ശക്തമായ സ്ത്രീ മുന്നേറ്റം നിലവിലുള്ള കേരളത്തിൽ എല്ലാ മേഖലകളിലും അവരുടെ സാന്നിദ്ധ്യം പുരുഷന്മാരേക്കാളും അധികമാണ്. ആർ.റ്റി.ഒ. ഓഫീസിലെ ഡ്രൈവിംഗ് ടെസ്റ്റിന് ഇപ്പോൾ പുരുഷന്മാരുടെ ഇരട്ടിയോളം വരും സ്ത്രീകളുടെ എണ്ണം.തൈ കിളവികൾ വരെ ഇപ്പോൾ വണ്ടി ഓടിക്കാനുള്ള തത്രപ്പാടിലാണ്. കറന്റ് ചാർജും ഫോൺ ചാർജും അടക്കാനുള്ള ഇടങ്ങളിലും അംഗ സംഖ്യ കൂടുതൽ വനിതകൾ തന്നെ. ബസ്സിൽ കയറിയാൽ സംവരണ സീറ്റും കഴിഞ്ഞ് പൊതുവായ ഇരിപ്പടങ്ങളും അവർ കൈവശപ്പെടുത്തുന്നു. മൂന്ന് പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഓരോ സീറ്റിലും ഓരോ മഹിള വീതം ആസനസ്ഥയായ് ബാക്കി ഇടത്തിൽ പുരുഷന്മാർ ഇരിക്കാതിരിക്കാൻ അലിഖിതമായ തടസം ആ ഇരിപ്പിലൂടെ അവർ സൃഷ്ടിക്കും. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ ഏത് പുരുഷനും ബസിൽ സ്ത്രീയുടെ അടുത്തിരിക്കാൻ ഒന്ന് പരുങ്ങും. ഒന്ന് സൂക്ഷിച്ച് നോക്കിയാൽ മതി, സ്ത്രീ പരാതി പെട്ടാൽ തീർന്നു നമ്മുടെ കാര്യം. വകുപ്പ് 354 ആണ്. ജാമ്യം കിട്ടാത്ത വകുപ്പാണത്. അതിന്റെ ഉപവകുപ്പുകൾ എ.ബി.സി. ഡി. തുടങ്ങി ഇസറ്റ് വരെ ഉണ്ട്. അബദ്ധത്തിൽ ബസ് ഒന്ന് കുലുങ്ങി നമ്മുടെ കയ്യോ കാലോ അറിയാതെ തട്ടി പോയാൽ തീർന്നു നമ്മുടേ കാര്യം കട്ട പൊഹ!!! ആ കാരണത്താൽ ഒന്നുകിൽ ബസിന്റെ ജനകീയ വടിയിൽ തൂങ്ങി നിന്ന് യാത്ര ചെയ്യുകയോ അഥവാ സ്ത്രീയുടെ അടുത്തിരുന്നാൽ തോക്ക് ചൂണ്ടിയവന്റെ മുമ്പിൽ ഹാന്റ്സ് അപ്പ് പറഞ്ഞ് കൈ പൊക്കി പിടിക്കുന്നത് പോലെ യാത്ര കഴിയുന്നത് വരെ പുരുഷ യാത്രക്കാരൻ കൈ പൊക്കി ഇരുന്ന് യാത്ര ചെയ്യുകയോ ചെയ്യുന്നതാണ് ബുദ്ധി. നിയമത്തിന്റെ മുമ്പിലും സരക്ഷണം മുൻ ഗണന സ്ത്രീക്ക് തന്നെ. എന്തായാലും ഈ കാലഘട്ടത്തിൽ സ്ത്രീ മുന്നേറ്റം കേരളത്തിൽ ശക്തമാണെന്ന് പറയുന്നതിനോടൊപ്പം ഒരു രംഗത്ത് അവരുടെ സാന്നിദ്ധ്യം ഒട്ടുമില്ലെന്ന് ചൂണ്ടിക്കാണിച്ച് കൊള്ളട്ടെ. ലണ്ടൻ കള്ള് വിൽക്കുന്ന സർക്കാർ വക സ്ഥപനമായ ബീവറേജ് കോർപ്പറേഷന്റെ മുമ്പിലെ ക്യൂവിന്റെ കാര്യമാണ് ഈയുള്ളവൻ പറയുന്നത്. പരസ്യമായി നിരത്തിൽ വെച്ച് ചുംബിക്കുന്നതിനായുള്ള അവകാശത്തിനായി പോരാടിയവർ എന്താണാവോ ഈ ക്യൂവിൽ സാന്നിദ്ധ്യം അറിയിക്കാത്തത്.
No comments:
Post a Comment