ് " എന്നായി. സഹികെട്ട ചെരിപ്പ് കചവടക്കാരൻ പഴക്കച്ചവടക്കാരനോട് അലറി " പണ്ടാരടങ്ങാൻ ഒന്നുകിൽ നീ വിളി...അത് കഴിഞ്ഞ് ഞാൻ വിളിക്കാം, അല്ലെങ്കിൽ ഞാൻ വിളിച്ച് കഴിഞ്ഞ് നിന്നെ കഴുവേറ്റി വിളി പഴം പഴം എന്ന്.. അല്ലെങ്കിൽ എന്റെ പുതിയ ചെരിപ്പ് പഴം ചെരിപ്പാണെന്ന് നാട്ടാര് കരുതുമെടാ കള്ളപ്പന്നീ..."
ഇനി എന്റെ അനുഭവം. തിരക്ക് പിടിച്ച നഗരത്തിന്റെ നിരത്ത് കുറുക്കെ കടക്കാൻ പലവുരു മുതിർന്നിട്ടും വാഹന തിരക്ക് കാരണം സമയമെടുത്തു, നടപ്പാതയിലേക്ക് കടക്കാൻ. പാതയുടെ മദ്ധ്യത്തിൽ എത്തിയപ്പോൾ എതിർ ഭാഗത്ത് നിന്നും വന്ന എന്റെ ഒരു പരിചയക്കാരൻ എന്റെ പുറകേ വരുന്ന ആരെയോ നോക്കി എന്റെ ചെവിയിൽ പറഞ്ഞു " ഇനിയെങ്കിലുമൊന്ന് നിർത്തിക്കൂടേ?" എന്നിട്ടയാൾ കടന്ന് പോയി.
ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ തൊട്ട് പുറകിൽ ഒരു പൂർണഗർഭിണി ഇന്നാ പിടിച്ചോ ഇന്നാ പിടിച്ചോ എന്ന മട്ടിൽ എന്നെ മുട്ടി മുട്ടി കൂടെ വരുന്നു. നിരത്ത് കുറുക്കെ കടക്കാൻ ആ പാവം എന്നോടൊപ്പം ധൃതി പിടിച്ച് വരുന്നത് കണ്ടിട്ടാണ് പരിചയക്കാരൻ ആ സാധനം എന്റേതാണെന്ന കാഴ്ചപ്പാടിൽ എന്നെ കുത്തിയേച്ച് പോയത്. ഞാൻ വിശ്വാമിത്രൻ മോഡലിൽ ഒഴിഞ്ഞ് നിന്ന് ആ ഭാരവും വണ്ടിയും കടന്ന് പോകാൻ വഴി ഉണ്ടാക്കി. ചെരിപ്പ് കടന്ന് പോകട്ടെ, പഴം പതുക്കെ പോകാം. ഞാനെന്തിന് പഴം ചെരിപ്പുണ്ടാക്കുന്നത്. അപ്പോഴേക്കും ഇരു വശത്ത് നിന്നും പീ...പീ...പീ... എന്ന് ഹോറൺ വിളി ഉയരുന്നു. പിന്നേ....പോടേ!. നിന്റെ ഒരു പീ...പീ..പീ.. സാധനം അങ്ങേ പുറം എത്തി ചേരട്ടെ ... എന്നിട്ടേ ഞാൻ പോകുന്നുള്ളൂ... നാട്ടിലെ എല്ലാ ഗർഭത്തിനും ഉത്തരവാദിത്വം ഏൾക്കാൻ ഞാൻ എട്ട്കാലി മമ്മൂഞ്ഞോ?! പോയിനെടേ പി...പി...പി...."

അയ്യോഞാനല്ല എന്റെഗർഭം ഇങ്ങനെയല്ല
ReplyDeletekarempvt നമ്മുടെ ഗർഭം എങ്ങിനെയാണാവോ? ഹ ഹ ഹ!
ReplyDeleteഇവിടം സന്ദർശിച്ചതിൽ നന്ദി